Sub Lead

2015ലെ കരാര്‍ അംഗീകരിച്ച് ഇറാനുമേലുള്ള ഉപരോധം നീക്കണം: അമേരിക്കയോട് യുഎന്‍

ആണവായുധം വികസിപ്പിക്കുന്നതില്‍ നിന്ന് ഇറാനെ തടയുകയെന്ന ലക്ഷ്യത്തോടെ 2015ല്‍ നിര്‍മിച്ച കരാര്‍ യുഎസ് അംഗീകരിച്ചതാണെന്നും ആ കരാറിലേക്ക് മടങ്ങണമെന്നുമാണ് യുഎന്‍ സെക്രട്ടറി ജനറല്‍ അന്തോണിയോ ഗുത്തേറഷ് ആവശ്യപ്പെട്ടത്.

2015ലെ കരാര്‍ അംഗീകരിച്ച് ഇറാനുമേലുള്ള ഉപരോധം നീക്കണം: അമേരിക്കയോട് യുഎന്‍
X

വാഷിങ്ടണ്‍: 2015ലെ ആണവക്കരാറിലെ നിബന്ധനകള്‍ പ്രകാരം ഇറാനെതിരേ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ മുഴുവനും അമേരിക്ക പിന്‍വലിക്കണമെന്ന് യുഎന്‍. ആണവായുധം വികസിപ്പിക്കുന്നതില്‍ നിന്ന് ഇറാനെ തടയുകയെന്ന ലക്ഷ്യത്തോടെ 2015ല്‍ നിര്‍മിച്ച കരാര്‍ യുഎസ് അംഗീകരിച്ചതാണെന്നും ആ കരാറിലേക്ക് മടങ്ങണമെന്നുമാണ് യുഎന്‍ സെക്രട്ടറി ജനറല്‍ അന്തോണിയോ ഗുത്തേറഷ് ആവശ്യപ്പെട്ടത്.

വ്യാപാരവുമായി ബന്ധപ്പെട്ട് അമേരിക്ക ഇറാന് നല്‍കിയ ഇളവുകള്‍ നീട്ടാനും ഗുത്തേറഷ് അമേരിക്കയോട് ആവശ്യപ്പെട്ടു. ആണവായുധം കൈവശം വെക്കുന്നത് തടയുന്ന പദ്ധതികള്‍ പൂര്‍ണമായും പുതുക്കാന്‍ യു.എസ് തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.എന്‍ രക്ഷ സമിതി മുമ്പാകെ ഇക്കാര്യമാവശ്യപ്പെട്ടുള്ള കത്തും നല്‍കിയിട്ടുണ്ട്.

ബുധനാഴ്ച 15 അംഗ രക്ഷാ സമിതി ഇക്കാര്യം ചര്‍ച്ച ചെയ്യും. 2015ല്‍ യുഎസ്, ഫ്രാന്‍സ്, യുകെ, ജര്‍മനി, റഷ്യ, ചൈന, യൂറോപ്യന്‍ യൂനിയന്‍ എന്നിവയുമായാണ് ഇറാന്‍ ആണവ കരാര്‍ ഉണ്ടാക്കിയത്. പിന്നീട് 2019ല്‍ യുഎസ് പ്രസിഡന്റായിരുന്ന ഡോണള്‍ഡ് ട്രംപ് കരാറില്‍നിന്നും ഏകപക്ഷീയമായി പിന്‍മാറുകയായിരുന്നു.

Next Story

RELATED STORIES

Share it