- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്‍ കലീം സിദ്ദീഖിയെ യുപി എടിഎസ് അറസ്റ്റ് ചെയ്തു
ഇസ് ലാമിക പണ്ഡിതരായ ഡോ. ഉമര്‍ ഗൗതം, മുഫ്തി ഖാസി ജഹാംഗീര്‍ ആലം ഖാസ്മി എന്നിവരെ അന്യായമായി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധമുയരുന്നതിനിടെയാണ് കലീം സിദ്ദീഖിയെ അറസ്റ്റ് ചെയ്തത്.

ലഖ്‌നോ: നിര്‍ബന്ധിത മതംമാറ്റം ആരോപിച്ച് പ്രമുഖ ഇസ് ലാമിക പണ്ഡിതന്‍ കലീം സിദ്ദീഖിയെ യുപി ഭീകര വിരുദ്ധ സേന(എടിഎസ്) അറസ്റ്റ് ചെയ്തു. മീററ്റിലെ ലിസാര ഗേറ്റില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടേയാണ് കലീം സിദ്ദീഖിയേയും കൂടെയുണ്ടായിരുന്ന മൂന്ന് പേരെയും എടിഎസ് അറസ്റ്റ് ചെയ്തതെന്ന് ഹിന്ദുസ്ഥാന്‍ ഗസറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
उत्तर प्रदेश में चुनाव से पहले अब मशहूर इस्लामिक स्कॉलर मौलाना कलीम सिद्दीकी साहब को गिरफ्तार किया गया है, मुसलमानों पर अत्याचार बढ़ता जा रहा है। इन मुद्दों पर सेक्यूलर पार्टियों की खामोशी भाजपा को और मज़बूती दे रही है।#UP चुनाव जीतने के लिए #BJP आखिर और कितना गिरेगी? pic.twitter.com/MtHt6PnygZ
— Amanatullah Khan AAP (@KhanAmanatullah) September 22, 2021
ഉത്തര്‍പ്രദേശ് ഫുലാറ്റില്‍ നിന്നുള്ള മൗലാന കലീം സിദ്ദീഖി അറിയപ്പെടുന്ന മുസ് ലിം പണ്ഡിതനും ഇസ് ലാമിക പ്രചാരകരനുമാണ്. മൗലാനയുടെ അറസ്റ്റ് മുസ് ലിംകള്‍ക്കെതിരേയുള്ള അതിക്രമമാണെന്ന് ഡല്‍ഹി ഓഖ്‌ലയില്‍ നിന്നുള്ള ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുല്ല ഖാന്‍ പറഞ്ഞു. 'യുപി തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രമുഖ ഇസ് ലാമിക പണ്ഡിതന്‍ മൗലാന കലീം സിദ്ദീഖി അറസ്റ്റിലായിരിക്കുകയാണ്. മുസ് ലിംകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുകയാണ്. മതേതര പാര്‍ട്ടികളുടെ മൗനമാണ് ബിജെപിക്ക് ശക്തി പകരുന്നത്'. അമാനുല്ല ഖാന്‍ ട്വീറ്റ് ചെയ്തു. അതേസമയം, മൗലാന കലീം ഇസ് ലാമിക പ്രചാരണം നടത്തിയെന്നും ഇതിനായി വിദേശ സഹായം സ്വീകരിച്ചെന്നും എടിഎസ് ആരോപിച്ചു.
ഇസ് ലാമിക പണ്ഡിതരായ ഡോ. ഉമര്‍ ഗൗതം, മുഫ്തി ഖാസി ജഹാംഗീര്‍ ആലം ഖാസ്മി എന്നിവരെ അന്യായമായി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധമുയരുന്നതിനിടെയാണ് കലീം സിദ്ദീഖിയെ അറസ്റ്റ് ചെയ്തത്. ബധിരരായ കുട്ടികളെയും സ്ത്രീകളെയും ഇസ് ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്‌തെന്ന് ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ ജൂണിലാണ് ഡോ. മുഹമ്മദ് ഉമര്‍ ഗൗതം, മുഫ്തി ഖാസി ജഹാംഗീര്‍ ഖാസ്മി എന്നിവരെ യുപി എടിഎസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും അന്യായമായി അറസ്റ്റ് ചെയ്തതിനെതിരേ മുസ് ലിം സമുദായ നേതാക്കള്‍ കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഉത്തര്‍പ്രദേശ് നിയമവിരുദ്ധ മതപരിവര്‍ത്തന നിയമം2020, ഇന്ത്യന്‍ പീനല്‍ കോഡ് എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇരുവര്‍ക്കുമെതിരേ എടിഎസ് കേസെടുത്തിട്ടുള്ളത്. വിദേശ ധനസഹായവും കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ചും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും പരിശോധിക്കുന്നുണ്ട്. 30 വര്‍ഷം മുമ്പ് ഹിന്ദു മതം ഉപേക്ഷിച്ച് ഇസ് ലാം സ്വീകരിച്ച ഡോ. മുഹമ്മദ് ഉമര്‍ ഗൗതത്തിനും സഹപ്രവര്‍ത്തകനുമെതിരേ ഒരാള്‍ പോലും തങ്ങളെ നിര്‍ബന്ധിച്ച് മതംമാറ്റിയതായി പരാതി നല്‍കിയിരുന്നില്ല. ഇരുവരെയം അന്യായമായി അറസ്റ്റ് ചെയ്തതിനെ അഖിലേന്ത്യാ ദഅ്‌വാ സെന്റര്‍ അസോസിയേഷന്‍(എഐഡിസിഎ), പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ, ജമാഅത്തെ ഇസ് ലാമി ഹിന്ദ്, ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് തുടങ്ങി നിരവധി സംഘടനകളും ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ സഫറുല്‍ ഇസ് ലാം ഖാന്‍, ഡല്‍ഹി വഖ്ഫ് ബോര്‍ഡ് ചെയര്‍മാനും ആം ആദ്മി എംഎല്‍എയുമായ അമാനത്തുല്ലാ തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു.
