Sub Lead

സര്‍വകലാശാല നിയമഭേദഗതി ബില്‍ പാസാക്കി;സര്‍വകലാശാലകളിലെ കമ്മ്യൂണിസ്റ്റ് വല്‍ക്കരണം അപകടമെന്ന് പ്രതിപക്ഷം

പാവകളെ വിസിമാരാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വി ഡി സതീശന്‍ കുറ്റപ്പെടുത്തി

സര്‍വകലാശാല നിയമഭേദഗതി ബില്‍ പാസാക്കി;സര്‍വകലാശാലകളിലെ കമ്മ്യൂണിസ്റ്റ് വല്‍ക്കരണം അപകടമെന്ന് പ്രതിപക്ഷം
X

തിരുവനന്തപുരം:സര്‍വകലാശാലകളില്‍ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറക്കുന്ന സര്‍വകലാശാല നിയമഭേദഗതി ബില്‍ നിയമസഭ പാസാക്കി.വിസി നിയമന പാനലില്‍ അഞ്ചംഗങ്ങള്‍ വരുന്നതോടെ സര്‍വകലാശാലകളിലെ ആര്‍എസ്എസ് ഇടപെടലുകള്‍ തടയാന്‍ സാധിക്കുമെന്ന് ഭരണപക്ഷം അഭിപ്രായപ്പെട്ടു.എന്നാല്‍ ആര്‍എസ്എസിന്റെ കാവിവല്‍കരണം പോലെ തന്നെ സര്‍വകലാശാലകളുടെ കമ്മ്യൂണിസ്റ്റ് വത്കരണവും അപകടകരമാണ് എന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതികരണം.

സര്‍വകലാശാല വിസി നിയമനത്തില്‍ മൂന്നംഗ സെര്‍ച്ച് കമ്മിറ്റി എന്നത് അഞ്ചാക്കി ഉയര്‍ത്തിയിരിക്കുകയാണ്.ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ അഞ്ചംഗ സെര്‍ച്ച് കമ്മറ്റിയില്‍ ഉണ്ടാകില്ല. പകരം വൈസ് ചെയര്‍മാന്‍ നിര്‍ദേശിക്കുന്നയാളെ അംഗമാക്കും.

ചാന്‍സലറുടെ യാതൊരു വിധ അധികാരവും ബില്‍ ഇല്ലാതാക്കുന്നില്ലെന്നും,സെര്‍ച്ച് കമ്മിറ്റി വിപുലപ്പെടുത്തുക മാത്രമാണ് ചെയ്യുന്നതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു നിയമസഭയില്‍ പറഞ്ഞു.സര്‍ക്കാരിന് സര്‍വകലാശാലയുമായി ബന്ധപ്പെടാന്‍ പാടില്ല എന്നത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.

പാവകളെ വിസിമാരാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വി ഡി സതീശന്‍ കുറ്റപ്പെടുത്തി.ഓട്ടോണമിയെ അട്ടിമറിക്കും,അപമാനകരമാണ് ഈ നിയമ നിര്‍മാണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.ധിക്കാര പരവും അധാര്‍മികവുമാണ് സര്‍ക്കാരിന്റെ നിലപാടെന്നും സര്‍ക്കാരിന്റെ താല്‍പര്യത്തിന് വിരുദ്ധമായ നിയമങ്ങള്‍ അപ്പാടെ മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. സെര്‍ച്ച് കമ്മിറ്റി അംഗങ്ങള്‍ സര്‍വകലാശാലയുമായി ബന്ധമുള്ളയാള്‍ പാടില്ലെന്ന് യുജിസി ചട്ടം പറയുന്നുണ്ട്. അത് കൊണ്ട് നിയമ ഭേദഗതി കോടതിയില്‍ നിലനില്‍ക്കില്ല. ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റാത്തത് ,സര്‍ക്കാരിനും ഗവര്‍ണര്‍ക്കുമിടയില്‍ ഇടനില ഉള്ളതുകൊണ്ടാണെന്നും പ്രിയാ വര്‍ഗീസിന്റെ നിയമനം ഇഷ്ടക്കാരെ നിയമിക്കുന്നതിന് തെളിവാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.


Next Story

RELATED STORIES

Share it