Sub Lead

ട്രംപിനെ പിന്നിലാക്കി ബൈഡന്‍ കുതിക്കുന്നു; ബൈഡന്‍ 119 ഇലക്ടറല്‍ വോട്ടുകള്‍ നേടി

ആദ്യ ഫലസൂചനകള്‍ ട്രംപിന് അനുകൂലമായിരുന്നുവെങ്കില്‍ ഇപ്പോള്‍ സ്ഥിതി മാറിയിട്ടുണ്ട്. ബൈഡന്‍ 119 ഇലക്ടറല്‍ വോട്ടുകള്‍ നേടിയപ്പോള്‍ ട്രംപിന് 92 ഇലക്ട്രല്‍ വോട്ടുകളാണ് ലഭിച്ചത്. 270 ഇലക്ടറല്‍ വോട്ടുകള്‍ ലഭിക്കുന്നവര്‍ വൈറ്റ്ഹൗസിലെത്തും.

ട്രംപിനെ പിന്നിലാക്കി ബൈഡന്‍ കുതിക്കുന്നു; ബൈഡന്‍ 119 ഇലക്ടറല്‍ വോട്ടുകള്‍ നേടി
X

വാഷിങ്ടണ്‍: ലോകം ആകാംശപൂര്‍വം ഉറ്റുനോക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പുറത്തു വരുമ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപും ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജൈ ബൈഡനും തമ്മില്‍ നടക്കുന്നത്. ആദ്യ ഫലസൂചനകള്‍ ട്രംപിന് അനുകൂലമായിരുന്നുവെങ്കില്‍ ഇപ്പോള്‍ സ്ഥിതി മാറിയിട്ടുണ്ട്. ബൈഡന്‍ 119 ഇലക്ടറല്‍ വോട്ടുകള്‍ നേടിയപ്പോള്‍ ട്രംപിന് 92 ഇലക്ട്രല്‍ വോട്ടുകളാണ് ലഭിച്ചത്. 270 ഇലക്ടറല്‍ വോട്ടുകള്‍ ലഭിക്കുന്നവര്‍ വൈറ്റ്ഹൗസിലെത്തും.

ആദ്യ ഫലം പുറത്തു വന്ന കെന്റഗിയിലെ വിജയമായിരുന്നു ട്രംപിനെ മുന്നിലെത്തിച്ചത്. ഇവിടെ ട്രംപിന് 54 ശതമാനം വോട്ടുകളും ബൈഡന് 43 ശമാനം വോട്ടുകളും ലഭിച്ചു. വെസ്റ്റ് വെര്‍ജീനയിലും വിജയിച്ചതോടെ ട്രംപ് ലീഡുയര്‍ത്തി. ഫ്‌ളോറിഡ, ജോര്‍ജിയ, മിഷിഗണ്‍, വിസ്‌കന്‍സിന്‍, ഒഖ്‌ലാമോ, മിസിസിപ്പി, അലബാമ, സൗത്ത് കാരലൈന, വെസ്റ്റ് വെര്‍ജിന തുടങ്ങിയ സ്‌റ്റേറ്റുകളിലും ട്രംപിനായിരുന്നു വിജയം. 2016 ലെ തിരഞ്ഞെടുപ്പിലും ഈ സ്‌റ്റേറ്റുകളില്‍ മിക്കതും ട്രംപിനൊപ്പാമായിരുന്നു നിലകൊണ്ടത്.

എന്നാല്‍, 20 ഇലക്ട്രല്‍ വോട്ടുകള്‍ ഉള്ള ഇല്ലിനോയിലെ വിജയമാണ് ബൈഡനെ നിലവില്‍ മുന്നില്‍ എത്തിച്ചത്. ലോവ, നവാഡ, ന്യൂഹംപ്ഷയര്‍, നോര്‍ത്ത് കാരലൈന, ഒഹായോ, പെന്‍സില്‍വാനിയ, ടെക്‌സാസ് 13 ഇലക്ടല്‍ വോട്ടുകള്‍ ഉള്ള വെര്‍ജീനയിലും ബൈഡന്‍ വിജയിച്ചു. വെര്‍മോണ്ട്, റോഹ്‌ഡെ ