Sub Lead

അന്യായ ജപ്തി: ഇടതു സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ രാജിനെതിരേ എസ്ഡിപിഐ പ്രതിഷേധ സംഗമം നാളെ കൂറ്റനാട്

അന്യായ ജപ്തി: ഇടതു സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ രാജിനെതിരേ എസ്ഡിപിഐ പ്രതിഷേധ സംഗമം നാളെ കൂറ്റനാട്
X

പാലക്കാട്: സംസ്ഥാനത്ത് അന്യായമായ ജപ്തിയിലൂടെ ഇടതു സര്‍ക്കാര്‍ നടത്തുന്ന ബുള്‍ഡോസര്‍ രാജിനെതിരേ ജനുവരി 25 ന് ബുധനാഴ്ച എസ് ഡി പി ഐ സംസ്ഥാന മൊട്ടുക്കും ജില്ലാതലങ്ങളിൽ സംഘടിപ്പിക്കുന്ന പ്രതിഷേധ സംഗമം പാലക്കാട് ജില്ലയിൽ വൈകുന്നേരം 4 ന് കൂറ്റനാട് സെൻൻ്ററിൽ നടത്തും.

ഹര്‍ത്താലിന്റെ നഷ്ടം ഈടാക്കാനെന്ന പേരില്‍ നിരപരാധികളുടെ സ്വത്തുക്കള്‍ കണ്ടു കെട്ടുന്നത് ഉത്തരേന്ത്യയില്‍ ബിജെപി സര്‍ക്കാര്‍ നടത്തുന്ന ബുള്‍ഡോസര്‍ രാജിനു സമാനമാണ്. ഇടതു സര്‍ക്കാരിന്റെ അനാസ്ഥയാണ് ജപ്തിയുള്‍പ്പെടെയുള്ള ഗുരുതര സാഹചര്യം സൃഷ്ടിച്ചത്. നഷ്ടപരിഹാരത്തുക പ്രതികളില്‍ നിന്ന് ഈടാക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടത് സര്‍ക്കാരാണ്. പ്രതി ചേര്‍ക്കപ്പെട്ടവര്‍ തത്തുല്യമായ തുക കോടതിയില്‍ കെട്ടിവെച്ചാണ് ജാമ്യം നേടിയതെന്ന കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ല. അതുകൊണ്ടാണ് ഇത്തരമൊരു നിലപാടിലേക്ക് കോടതി എത്തിച്ചേര്‍ന്നത്. ഇത് പ്രതിധിഷേധാര്‍ഹമാണ്

കോടതി ഉത്തരവിൻ്റെ പേരിൽ ധൃതി പിടിച്ച് സംസ്ഥാന സർക്കാർ നടത്തിയ ജപ്തി നടപടികളിൽ ഹർത്താലിൻ്റെ 5 മാസം മുമ്പ് 2022 ഏപ്രിൽ 15ന് ആർ എസ് എസ് കാരാൽ കൊല്ലപ്പെട്ട പോപ്പുലർ ഫ്രണ്ട് ഭാരവാഹി എലപ്പുള്ളി പാറ സുബൈറിൻ്റെ വീടും സ്ഥലവും ജപ്തി ചെയ്തിട്ടുണ്ട്. ഇതിന് പുറമെ ഹർത്താൽ നടന്ന സപ്തംബർ 23 ന് വർഷങ്ങളായി വിദേശത്തുള്ളവരുടേയും, ഈ സമയത്ത് ജയിലിലുള്ളവരുടേയും വീടും സ്ഥലവും ജപ്തി ചെയ്തതിൽ ഉൾപ്പെട്ടിട്ടുണ്ട്.

സർക്കാരിൻ്റെ ഈ വിവേചനത്തിനും, അനാസ്ഥക്കുമെതിരെയാണ് സംസ്ഥാന മൊട്ടുക്കും ജില്ലകളിൽ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ പ്രതിഷേധ സംഗമങ്ങൾ നടക്കുന്നത് .

പ്രതിഷേധ സംഗമത്തിൽ സംസ്ഥാന സമിതിയംഗം അൻസാരി ഏനാത്ത്, ജില്ലാ പ്രസിഡണ്ട് ഷെഹീർ ചാലിപ്പുറം, ജില്ലാ ജനറൽ സെക്രട്ടറി അലവി കെ ടി ,വൈസ് പ്രസിഡണ്ട് ഷരീഫ് പട്ടാമ്പി, മറ്റ് ജില്ലാ മണ്ഡലം ഭാരവാഹികൾ പങ്കെടുക്കും.

Next Story

RELATED STORIES

Share it