Sub Lead

ശ്രീരാമന്റെ പേരില്‍ അയോധ്യയില്‍ ഡിജിറ്റല്‍ മ്യൂസിയത്തിനു യുപി സര്‍ക്കാരിന്റെ അനുമതി

2019-2020 സാമ്പത്തിക വര്‍ഷം മ്യൂസിയത്തിനു വേണ്ടി 100 കോടി രൂപ സര്‍ക്കാര്‍ നീക്കിവച്ചിരുന്നു

ശ്രീരാമന്റെ പേരില്‍ അയോധ്യയില്‍ ഡിജിറ്റല്‍ മ്യൂസിയത്തിനു യുപി സര്‍ക്കാരിന്റെ അനുമതി
X

ലഖ്‌നോ: ടൂറിസം വികസനം ലക്ഷ്യമിട്ട് ശ്രീരാമന്റെ പേരില്‍ അയോധ്യയില്‍ ഡിജിറ്റല്‍ മ്യൂസിയം നിര്‍മിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അനുമതി നല്‍കി. വെള്ളിയാഴ്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ നടന്ന മന്ത്രിസഭാ യോഗത്തില്‍ ഡിജിറ്റല്‍ മ്യൂസിയം സംബന്ധിച്ചുള്ള കാര്യങ്ങള്‍ മന്ത്രി ശ്രീകാന്ത് ശര്‍മ വിശദീകരിച്ചു. അയോധ്യയെ സൗന്ദര്യവല്‍ക്കരിക്കുകയും ടൂറിസ്റ്റുകളെ ആകര്‍ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെനടപ്പാക്കുന്ന പദ്ധതിക്ക് യുപി മന്ത്രിസഭാ യോഗം അനുമതി നല്‍കിയെന്നും ശ്രീരാമന്റെ ചരിത്രവുമായി ബന്ധപ്പെടുത്തിയുള്ള ഡിജിറ്റല്‍ മ്യൂസിയത്തില്‍ ഭക്ഷണശാല, ശ്രീരാമന്റെ പ്രതിമ, ലാന്റ് സ്‌കേപ്പിങ് എന്നിവ ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അയോധ്യയിലെ സദര്‍ തെഹ്‌സില്‍ വില്ലേജിലെ മീര്‍പൂര്‍ വില്ലേജില്‍ നിര്‍മിക്കുന്ന പദ്ധതിക്ക് 61.3807 ഹെക്ടര്‍ ഭൂമി വാങ്ങാന്‍ 446.46 കോടി രൂപയാണ് അനുമദിച്ചത്. 2019-2020 സാമ്പത്തിക വര്‍ഷം മ്യൂസിയത്തിനു വേണ്ടി 100 കോടി രൂപ സര്‍ക്കാര്‍ നീക്കിവച്ചിരുന്നു. ഇതിനുപുറമെ, ആഭ്യന്തരവകുപ്പിനു കീഴില്‍ വാരണസിയില്‍ ഒരു ടൂറിസ്റ്റ് പോലിസ് സ്‌റ്റേഷന്‍ സ്ഥാപിക്കുമെന്നും മന്ത്രി ശ്രീകാന്ത് ശര്‍മ പറഞ്ഞു. അയോധ്യയിലെ ബാബരി മസ്ജിദ് ഭൂമി തര്‍ക്കക്കേസില്‍ സുപ്രിംകോടതി അന്തിമവാദം പൂര്‍ത്തിയാക്കി വിധി പറയാനിരിക്കെയാണ് യോഗി സര്‍ക്കാരിന്റെ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്.







Next Story

RELATED STORIES

Share it