- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മോദിജിക്ക് ജയ് വിളിപ്പിക്കാന്‍ കേന്ദ്രമന്ത്രിയുടെ ശ്രമം; മൗനംപാലിച്ച് യുക്രെയ്‌നിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍, വീഡിയോ വൈറല്‍
'ഭാരത് മാതാ കീ' എന്ന് മന്ത്രി വിളിച്ചു കൊടുത്തപ്പോള്‍ വിദ്യാര്‍ഥികള്‍ ജയ് വിളിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് 'മാനന്യ മോദിജീ' എന്ന് മന്ത്രി വിളിച്ചുകൊടുത്തത്. എന്നാല്‍, ഏറ്റുവിളിക്കാന്‍ തയ്യാറാവാതെ മൗനംപാലിച്ച യുക്രെയ്‌നിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ വീഡിയോ വൈറലായി.
'മാനന്യ മോദിജീ' എന്ന് മന്ത്രി വിളിച്ചുകൊടുത്തത്. എന്നാല്‍, ഏറ്റുവിളിക്കാന്‍ തയ്യാറാവാതെ മൗനംപാലിച്ച യുക്രെയ്‌നിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ വീഡിയോ വൈറലായി.
റഷ്യ സൈനികാധിനിവേശം ശക്തമാവുന്നതിനിടെ യുക്രെയ്‌നില്‍നിന്ന് രക്ഷപ്പെട്ടെത്തിയവിദ്യാര്‍ഥികളെ സൈനിക വിമാനത്തില്‍ കയറ്റിയിരുത്തിയ ശേഷം പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് മുദ്രാവാക്യങ്ങള്‍ വിളിച്ചു കൊടുക്കുകയായിരുന്നു. ഭാരത് മാതാ കീ എന്ന് പറഞ്ഞപ്പോള്‍ ഉറക്കെ ജയ് വിളിച്ച വിദ്യാര്‍ഥികള്‍ 'മനന്യ മോദിജീ' എന്ന് പറഞ്ഞപ്പോള്‍ നിശബ്ദത പാലിക്കുകയായിരുന്നു.
രക്ഷാ ദൗത്യത്തെ രാഷ്ട്രീയ വല്‍ക്കരിക്കാനുള്ള മന്ത്രിയുടെ ശ്രമത്തിന് മുഖംമടച്ചുള്ള അടിയായി വിദ്യാര്‍ഥികളുടെ മൗനം. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ട ഈ വീഡിയോ ട്വിറ്ററടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. യുക്രെയ്ന്‍ രക്ഷാ ദൗത്യത്തെ പി ആര്‍ പ്രവര്‍ത്തനമാക്കിയെന്നാണ് പലരും വിമര്‍ശിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം ഒരുക്കിയത് താനാണ് താങ്കളല്ലെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയോട് റൊമാനിയന്‍ മേയര്‍ പറയുന്ന വീഡിയോയും വൈറലായിരുന്നു.
യുക്രെയ്‌നില്‍നിന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാനുള്ള രക്ഷാദൗത്യത്തിന്റെ ഭാഗമായി ബുക്കറെസ്റ്റിലെത്തിയ കേന്ദ്രമന്ത്രിയെ റൊമാനിയന്‍ മേയര്‍ നിര്‍ത്തിപ്പൊരിക്കുകയായിരുന്നു. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് റൊമാനിയന്‍ നഗരത്തിലെ മേയറില്‍നിന്ന് രൂക്ഷവിമര്‍ശനം നേരിട്ടത്. യുെ്രെകനില്‍നിന്നെത്തിയവര്‍ക്കായി ഒരുക്കിയ ദുരിതാശ്വാസ ക്യാംപില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു സിന്ധ്യ. ഇതിനിടയിലാണ് മേയര്‍ ഇടപെട്ടത്. മറ്റ് വിഷയങ്ങള്‍ സംസാരിക്കാതെ എപ്പോള്‍ നാട്ടിലേക്ക് തിരിക്കുമെന്ന കാര്യം വിശദീകരിക്കൂവെന്നും മേയര്‍ ആവശ്യപ്പെടുകയായിരുന്നു.
ഇതോടെ സിന്ധ്യ മേയറോട് ദേഷ്യപ്പെട്ടു. താനെന്ത് സംസാരിക്കണമെന്ന കാര്യം താങ്കള്‍ നിര്‍ദേശിക്കേണ്ടെന്നും അക്കാര്യം താന്‍ തന്നെ തീരുമാനിച്ചോളാമെന്നും സിന്ധ്യ വ്യക്തമാക്കി. ഇതോടെയാണ് മേയര്‍ നിയന്ത്രണംവിട്ട് കയര്‍ത്തത്. വിദ്യാര്‍ത്ഥികള്‍ കണ്ടുനില്‍ക്കെ രൂക്ഷസ്വരത്തിലായിരുന്നു മേയറുടെ മറുപടി.
'ഇവര്‍ക്ക് അഭയമൊരുക്കുകയും ഭക്ഷണം എത്തിച്ചുനല്‍കുകയും ചെയ്തത് ഞാനാണ്. നിങ്ങളല്ല..'' ഇതായിരുന്നു മന്ത്രിക്ക് മേയറുടെ മറുപടി. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
"Your Life has been saved by the grace of Modi ji everything will be fine."
— Mohammed Zubair (@zoo_bear) March 3, 2022
"Jeevan Bach Gaya hai Modi ji ki kripa se sab theek hoga.... Bharat Mata ki (Jai), Mananiya Modi Ji Zindabad! Mananiya Modi Ji Zindabad!" - MoS Defence Ajay Bhatt pic.twitter.com/nfxMLmc1Hl
RELATED STORIES
സിപിഎം പച്ചയ്ക്ക് വര്‍ഗീയത പറയുന്നു; നിലപാട് തിരുത്തണമെന്ന് പി കെ...
22 Dec 2024 5:50 AM GMTഹൂത്തികളെ ആക്രമിക്കാന്‍ പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMT''രാജ്യം ആരുടെയും തന്തയുടേതല്ല'' പരാമര്‍ശത്തിലെ രാജ്യദ്രോഹക്കേസ്...
22 Dec 2024 4:57 AM GMTഈജിപ്തില്‍ സ്വര്‍ണ നാവുള്ള മമ്മികള്‍ കണ്ടെത്തി; മരണാനന്തരം...
22 Dec 2024 4:09 AM GMTമുസ്ലിം യുവാവിനെ ബലമായി ''ഹിന്ദുമതത്തില്‍'' ചേര്‍ത്തു;...
22 Dec 2024 3:43 AM GMT'സ്വര്‍ണ്ണക്കടത്ത്, ആഡംബര വീട് നിര്‍മാണം': എം ആര്‍ അജിത് കുമാറിന്...
22 Dec 2024 3:01 AM GMT