1964 ല്‍ ഉത്തര്‍പ്രദേശിലെ ഫത്തേപൂരില്‍ ജനിച്ച ശ്യാം പ്രസാദ് സിംഗ് ഗൗതം എന്നയാളാണ് 1986 ല്‍ ഇസ് ലാം സ്വീകരിച്ച് ഡോ. മുഹമ്മദ് ഉമര്‍ ഗൗതം എന്ന പേര് സ്വീകരിച്ചത്. തുടര്‍ന്ന് ഡല്‍ഹിയിലെ ജാമിഅ മില്ലിയ ഇസ്‌ലാമിയ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഇസ്‌ലാമിക് സ്റ്റഡീസില്‍ എംഎ പൂര്‍ത്തിയാക്കി. ഇദ്ദേഹം സ്ഥാപിച്ച ഡല്‍ഹിയിലെ ഇസ് ലാമിക് ദഅ്‌വാ സെന്റര്‍ വഴി നിരവധി പേര്‍ക്കാണ് ഇസ് ലാമിക വിജ്ഞാനം നല്‍കുന്നത്.
ഡോ. മുഹമ്മദ് ഉമര്‍ ഗൗതമിന്റെ തുടര്‍ച്ചയായി ഉത്തര്‍പ്രദേശ് എടിഎസ് മൂന്നുപേരെ കൂടി കസ്റ്റഡിയിലെടുത്തിരുന്നു. കേന്ദ്ര ശിശു കുടുംബക്ഷേമ മന്ത്രാലയത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ആംഗ്യഭാഷാ വിദഗ്ധന്‍ ഉള്‍പ്പെടെയുള്ളവരെയാണ് ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തത്. ബധിരമൂക ആംഗ്യഭാഷാ വിദഗ്ധന്‍ നും മഹാരാഷ്ട്ര സ്വദേശിയുമായ ഇര്‍ഫാന്‍ ഖ്വാജാ ഖാനെയും ഹരിയാന സ്വദേശിയും ഇസ് ലാം സ്വീകരിച്ചയാളുമായ മുന്നു യാദവ് എന്ന അബ്ദുല്‍ മന്നന്‍, ഡല്‍ഹി സ്വദേശിയായ രാഹുല്‍ ഭോല എന്ന കേള്‍വി പരിമിതിയുള്ളയാളെയുമാണ് കസ്റ്റഡിയിലെടുത്തതെന്ന് യുപി പോലിസ് അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ (ക്രമസമാധാനം) പ്രശാന്ത് കുമാര്‍ പറഞ്ഞു. ശിശുക്ഷേമ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന ഇര്‍ഫാന് ബധിരമൂകകേള്‍വി പരിമിതിയുള്ളവര്‍ക്കിടയില്‍ നല്ല ബന്ധമുണ്ടെന്നും പ്രശാന്ത് കുമാര്‍ പറഞ്ഞു. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന് മുന്നോടിയായി മതപരിവര്‍ത്തനം ആരോപിച്ച് നിരവധി അറസ്റ്റുകളാണ് നടക്കുന്നത്.
RELATED STORIES
പശുക്കടത്ത് ആരോപിച്ച് യുവാവിനെ പോലിസ് വെടിവച്ചു കൊന്നു
18 May 2025 3:38 PM GMTഇസ്രായേലിലെ ബെന്ഗുരിയോണ് വിമാനത്താവളത്തിന് നേരെ ആക്രമണം;...
18 May 2025 3:19 PM GMTബജ്റംഗ് ദള് നേതാവിനെ ഓഫീസില് കയറി ആക്രമിച്ചു (വീഡിയോ)
18 May 2025 3:01 PM GMTകോഴിക്കോട് നഗരമാകെ കറുത്ത പുക, നിയന്ത്രണവിധേയമാകാതെ തീ (video)
18 May 2025 2:31 PM GMTഓപ്പറേഷന് സിന്ദൂറിനെ കുറിച്ച് അലി ഖാന്‍ മഹ്മൂദാബാദ് പോസ്റ്റ് ചെയ്ത...
18 May 2025 2:19 PM GMTകരിപ്പൂരില് നിന്നും എട്ട് വിമാനങ്ങള് കൂടി; ഹജ്ജ് ക്യാമ്പ് ബുധനാഴ്ച...
18 May 2025 1:48 PM GMT