Sub Lead

യുഎന്നിന്റെ ലോക ഭക്ഷ്യ പ്രോഗ്രാമിന് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം

ലോകത്തിലെ പട്ടിണി മാറ്റുന്നതിനായി നടത്തിയ ഇടപെടലുകള്‍ പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നതെന്ന് നൊബേല് പുരസ്‌കാര കമ്മിറ്റി വ്യക്തമാക്കി.

യുഎന്നിന്റെ ലോക ഭക്ഷ്യ പ്രോഗ്രാമിന് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം
X

ന്യൂയോര്‍ക്ക്: ലോകമെമ്പാടുമുള്ള പട്ടിണിയും ഭക്ഷ്യ അരക്ഷിതാവസ്ഥയും നേരിടാനുള്ള യുഎന്നിന്റെ ലോക ഭക്ഷ്യ പ്രോഗ്രാമിന് ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം. നൊബേല്‍ കമ്മിറ്റി ചെയര്‍മാനായ ബെറിറ്റ് റെയിസ്ആന്‍ഡേഴ്‌സണാണ് ഓസ്ലോയില്‍ ഇക്കാര്യം അറിയിച്ചത്. കൊറോണ വൈറസ് വ്യാപനം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ നേരിടുന്ന വിശപ്പിന് ആക്കം കൂട്ടിയിട്ടുണ്ടെന്നും അവര്‍ക്ക് ഭക്ഷണം നല്‍കുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം ഡബ്ല്യുഎഫ്പിക്കും മറ്റ് സഹായ സംഘടനകള്‍ക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാരുകളോട് ആഹ്വാനം ചെയ്യുന്നതായും നൊബേല്‍ കമ്മിറ്റി പറഞ്ഞു. ഈ വര്‍ഷത്തെ പുരസ്‌കാര പട്ടികയില്‍ 211 വ്യക്തികളും 107 ഓര്‍ഗനൈസേഷനുകളും ആണ് ഉണ്ടായിരുന്നത്.

ലോകത്തിലെ പട്ടിണി മാറ്റുന്നതിനായി നടത്തിയ ഇടപെടലുകള്‍ പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നതെന്ന് നൊബേല് പുരസ്‌കാര കമ്മിറ്റി വ്യക്തമാക്കി. ഗ്രേറ്റ് തുംബര്‍ഗ്, ലോകാരോഗ്യ സംഘടന, ജസിന്ത ആന്‍ഡേഴ്‌സണ്‍ എന്നിവരെ മറികടന്നാണ് വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ പുരസ്‌ക്കാര നേട്ടം.


Next Story

RELATED STORIES

Share it