- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുപിയില്‍ വ്യാപകമായി ഗോവധ നിരോധന നിയമം ദുരുപയോഗം ചെയ്തതായി ഹൈക്കോടതി
നിരപരാധികളെ കുടുക്കാന്‍ ദുരുപയോഗം ചെയ്യപ്പെടുകയാണ് നിയമം. ഏത് മാംസം കണ്ടെത്തായാലും അത് ബീഫ് ആണെന്ന് പ്രഖ്യാപിക്കുകയാണ്. ഫോറന്‍സിക് പരിശോധനയ്ക്കു മുമ്പാണ് ഈ തീര്‍പ്പു കല്‍പ്പിക്കല്‍. പലപ്പോഴും പിടിച്ചെടുക്കുന്ന മാംസം പരിശോധനയ്ക്കു പോലും അയക്കുന്നില്ല. ഒരു തെറ്റും ചെയ്യാത്തവര്‍ ജയിലില്‍ അടയ്ക്കപ്പെടുന്നു.-കോടതി ചൂണ്ടിക്കാട്ടി.
നിരപരാധികളെ കുടുക്കാന്‍ ദുരുപയോഗം ചെയ്യപ്പെടുകയാണ് നിയമം. ഏത് മാംസം കണ്ടെത്തായാലും അത് ബീഫ് ആണെന്ന് പ്രഖ്യാപിക്കുകയാണ്. ഫോറന്‍സിക് പരിശോധനയ്ക്കു മുമ്പാണ് ഈ തീര്‍പ്പു കല്‍പ്പിക്കല്‍. പലപ്പോഴും പിടിച്ചെടുക്കുന്ന മാംസം പരിശോധനയ്ക്കു പോലും അയക്കുന്നില്ല. ഒരു തെറ്റും ചെയ്യാത്തവര്‍ ജയിലില്‍ അടയ്ക്കപ്പെടുന്നു.-കോടതി ചൂണ്ടിക്കാട്ടി.
പശുവിനെ കൊന്നതിനും ബീഫ് കൈവശം വച്ചതിനും അറസ്റ്റ് ചെയ്യപ്പെട്ട റഹ്മുദ്ദീനെ മാംസം കണ്ടെടുത്ത സ്ഥലത്തുനിന്നല്ല അറസ്റ്റ് ചെയ്തതെന്നും എഫ്‌ഐആറില്‍ അത്തരം പരാമര്‍ശമില്ലെന്നും ഒരു മാസത്തില്‍ അധികമായി ജയിലില്‍ കഴിയുകയാണെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്. റഹ്മുദ്ദീന് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. കൂടാതെ, സംസ്ഥാനത്ത് ഉപേക്ഷിക്കപ്പെട്ട കന്നുകാലികളുടെയും വഴിതെറ്റിയ പശുക്കളുടെയും ഭീഷണിയെക്കുറിച്ചും ഹൈക്കോടതി സുപ്രധാന പരാമര്‍ശങ്ങള്‍ നടത്തി.
'പശുക്കളെ വീണ്ടെടുത്തതായി കാണിക്കുമ്പോഴെല്ലാം, ശരിയായ വീണ്ടെടുക്കല്‍ മെമ്മോ തയ്യാറാക്കുന്നില്ല, വീണ്ടെടുക്കലിനുശേഷം പശുക്കള്‍ എവിടേക്കാണ് പോകുന്നതെന്ന് ആര്‍ക്കും അറിയില്ല. കറവ വറ്റിയ പശുക്കളെയും പ്രായമായ പശുക്കളെയും ഗോ ശാലകള്‍ സ്വീകരിക്കുന്നില്ല. അവ റോഡുകളില്‍ അലഞ്ഞുതിരിയാന്‍ വിടുകയാണ്. അതുപോലെ, കറവ വറ്റിയ ശേഷം ഉടമകള്‍ പശുക്കളെ റോഡുകളില്‍ ഉപേക്ഷിക്കുകയാണ്. റോഡിലെ പശുക്കളും കന്നുകാലികളും ഗതാഗതത്തിന് ഭീഷണിയാണ്. നിരവധി മരണങ്ങളും ഇത്തരം കന്നുകാലികളാല്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളിലെ കന്നുകാലികളുടെ ഉടമസ്ഥര്‍ തീറ്റ നല്‍കാന്‍ കഴിയാത്തതിനാല്‍ കറവ വറ്റിയവയെയും പ്രായമായവയേയും ഉപേക്ഷിക്കുകയാണ്. നാട്ടുകാരെയും പോലിസിനെയും ഭയന്ന് സംസ്ഥാനത്തിന് പുറത്ത് കൊണ്ടുപോകാന്‍ കഴിയില്ല. ഇപ്പോള്‍ മേച്ചില്‍പ്പുറങ്ങളില്ല. ഇവ വ്യാപകമായി വിളകള്‍ നശിപ്പിക്കുന്നതായും കോടതി നിരീക്ഷിച്ചു.
RELATED STORIES
ജസ്റ്റിസ് ശേഖര് കുമാര് യാദവിന്റെ പ്രസംഗം ജുഡീഷ്യറിയുടെ അന്തസ്...
18 Dec 2024 1:34 AM GMTപത്മഭൂഷണ് ഉസ്താദ് അഹമ്മദ് ജാന് ഖാന്റെ പ്രതിമ നീക്കം ചെയ്യണമെന്ന്...
18 Dec 2024 1:17 AM GMTമൂന്നു പേരെ നായയെ കൊണ്ട് കടിപ്പിച്ച യുവാവ് അറസ്റ്റില്
18 Dec 2024 12:49 AM GMTകെഎസ്ആര്ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
18 Dec 2024 12:33 AM GMTസംഭല് ശാഹീ മസ്ജിദിലെ പുരാതന കിണര് പിടിച്ചെടുത്ത് ജില്ലാഭരണകൂടം;...
17 Dec 2024 6:00 PM GMTബംഗ്ലാദേശി ജിഹാദികളേ, ഓടിപ്പോകൂ, അല്ലെങ്കില് നിങ്ങളെ ഞങ്ങള്...
17 Dec 2024 5:55 PM GMT