Sub Lead

അസാന്‍ജിനെ വിട്ടുകൊടുക്കുന്ന കാര്യം 2020 ഫെബ്രുവരിയില്‍ തീരുമാനിക്കുമെന്ന് ബ്രിട്ടീഷ് കോടതി

47കാരനായ അസാന്‍ജിനെതിരേ ചാരപ്രവര്‍ത്തനമാണ് അമേരിക്ക ആരോപിച്ചിരിക്കുന്ന കുറ്റം.

അസാന്‍ജിനെ വിട്ടുകൊടുക്കുന്ന കാര്യം 2020 ഫെബ്രുവരിയില്‍ തീരുമാനിക്കുമെന്ന് ബ്രിട്ടീഷ് കോടതി
X

ലണ്ടന്‍: വിക്കിലീക്ക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ അമേരിക്കയ്ക്ക് വിട്ടുകൊടുക്കണോ എന്ന കാര്യത്തിലുള്ള സമ്പൂര്‍ണ വാദംകേള്‍ക്കല്‍ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കുമെന്ന് ലണ്ടന്‍ മജിസ്‌ട്രേറ്റ് കോടതി. 47കാരനായ അസാന്‍ജിനെതിരേ ചാരപ്രവര്‍ത്തനമാണ് അമേരിക്ക ആരോപിച്ചിരിക്കുന്ന കുറ്റം.

സ്വീഡനിലേക്ക് നാടുകടത്തുന്നതില്‍ നിന്ന് രക്ഷപ്പെടാന്‍ നേരത്തേ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയിരുന്ന അസാന്‍ജ് കഴിഞ്ഞ ഏഴ് വര്‍ഷമായി അവിടെയാണ് കഴിഞ്ഞിരുന്നത്. എന്നാല്‍, ഈ വര്‍ഷം ഏപ്രിലില്‍ ഇക്വഡോര്‍ അസാന്‍ജിന് നല്‍കിയിരുന്ന അഭയം റദ്ദാക്കി. ഇതോടെ ബ്രിട്ടീഷ് പോലിസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജാമ്യവ്യവസ്ഥ ലംഘിച്ചതിന് ബ്രിട്ടീഷ് കോടതി 50 ആഴച്ചത്തെ തടവാണ് അസാന്‍ജിന് വിധിച്ചത്.

അസാന്‍ജിനെ കൈമാറാനുള്ള അപേക്ഷയില്‍ ഒപ്പുവച്ചതായി കഴിഞ്ഞ ദിവസം ബ്രിട്ടീഷ് ഹോം സെക്രട്ടറി സാജിദ് ജാവീദ് അറിയിച്ചിരുന്നു.

Next Story

RELATED STORIES

Share it