Sub Lead

വീടിന് മുകളില്‍ ഫലസ്തീന്‍ പതാക സ്ഥാപിച്ച മധ്യവയസ്‌കനെ അറസ്റ്റ് ചെയ്ത് യുപി പോലിസ്

വീടിന് മുകളില്‍ ഫലസ്തീന്‍ പതാക സ്ഥാപിച്ച മധ്യവയസ്‌കനെ അറസ്റ്റ് ചെയ്ത് യുപി പോലിസ്
X

മീറത്ത്: സ്വന്തം വീടിന് മുകളില്‍ ഫലസ്തീന്‍ പതാക സ്ഥാപിച്ച മുസ്‌ലിം മധ്യവയസ്‌കനെ മീറത്ത് പോലിസ് അറസ്റ്റ് ചെയ്തു. ബ്രഹ്മപുരിയിലെ ഗാലിവാലി പ്രദേശത്ത് താമസിക്കുന്ന അസം എന്ന അമീര്‍ ഖാനെയാണ് അറസ്റ്റ് ചെയ്തതെന്നും പതാക എടുത്തുമാറ്റിയെന്നും എസ്പി ആയുഷ് വിക്രം സിങ് പറഞ്ഞു. ഇതിനെതിരെ പൗരാവകാശ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഫലസ്തീന്‍ പതാക ഉയര്‍ത്തുന്നത് നിയമപരമായി തെറ്റല്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുമായി സൗഹൃദം പുലര്‍ത്തുന്ന രാജ്യങ്ങളുടെ പതാക ഉയര്‍ത്തുന്നതില്‍ തെറ്റില്ലെന്നാണ് 2002ലെ ഫഌഗ് കോഡ് പറയുന്നത്. മറ്റൊരു ഇന്ത്യയുടെ പതാകയുടെ ഒപ്പമോ അതിനേക്കാള്‍ ഉയരത്തിലോ മറ്റൊരു രാജ്യത്തിന്റെയും പതാകകള്‍ ഉയര്‍ത്താന്‍ പാടില്ലെന്നും 2023 ഒക്ടോബര്‍ 18ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇറക്കിയ ഉത്തരവും പറയുന്നു.


Next Story

RELATED STORIES

Share it