Sub Lead

ശിലാഫലകത്തില്‍ പേരില്ല; പരാക്രമവുമായി ബിജെപി എംഎല്‍എ, പൂജാ സാമഗ്രികകള്‍ തട്ടിത്തെറിപ്പിച്ചു

ചടങ്ങിന്റെ ഭാഗമായി നടത്തുന്ന പൂജയ്ക്കായി ഒരുക്കിയ സാധന സാമഗ്രികള്‍ ബിജെപി നേതാവ് കാല് കൊണ്ട് ചവിട്ടി തെറിപ്പിക്കുന്ന വിവാദ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ശിലാഫലകത്തില്‍ പേരില്ല; പരാക്രമവുമായി ബിജെപി എംഎല്‍എ, പൂജാ സാമഗ്രികകള്‍ തട്ടിത്തെറിപ്പിച്ചു
X

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ശിലാസ്ഥാപന ചടങ്ങില്‍ ക്ഷണിക്കാത്തതിന് പരാക്രമവുമായി ബിജെപി എംഎല്‍എ. ജൗന്‍പൂര്‍ എംഎല്‍എ രമേശ് മിശ്രയാണ് ക്ഷണിക്കാത്ത ചടങ്ങിനെത്തി പരിപാടി അലങ്കോലമാക്കിയത്. ചടങ്ങിന്റെ ഭാഗമായി നടത്തുന്ന പൂജയ്ക്കായി ഒരുക്കിയ സാധന സാമഗ്രികള്‍ ബിജെപി നേതാവ് കാല് കൊണ്ട് ചവിട്ടി തെറിപ്പിക്കുന്ന വിവാദ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

രക്തസാക്ഷി സ്മാരകം നിര്‍മ്മിക്കുന്നതിനായി ശിലാസ്ഥാപന ചടങ്ങ് നടത്തുന്നതിനിടെയാണ് ബിജെപി എംഎല്‍എ അത്രികമം നടത്തിയത്. വിളിക്കാത്ത ചടങ്ങിനെത്തിയാണ് എംഎല്‍എ സംഘാടകരോട് തട്ടിക്കയറിയത്. നിര്‍മ്മാണത്തിലിരിക്കുന്ന ഷഹീദ് സ്മാരകത്തിന് കവാടം സ്ഥാപിക്കുന്നതിന് മുന്നോടിയായാണ് ശിലാസ്ഥാപന ചടങ്ങ് സംഘടിപ്പിച്ചത്. ഇതിലേക്ക് തന്നെ ക്ഷണിക്കാത്തതില്‍ പ്രകോപിനായാണ് എംഎല്‍എ പരാക്രമം അഴിച്ചുവിട്ടത്. പ്രദേശത്ത എംഎല്‍എയായ തന്നെ എന്തുകൊണ്ട് വിളിച്ചില്ല എന്ന് ചോദിച്ച് കൊണ്ടായിരുന്നു രോഷപ്രകടനം.

തന്റെ മണ്ഡലത്തിലാണ് ചടങ്ങ് നടക്കുന്നതെന്നും അതിനാല്‍ ശിലാഫലകത്തില്‍ തന്റെ പേര് നിര്‍ബന്ധമായി ഉണ്ടാകേണ്ടതുണ്ടെന്നും മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും എംഎല്‍എ പറഞ്ഞു. സംഭവം വിവാദമായതോടെ, ചടങ്ങില്‍ ജനപ്രതിനിധികള്‍ സംബന്ധിക്കേണ്ടതിന്റെ പ്രാധാന്യം പ്രദശത്തെ ഉദ്യോഗസ്ഥരെ ഓര്‍മ്മപ്പെടുത്തുക മാത്രമാണ് ചെയ്തതെന്ന് എംഎല്‍എ വിശദീകരിച്ചു.

https://www.facebook.com/watch/?v=3743431935720104




Next Story

RELATED STORIES

Share it