- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആശുപത്രി അങ്കണത്തില്‍ വൃദ്ധസ്ത്രീക്ക് ക്രൂരമര്‍ദ്ദനം; സുരക്ഷാ ഉദ്യോഗസ്ഥന് അറസ്റ്റില്‍
ലഖ്നൗവില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള പ്രയാഗ് രാജിലെ സ്വരൂപ് റാണി നെഹ്റു ആശുപത്രിയിലെ സുരക്ഷാ ഉദ്യോഗസ്ഥനായ സഞ്ജയ് മിശ്രയാണ് അറസ്റ്റിലായത്.

ലക്നോ: ഭവനരഹിതയായ വൃദ്ധയെ ആശുപത്രി അങ്കണത്തില്‍ വച്ച് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ആശുപത്രി സുരക്ഷാ ഉദ്യോഗസ്ഥന് അറസ്റ്റില്‍. വൃദ്ധയെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയും കടുത്ത ജനരോഷമുയരുകയും ചെയ്തതിനുപിന്നാലെയാണ് ഇയാളെ പോലിസ് അറസ്റ്റ് ചെയ്തത്.
ലഖ്നൗവില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള പ്രയാഗ് രാജിലെ സ്വരൂപ് റാണി നെഹ്റു ആശുപത്രിയിലെ സുരക്ഷാ ഉദ്യോഗസ്ഥനായ സഞ്ജയ് മിശ്രയാണ് അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം.
ആശുപത്രിയുടെ ട്രോമാ സെന്ററിന് പുറത്ത് അഭയം തേടിയ 80കാരിയായ വൃദ്ധയെ സുരക്ഷാ ഉദ്യോഗസ്ഥനായ സഞ്ജയ് മിശ്ര ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അടിയേറ്റ് തറയില്‍വീണ വൃദ്ധ വേദനകൊണ്ട് പുളയുന്നതും പാറാവുകാരന് ഇവരെ തുടര്‍ച്ചയായി തൊഴിക്കുന്നതും മര്‍ദ്ദിക്കുന്നതുമായ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
ഈ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയും ജനരോഷമുയരുകയും ചെയ്തതോടെ ചികില്‍സയ്ക്കായി വൃദ്ധയെ ഇതേ ആശുപത്രിയില്‍ തന്നെ പ്രവേശിപ്പിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥനെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥനെ നിയമിക്കുകയും ആശുപത്രിയില്‍ വിന്യസിക്കുകയും ചെയ്ത സ്വകാര്യ ഏജന്‍സിയെ ആശുപത്രി കരിമ്പട്ടികയില്‍ പെടുത്തിയിട്ടുണ്ട്.
RELATED STORIES
ഇസ്രായേല്‍-ഇസ്രായേല്‍ സംഘര്‍ഷം; ഇറാനില്‍ ഇതുവരെ കൊല്ലപ്പെട്ടത് 78...
14 Jun 2025 10:53 AM GMT'കഴിച്ചത് പോത്തിറച്ചി' പക്ഷെ, ചാലക്കുടി സ്വദേശികള്‍ ജയിലില്‍ കിടന്നത്...
14 Jun 2025 10:49 AM GMTക്രമസമാധാനത്തിൻ്റെ പേരിൽ രണ്ടിടങ്ങളിൽ ഉറൂസ് ആഘോഷം തടഞ്ഞ് യുപി സർക്കാർ
14 Jun 2025 10:14 AM GMTഇനിയും മിസൈല്‍ തൊടുത്തുവിട്ടാല്‍ തെഹ്റാന് കത്തിച്ചു കളയും;...
14 Jun 2025 10:02 AM GMT'ഗതികെട്ടവര്‍ക്ക് ഗര്‍ഭപാത്രമെന്തിന്'? കരിമ്പ് വെട്ടുന്ന സ്ത്രീകള്‍...
14 Jun 2025 9:35 AM GMTകാട്ടാന ആക്രമണമല്ല; സീതയുടേത് കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം...
14 Jun 2025 9:25 AM GMT