- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിഷപ്പാമ്പിനെ കഴുത്തിലിട്ട് അഭ്യാസം; ഒടുവില്‍ കടിയേറ്റ് പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം (വീഡിയോ)
ലഖ്‌നോ: വിഷപ്പാമ്പിനെ കഴുത്തിലിട്ട് അഭ്യാസം നടത്തുന്നതിനിടെ കടിയേറ്റ് പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് സംഭവം. അയല്‍വാസിയുടെ വീട്ടില്‍ നിന്ന് പിടിച്ച പാമ്പുമായി നഗരം ചുറ്റി പ്രദര്‍ശനം നടത്തിയ ദേവേന്ദ്ര മിശ്ര എന്നയാളാണ് മരിച്ചത്. മരുജാല ഗ്രാമത്തിന്റെ മുന്‍ ഗ്രാമത്തലവന്‍ കൂടിയാണ് മരിച്ച ദേവേന്ദ്ര മിശ്ര. പാമ്പു പിടിത്തത്തില്‍ വളരെ പ്രശസ്തനാണ് ഇയാള്‍. ഗ്രാമത്തില്‍ നിന്ന് 200ലധികം പാമ്പുകളെ ഇതിനോടകം മിശ്ര പിടിച്ചിട്ടുണ്ട്. ഇയാളുടെ അയല്‍ക്കാരനായ രവീന്ദ്രകുമാറിന്റെ വീട്ടില്‍ നിന്ന് കഴിഞ്ഞ ദിവസം ഉഗ്രവിഷമുള്ള പാമ്പിനെ പിടികൂടുകയായിരുന്നു.
यूपी के शाहजहांपुर में पूर्व प्रधान को सांप पकड़ना और फिर उसके साथ खेलना भारी पड़ गया। सांप से पहले पूर्व प्रधान खेलते रहे। पकड़ ढीली पड़ी तो सांप ने डंस लिया। इसका वीडियो वायरल हो रहा है।#shajahanpur #videoviral #snakevideo pic.twitter.com/rUGJX9PPXt
— Hindustan UP-Bihar (@HindustanUPBH) August 21, 2022
തുടര്‍ന്ന് മിശ്ര പാമ്പിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാതെ തന്റെ കഴുത്തില്‍ ചുറ്റി ഗ്രാമത്തിലുടനീളം നടന്ന് പ്രദര്‍ശനം നടത്തി. ഇതിന്റെ വീഡിയോയും ചിത്രീകരിച്ചിരുന്നു. പുറത്തുവന്ന വീഡിയോയില്‍ ഒന്നില്‍ ഇയാള്‍ അഞ്ചുവയസ്സിന് താഴെ പ്രായം തോന്നിക്കുന്ന ഒരു കുട്ടിയുടെ കഴുത്തിലും പാമ്പിനെ ചുറ്റുന്നത് കാണാം. ഇതിനിടെയാണ് ഇയാളെ പാമ്പ് കടിച്ചത്. മറ്റൊരു വീഡിയോയില്‍ മിശ്ര വടി ഉപയോഗിച്ച് പാമ്പിനെ പിടിക്കുന്നതാണ്.
In a bizarre accident, a man shooting a video with a snake, died in #UttarPradesh's Shahjahanpur district after he was allegedly bitten by the reptile.
— IANS (@ians_india) August 22, 2022
The victim identified as Devendra Mishra was also a former village head of Maruajhala village. pic.twitter.com/DZHlD6v5dX
പാമ്പിനെ പിടികൂടി രണ്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് മിശ്രയ്ക്ക് കടിയേറ്റതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കടിയേറ്റ ശേഷം ആശുപത്രിയില്‍ പോവാനും തയ്യാറായില്ല. വിവിധ ഔഷധ സസ്യങ്ങള്‍ ഉപയോഗിച്ച് സ്വയം ചികില്‍സ നടത്തിയെങ്കിലും കുറച്ചുസമയത്തിന് ശേഷം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നുവെന്ന് ഗ്രാമീണര്‍ പറഞ്ഞു. മിശ്ര പാത്രത്തിനുള്ളില്‍ സൂക്ഷിച്ച പാമ്പിനേയും മണിക്കൂറുകള്‍ക്കകം ചത്ത നിലയില്‍ കണ്ടെത്തി.
RELATED STORIES
സുപ്രിംകോടതി മുന്‍ ജഡ്ജിയെ ബഹ്റൈന് കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMTതൃശൂര്പൂരം അട്ടിമറിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയെന്ന്...
23 Dec 2024 2:01 AM GMT'ന്യൂനപക്ഷ പ്രീണനം' ഭൂരിപക്ഷ സമുദായത്തെ അകറ്റിയെന്ന് സിപിഎം വയനാട്...
23 Dec 2024 1:50 AM GMT''ഇസ്ലാമിക രാജ്യങ്ങളില് പോയി മോദി ലോക സാഹോദര്യം പറയുന്നു'' ദ്വിഗ്...
23 Dec 2024 1:30 AM GMTചീമേനിയില് ആണവനിലയം സ്ഥാപിക്കാന് അനുമതി നല്കാമെന്ന് കേന്ദ്രം
23 Dec 2024 12:41 AM GMTസ്കൂളില് ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്...
22 Dec 2024 5:10 PM GMT