Sub Lead

യുപിയിലെ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ്: പോലിസ് മുസ്‌ലിം വോട്ടര്‍മാരെ തടഞ്ഞു; ആള്‍കൂട്ടത്തെ നിയന്ത്രിക്കാനെന്ന് പോലിസ്

പോലിസാണ് തങ്ങളെ വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ തടഞ്ഞുവെച്ച് തിരിച്ചയച്ചതെന്ന് നിരവധി പേര്‍ സമൂഹ മാധ്യമങ്ങളിലൂടെ പരാതി ഉന്നയിച്ചു. ഇതിന്റെ വീഡിയോയും അവര്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 'ദി വയര്‍' ആണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.

യുപിയിലെ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ്: പോലിസ് മുസ്‌ലിം വോട്ടര്‍മാരെ തടഞ്ഞു; ആള്‍കൂട്ടത്തെ നിയന്ത്രിക്കാനെന്ന് പോലിസ്
X

ലഖ്‌നൗ: ലോക്‌സഭാ എംപിയെ തിരഞ്ഞെടുക്കാന്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ബൂത്തുകളില്‍ മുസ്ലീം വോട്ടര്‍മാരെ പ്രവേശിപ്പിക്കുന്നില്ലെന്ന് ഉത്തര്‍പ്രദേശിലെ രാംപൂരിലെനിന്നുള്ള വോട്ടര്‍മാര്‍.പോലിസാണ് തങ്ങളെ വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ തടഞ്ഞുവെച്ച് തിരിച്ചയച്ചതെന്ന് നിരവധി പേര്‍ സമൂഹ മാധ്യമങ്ങളിലൂടെ പരാതി ഉന്നയിച്ചു. ഇതിന്റെ വീഡിയോയും അവര്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 'ദി വയര്‍' ആണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.

അതേസമയം, പോലിസ് ഈ പരാതികള്‍ അംഗീകരിച്ചിട്ടുണ്ടെങ്കിലും ഇത് 'ആള്‍ക്കൂട്ട നിയന്ത്രണത്തിന്റെ' ഭാഗമാണെന്നും 'പക്ഷപാത'മില്ലെന്നുമാണ് ദി വയറിനോട് പറഞ്ഞത്. സ്ഥിതിഗതികള്‍ ശാന്തമാണെന്ന് നാട്ടുകാരും പോലിസും അറിയിച്ചതായും ദ വയര്‍ റിപോര്‍ട്ട് ചെയ്യുന്നു.

സുവാര്‍ അസംബ്ലി മണ്ഡലത്തിലെ ദരിയാല്‍ പ്രദേശത്തെ ഇന്റര്‍ കോളജ് പോളിങ് ബൂത്തിന് സമീപത്ത് നിന്ന് അപ്ലോഡ് ചെയ്തതായി കരുതപ്പെടുന്ന വീഡിയോയില്‍ തന്നെ ബൂത്തില്‍ എത്തുന്നതില്‍ നിന്ന് തടയുകയും പോലിസ് അടിക്കുകയും ചെയ്തുവെന്ന് ഒരാള്‍ പറയുന്നത് കേള്‍ക്കാം. വാര്‍ത്താ ഏജന്‍സിയായ മില്ലത്ത് ടൈംസാണ് വീഡിയോ ട്വീറ്റ് ചെയ്തത്. ഇത് അപ്ലോഡ് ചെയ്തയാളെ പോലിസ് കസ്റ്റഡിയിലെടുത്തതായും ട്വീറ്റില്‍ പറയുന്നുണ്ട്.

സുവാര്‍ അസംബ്ലി നിയോജക മണ്ഡലത്തിലെ കോട്വാലി തണ്ട പ്രദേശത്തുനിന്നും ഇന്റര്‍ കോളജ് ബൂത്തിന് സമീപത്തുനിന്നും സമാനമായ ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. സുവാര്‍ എം.എല്‍.എ അബ്ദുല്ല അസം ഖാന്‍ മുസ്ലീങ്ങള്‍ക്ക് പോളിംഗ് ബൂത്തുകളില്‍ പ്രവേശനം നിഷേധിച്ചതായി അവകാശപ്പെടുന്ന ഒന്നിലധികം വീഡിയോകള്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. പോലിസ് ഒരാളെ മര്‍ദ്ദിച്ചുവെന്ന് ഒരാള്‍ പറയുന്നതും വീഡിയോവില്‍ കേള്‍ക്കാം.



Next Story

RELATED STORIES

Share it