- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പുടിന്റെ ആണവാക്രമണ ഭീഷണിക്കിടെ ചര്‍ച്ചയ്ക്ക് സമ്മതിച്ച് യുക്രെയ്ന്‍; യുഎന്‍ രക്ഷാസമിതി ഇന്ന് ചേരും
ബെലൂറസില്‍ റഷ്യ-യുക്രെയ്ന്‍ രാജ്യങ്ങളുടെ പ്രതിനിധി സംഘങ്ങള്‍ ചര്‍ച്ച നടത്തിവരികയാണ്.ഉപാധികളില്ലാത്ത ചര്‍ച്ചയാണെന്നാണ് റഷ്യയുടെ പ്രതികരണം. എന്നാല്‍, ചര്‍ച്ചയില്‍ വലിയ പ്രതീക്ഷയില്ലെന്നാണ് യുക്രെയ്ന്‍ പ്രസിഡന്റ് വൊളെഡിമര്‍ സെലന്‍സ്‌കി പ്രതികരിച്ചത്.

ഒരു ശ്രമം നടത്താമെന്ന ചിന്ത മാത്രമേയുള്ളൂ, താന്‍ ശ്രമിച്ചില്ലെന്ന് യുക്രെയ്ന്‍ ജനത ജനത കുറ്റപ്പെടുത്തരുത്. അതിനാലാണ് ചര്‍ച്ചയ്ക്ക് വഴങ്ങിയതെന്നാണ് സെലന്‍സ്‌കി പ്രതികരിച്ചത്.
പ്രസിഡന്റിന്റെ പ്രതിനിധി സംഘങ്ങളുള്‍പ്പെടെയാണ് ചര്‍ച്ച നടക്കുന്നത്. വിദേശകാര്യ മന്ത്രാലയത്തിലെ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. ബെലൂറസിലെ രഹസ്യ കേന്ദ്രത്തിലാണ് ചര്‍ച്ച. ചര്‍ച്ച പുരോഗമിക്കുകയാണെന്നും ശുഭവാര്‍ത്തയാണ് പ്രതീക്ഷിക്കുന്നതെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചയില്‍ ലോകം വലിയ പ്രതീക്ഷയാണ് വയ്ക്കുന്നത്.
അതിനിടെ യുഎന്‍ രക്ഷാസമിതിയും വിഷയം ചര്‍ച്ച ചെയ്യാന്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. അമേരിക്കന്‍ സമയം ഇന്ന് ഉച്ചയ്ക്ക് 11 മണിയോടെയാകും യോഗം ചേരുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് യോഗം ചേരുന്നത്. യുക്രെയ്‌നിലെ മാനുഷിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയാകും യോഗത്തിലെ പ്രധാന അജണ്ട.
അതേസമയം, പോരാട്ടം തുടരുന്ന യുക്രെയ്ന്‍ ലോകത്തിനു മുന്നില്‍ പുതിയ ആവശ്യം മുന്നോട്ടുവച്ച് രംഗത്തെത്തിയിട്ടുണ്ട്. റഷ്യയില്‍ നിന്ന് ലോക രാജ്യങ്ങള്‍ എണ്ണയും ഗ്യാസും വാങ്ങരുതെന്ന് യുക്രെയ്ന്‍ അഭ്യര്‍ഥിച്ചു. സാധാരണക്കാരായ ജനങ്ങളുടെ ചോരയാണ് റഷ്യ ഉറ്റുനോക്കുന്നതെന്നും എണ്ണയും ഗ്യാസും വാങ്ങുന്നവര്‍ റഷ്യയെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും യുക്രെയ്ന്‍ കുറ്റപ്പെടുത്തി.
അതിനിടെ യുെ്രെകന് ആയുധങ്ങള്‍ വാങ്ങാന്‍ യൂറോപ്യന്‍ യൂണിയന്‍ പിന്തുണ അറിയിച്ചിട്ടുണ്ട്. ബലാറൂസിന് മേല്‍ യൂറോപ്യന്‍ യൂണിയന്‍ ഉപരോധം ഏര്‍പ്പെടുത്തി. റഷ്യന്‍ മാധ്യമങ്ങളെ വിലക്കാനും തീരുമാനമായി. റഷ്യന്‍ വിമാനങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ വ്യോമപാത നിഷേധിച്ചിട്ടുണ്ട്.
അതേസമയം യുെ്രെകന്‍ തലസ്ഥാനമായ കീവിലടക്കം ശക്തമായ യുദ്ധം ഇപ്പോഴും നടക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ കാര്‍ഗോ വിമനമായ അന്റണോവ് 225 മിരിയ റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്നെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. യുക്രെയ്‌നിലെ രണ്ട് ആണവ നിലയങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടായെന്നും വ്യക്തമായിട്ടുണ്ട്. ആണവ മാലിന്യ സംസ്‌കരണ കേന്ദ്രങ്ങള്‍ ഉള്ള കീവ്, ഖാര്‍കീവ് മേഖലകളില്‍ ആണ് മിസൈല്‍ ആക്രമണം ഉണ്ടായത്. ആണവ വികിരണം ഇല്ലെന്നും അന്താരാഷ്ട്ര ആണവ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കാര്‍കീവില്‍ ഇരുസൈന്യവും തമ്മില്‍ തെരുവ് യുദ്ധം നടക്കുകയാണ്. നോവ കഖോവ റഷ്യ പിടിച്ചെടുത്തെന്ന് യക്രെയ്ന്‍ സ്ഥിരീകരിച്ചു. സുമിയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഒഡേസയില്‍ ഡ്രോണ്‍ ആക്രമണം നടന്നു. കീവില്‍ സ്‌ഫോടനങ്ങള്‍ നടക്കുകയും വ്യോമാക്രമണ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ യുക്രെയ്‌ന്റെ പലഭാഗങ്ങളിലായി രൂക്ഷമായ ആക്രമണമാണ് റഷ്യ നടത്തുന്നത്.
ഇതിനിടെ റഷ്യ ആണവ ഭീഷണി ഉയര്‍ത്തുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. റഷ്യന്‍ ആണവ പ്രതിരോധ സേനയ്ക്ക് പ്രസിഡന്റ് വഌദിമര്‍ പുടിന്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. സേനാ തലവന്മാര്‍ക്കാണ് പുടിന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
RELATED STORIES
''നിന്നോട് ഞാന്‍ പറഞ്ഞത് അല്ലെട എന്റെ പെണ്ണിനെ ഒന്നും ചെയ്യരുത്...
20 March 2025 6:24 PM GMTഅര്‍ജന്റീനന്‍ താരം പൗലോ ഡിബാലയ്ക്ക് ശസ്ത്രക്രിയ; ശേഷിക്കുന്ന സീസണ്...
20 March 2025 5:43 PM GMTസംഭലില്‍ സയ്യിദ് സലാര്‍ മസൂദ് ഘാസി അനുസ്മരണ മേള നടത്താതിരിക്കാന്‍...
20 March 2025 5:24 PM GMTകര്‍ണാടകയില്‍ ദേശീയ നേതാക്കളടക്കം 48 പേരെ ഹണിട്രാപ്പില്‍ കുടുക്കിയതായി ...
20 March 2025 4:57 PM GMTഎസ്ഡിപിഐ സൗഹൃദ ഇഫ്താര്‍ ശ്രദ്ധേയമായി
20 March 2025 4:42 PM GMTഗസയ്ക്കെതിരായ ആക്രമണം അവസാനിപ്പിക്കാന്‍ മധ്യസ്ഥരുമായി ചര്‍ച്ചകള്‍...
20 March 2025 4:36 PM GMT