- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുപിയില്‍ മൂന്ന് മുസ് ലിം കുട്ടികളുടെ മരണം: പുഴയില്‍ മുങ്ങി മരിച്ചതെന്ന് പോലിസ്; കൊലപാതകമെന്ന് ബന്ധുക്കള്‍(വീഡിയോ)
ബറേലി: ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയിലെ ബഹേരി കിച്ചാ പുഴയില്‍ മൂന്നു മുസ് ലിം കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. മുങ്ങിമരണമാണെന്ന് പോലിസ് പറയുമ്പോഴും മൃതദേഹങ്ങളില്‍ കണ്ടെത്തിയ പരിക്കുകളും മറ്റും കൊലപാതകമാണെന്ന സംശയമുയര്‍ത്തുന്നതായി ബന്ധുക്കള്‍ പറയുന്നു. കുടുംബാംഗങ്ങളായ സാമിന്‍ അലി(16), മുഹമ്മദ് ഔസാഫ്(18), സെയ്ദ്(16) എന്നിവരുടെ മൃതദേഹങ്ങളാണ് ബുധനാഴ്ച പുഴയില്‍ നിന്നു കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകീട്ട് പുഴയില്‍ കുളിക്കാന്‍ പോയ മൂന്നുപേരെയും പിന്നീട് കാണാതായിരുന്നു. പിറ്റേന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പോലിസ് അറിയിച്ചത്. എന്നാല്‍, മൃതദേഹങ്ങളില്‍ ക്രൂരമായി മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ടെന്നും കഴുത്ത് ഒടിഞ്ഞതായും മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാത്ത വിധം വികൃതമാക്കിയതായും മബന്ധുക്കള്‍ മക്തൂബ് മീഡിയയോട് പറഞ്ഞു. കുട്ടികളെല്ലാവരും പുഴയില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചതായി നേരത്തേ വ്യക്തമാക്കിയ ബറേലി പോലീസ് മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്.
Family member of 3 Muslim boys alleged that they were mercilessly be@ten, their neck was broken and body was mutilated so badly that they were hardly recognisable. This incident is from Baheri UP, Ausaf 17,Zamin 15 and Zaid 16 were k!lled. pic.twitter.com/v7k0iNeIQ3
— سعد🇵🇸 (@TalibEIlm_) July 8, 2021
തന്റെ സഹോദരനും സുഹൃത്തുക്കളും മുങ്ങിമരിച്ചതാണെന്നു കരുതുന്നില്ലെന്നും ഒരുപക്ഷേ, ഇതൊരു കൊലപാതകമാണെന്ന് തോന്നുന്നതായും മരണപ്പെട്ട സമീന്റെ സഹോദരന്‍ ഷാദാബ് മക്തൂബിനോട് പറഞ്ഞു. 'അവരുടെ ശരീരത്തില്‍ സാരമായ പരിക്കേറ്റിട്ടുണ്ട്. വായിലും മൂക്കിലും രക്തസ്രാവമുണ്ടായിരുന്നു. എന്റെ സഹോദരന്‍ മിടുക്കനായിരുന്നു. ഈയിടെ ഹൈസ്‌കൂള്‍ പരീക്ഷകളില്‍ മികച്ച മാര്‍ക്ക് നേടി. കുടുംബത്തിന്റെ അനുമതിയോടെയാണ് എല്ലാവരും പുഴയില്‍ കുളിക്കാന്‍ പോയതെന്നും ഷാദാബ് പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ടായിട്ടും മൂന്നുപേരും തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് പോലിസിന് കാണ്‍മാനില്ലെന്ന പരാതി നല്‍കിയിരുന്നതായി ഷാദാബ് പറഞ്ഞു. ബുധനാഴ്ച രാവിലെ പ്രദേശവാസികള്‍ ഫാമില്‍ ജോലിക്ക് പോയപ്പോള്‍ പുഴയില്‍ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് അവര്‍ പോലിസിനെ അറിയിച്ചു. മൃതദേഹങ്ങളില്‍ വസ്ത്രങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇവരുടെ മൊബൈല്‍ ഫോണ്‍, ബൈക്കുകള്‍, വസ്ത്രങ്ങള്‍ എന്നിവ നദീതീരത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്.
थाना बहेड़ी क्षेत्रान्तर्गत किच्छा नदी में तीन युवकों के शव मिलने व प्रथम दृष्टया तीनों की मृत्यु पीनी में डूबने से होना प्रतीत होने के सम्बन्ध में पुलिस अधीक्षक ग्रामीण जनपद बरेली की बाईट। #UPPolice pic.twitter.com/CPib50DDsX
— Bareilly Police (@bareillypolice) July 7, 2021
കുട്ടികളെല്ലാം നിഷ്‌കളങ്കരാണെന്നും മരണത്തില്‍ ചില നിഗൂഢതകളുണ്ടെന്നും പ്രാദേശിക മാധ്യമപ്രവര്‍ത്തകനായ ഔസാഫിന്റെ പിതാവ് മുഹമ്മദ് ശുഹൈബ് പറഞ്ഞു. അലിഗഡ് മുസ് ലിം സര്‍വകലാശാല വിദ്യാര്‍ഥിയാണ് ഔസാഫ്. 'അവര്‍ മുങ്ങിമരിച്ചതല്ല. അവരുടെ ശരീരം സ്വയം സംസാരിക്കുന്നുണ്ട്. കഠിനമായ പരിക്കുകളും മുറിവുകളും ശരീരത്തില്‍ കണ്ടെത്താന്‍ കഴിയും. മുങ്ങിമരണമാണെങ്കില്‍ മൃതദേഹങ്ങള്‍ വിളറിയിരിക്കും. അല്ലെങ്കില്‍ വയറ്റില്‍ വെള്ളം ഉണ്ടാവും. ഇത് ഒരു കൊലപാതകമാണെന്ന് ഒരാള്‍ക്ക് എളുപ്പത്തില്‍ പറയാന്‍ കഴിയുമെന്നും ശുഹൈബ് ആരോപിച്ചു.
UP: Three Muslim boys found dead near river, families allege murder
RELATED STORIES
ജസ്റ്റിസ് ശേഖര് കുമാര് യാദവിന്റെ പ്രസംഗം ജുഡീഷ്യറിയുടെ അന്തസ്...
18 Dec 2024 1:34 AM GMTപത്മഭൂഷണ് ഉസ്താദ് അഹമ്മദ് ജാന് ഖാന്റെ പ്രതിമ നീക്കം ചെയ്യണമെന്ന്...
18 Dec 2024 1:17 AM GMTമൂന്നു പേരെ നായയെ കൊണ്ട് കടിപ്പിച്ച യുവാവ് അറസ്റ്റില്
18 Dec 2024 12:49 AM GMTകെഎസ്ആര്ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
18 Dec 2024 12:33 AM GMTസംഭല് ശാഹീ മസ്ജിദിലെ പുരാതന കിണര് പിടിച്ചെടുത്ത് ജില്ലാഭരണകൂടം;...
17 Dec 2024 6:00 PM GMTമാനന്തവാടിയില് മാതനെ റോഡിലൂടെ വലിച്ചിഴച്ചവര്ക്കെതിരെ കര്ശന നടപടി...
17 Dec 2024 5:54 PM GMT