Sub Lead

ഹാഥ്‌റസിലേക്ക് പോയ രാഹുലിനേയും പ്രിയങ്കയേയും വഴിയില്‍ തടഞ്ഞ് യുപി പോലിസ്; ഇരുവരും കാല്‍നടയായി പെണ്‍കുട്ടിയുടെ വീട്ടിലേക്ക്

ഇതിനെ തുടര്‍ന്ന് ഇരുവരും കാറില്‍നിന്നിറങ്ങി യമുന എക്‌സ്പ്രസ് വേയിലൂടെ 200 കി.മീറ്ററോളം അകലെയുള്ള ഹാഥ്‌റസിലേക്ക് കാല്‍നടയായി നീങ്ങുകയാണ്. കോണ്‍ഗ്രസ് നേതാക്കളും ഇവരോടൊപ്പം ഉണ്ട്.

ഹാഥ്‌റസിലേക്ക് പോയ രാഹുലിനേയും പ്രിയങ്കയേയും വഴിയില്‍ തടഞ്ഞ് യുപി പോലിസ്; ഇരുവരും കാല്‍നടയായി പെണ്‍കുട്ടിയുടെ വീട്ടിലേക്ക്
X

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹാഥ്‌രസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ പുറപ്പെട്ട കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും വഴിയില്‍ തടഞ്ഞ് യുപി പോലിസ്. നിരോധനാജ്ഞ ചൂണ്ടിക്കാട്ടിയാണ് ഇരുവരേയും പോലിസ് തടഞ്ഞത്. ഇതിനെ തുടര്‍ന്ന് ഇരുവരും കാറില്‍നിന്നിറങ്ങി യമുന എക്‌സ്പ്രസ് വേയിലൂടെ 200 കി.മീറ്ററോളം അകലെയുള്ള ഹാഥ്‌റസിലേക്ക് കാല്‍നടയായി നീങ്ങുകയാണ്. കോണ്‍ഗ്രസ് നേതാക്കളും ഇവരോടൊപ്പം ഉണ്ട്.

സ്ത്രീകളുടെ സംരക്ഷണം ഭരണകൂടത്തിന്റെ കടമയാണെന്ന് പ്രിയങ്കാ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.രാഹുലും പ്രിയങ്കയും ഇന്ന് ഹാഥ്‌രസില്‍ എത്തി പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ കാണുമെന്ന് രാവിലെ കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. യുപിയില്‍ സന്ദര്‍ശനം ഉത്തര്‍പ്രദേശിലെ അധികൃതരെ അറയിച്ചിട്ടുണ്ട്. ഹാഥ്‌രസ് സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്നലെ സംസ്ഥാന വ്യാപകമായി പ്രകടനങ്ങള്‍ നടത്തിയിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് ബലംപ്രയോഗിച്ച് സംസ്‌കരിക്കുകയായിരുന്നെന്നും ഇത് രാജ്യത്തിനു തന്നെ നാണക്കേടാണെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടിരുന്നു.

ഇരുവരുടെയും സന്ദര്‍ശനം തടയാന്‍ ഉത്തര്‍പ്രദേശ് പോലിസ് കൊണ്ടുപിടിച്ച ശ്രമങ്ങളുമായി മുന്നോട്ട് പോവുകയാണ്. അതിന്റെ ഭാഗമായി ജില്ലാ അതിര്‍ത്തി അടയ്ക്കുകയും പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിപ്പിച്ചു. അഞ്ചില്‍ കൂടുതല്‍ പേരെ ഹാഥ്‌റസില്‍ ഒത്തുകൂടാന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

യുവതിയുടെ മൃതദേഹം വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് സംസ്‌കരിച്ചതിനെതിരെ രാജവ്യാപകമായി പ്രതിഷേധം ആളിക്കത്തിയിരുന്നു. അന്വേഷണം അട്ടിമറിക്കാന്‍ തുടക്കം മുതലേ പോലീസ് ശ്രമിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് ഒരു നോക്ക് കാണണമെന്ന കുടംബാംഗങ്ങളുടെ അപേക്ഷ പോലും മുഖവിലയ്ക്ക് എടുക്കാതെയുള്ള നടപടി.

സംഭവത്തില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കാഗാന്ധിയും ഉള്‍പ്പടെ നിരവധി രാഷ്ട്രീയ നേതാക്കളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവെക്കണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാന സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനുമെതിരെ രോഷം ആളിക്കത്തിയതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി സംഭവത്തില്‍ ഇടപെട്ടു. കര്‍ശന നടപടി സ്വീകരിക്കാന്‍ യോഗി ആദിത്യനാഥിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനിടെ പെണ്‍കുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ സഹായധനവും കുടുംബത്തില്‍ ഒരാള്‍ക്ക് ജോലിയും നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. യുവതിയുടെ കുടുംബവുമായി യോഗി ആദിത്യനാഥ് കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെയായിരുന്നു ഈ പ്രഖ്യാപനം.

Next Story

RELATED STORIES

Share it