Sub Lead

കേരളത്തില്‍ ഐഎസ് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന യുഎന്‍ കണ്ടെത്തല്‍ ശരിയല്ലെന്ന് കേന്ദ്രം

കേരളത്തില്‍ ഐഎസ് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന യുഎന്‍ കണ്ടെത്തല്‍ ശരിയല്ലെന്ന് കേന്ദ്രം
X

ന്യൂഡൽഹി: കേരളത്തില്‍ ഐഎസ് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന യുഎന്‍ കണ്ടെത്തല്‍ ശരിയല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ലോകസഭയില്‍ വ്യക്തമാക്കി. കേരളം, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ ഐഎസ് ഭീകരരുടെ ശക്തമായ സാന്നിധ്യമുണ്ടെന്നും അവര്‍ ആക്രമണത്തിന് തക്കം പാര്‍ക്കുകയാണെന്നുമുള്ള യുഎൻ സമിതിയുടെ റിപ്പോർട്ട് ജൂലൈയിൽ പുറത്തു വന്നിരുന്നു.

''കേരളത്തിലും കർണാടകയിലും ഐഎസ് ഭീകരര്‍ വര്‍ദ്ധിക്കുന്നുണ്ടെന്ന യുഎൻ റിപ്പോർട്ടിനെക്കുറിച്ച് അറിയാന്‍ കഴിഞ്ഞു. എന്നാല്‍ ഈ റിപ്പോര്‍ട്ട് വസ്തുതാപരമായി ശരിയല്ല. ഭീകരരുടെ ഭീഷണി തടയാൻ രാജ്യം നടപടി സ്വീകരിക്കുന്നുണ്ട്'' ആഭ്യന്തര സഹമന്ത്രി ജി കിശൻ റെഡ്ഢി ലോകസഭയില്‍ വ്യക്തമാക്കി.

രാജ്യത്തുടനീളം ഐ.എസ് സാന്നിധ്യവുമായി ബന്ധപ്പെട്ട 34 കേസുകളും ലഷ്കർ-ഇ-തോയിബയുടെ സാന്നിധ്യവുമായി ബന്ധപ്പെട്ട 20 കേസുകളും എൻഐഎ രജിസ്റ്റർ ചെയ്തിടുണ്ട്. ഈ കേസുകളുമായി ബന്ധപ്പെട്ട് 240 പേരെ അറസ്റ്റ് ചെയ്തതായും റെഡ്ഡി പറഞ്ഞു.

Next Story

RELATED STORIES

Share it