Sub Lead

യോഗിയുടെ യുപിയില്‍ പെണ്‍കുട്ടികളോടുള്ള ക്രൂരത തുടരുന്നു; 3 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു കരിമ്പിന്‍ കാട്ടില്‍ തള്ളി

ലഖിംപൂര്‍ ഖേരിയില്‍ വ്യാഴാഴ്ചയാണ് സംഭവം. ബുധനാഴ്ച മുതല്‍ കുട്ടിയെ കാണാതായിരുന്നു. തിരച്ചിലിനിടെ കുട്ടിയുടെ മൃതദേഹം സമീപത്തെ കരിമ്പിന്‍ കാട്ടില്‍ നിന്നു മുറിവേറ്റ പാടുകളോടെ കണ്ടെടുക്കുകയായിരുന്നു.

യോഗിയുടെ യുപിയില്‍ പെണ്‍കുട്ടികളോടുള്ള ക്രൂരത തുടരുന്നു; 3 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു കരിമ്പിന്‍ കാട്ടില്‍ തള്ളി
X

ലഖ്‌നൗ: യോഗി ആതിഥ്യനാഥ് ഭരിക്കുന്ന യുപിയില്‍ പെണ്‍കുട്ടികളോടുള്ള ക്രൂരത തുടര്‍ക്കഥയാവുന്നു. 13കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതിന്റെ ഞെട്ടല്‍ വിട്ടുമാറും മുമ്പെ മൂന്ന് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ലഖിംപൂര്‍ ഖേരിയില്‍ വ്യാഴാഴ്ചയാണ് സംഭവം. ബുധനാഴ്ച മുതല്‍ കുട്ടിയെ കാണാതായിരുന്നു. തിരച്ചിലിനിടെ കുട്ടിയുടെ മൃതദേഹം സമീപത്തെ കരിമ്പിന്‍ കാട്ടില്‍ നിന്നു മുറിവേറ്റ പാടുകളോടെ കണ്ടെടുക്കുകയായിരുന്നു. വീട്ടില്‍ നിന്ന് അരകിലോമീറ്റര്‍ മാറിയാണ് മൃതദേഹം കണ്ടെത്തിയത്.

പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ കുട്ടി ക്രൂര പീഡനത്തിനിരയായതായി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അതേസമയം, ഗ്രാമത്തിലെ ലഖ്‌റാം എന്നയാള്‍ മുന്‍വൈരാഗ്യത്തിന്റെ പേരില്‍ തന്റെ മകളെ തട്ടിക്കൊണ്ട് പോവുകയായിരുന്നുവെന്ന് കാണിച്ച് പെണ്‍കുട്ടിയുടെ പിതാവ് പോലിസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി എസ്പി സത്യേന്ദ്ര കുമാര്‍ സിംഗ് പറഞ്ഞു.

20 ദിവസത്തിനിടെ മൂന്നാമത്തെ സംഭവമാണിത്. നേരത്തേ ലഖിംപൂരില്‍ തന്നെ 17 കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയിരുന്നു. സ്‌കോളര്‍ഷിപ്പ് ആപ്ലിക്കേഷന്‍ പൂരിപ്പിക്കാനായി വീട്ടില്‍ നിന്ന് പുറത്ത് പോയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുളത്തിന്‍കരയില്‍ ഉപേക്ഷിക്കുകയായിരുന്നു. ഗ്രാമത്തില്‍ നിന്ന് 200 മീറ്റര്‍ അകലെയുള്ള ഒരു കുളത്തിനടുത്ത് നിന്നായിരുന്നു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

അതിന് മുന്‍പ് വീടിനു സമീപത്തെ പാടത്തേക്ക് പോയ 13കാരിയെ പീഡിപ്പിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയിരുന്നു. കുട്ടി മടങ്ങി വരാതിരുന്നതോടെ വീട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ കുട്ടിയുടെ മൃതദേഹം സമീപത്തെ കരിമ്പിന്‍ കാട്ടില്‍ നിന്നാണ് കണ്ടെത്തിയത്. പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രമം തുടര്‍ക്കഥയായിട്ടും നടപടി സ്വീകരിക്കാന്‍ യോഗി സര്‍ക്കാര്‍ മടിച്ചുനില്‍ക്കുകയാണ്.

Next Story

RELATED STORIES

Share it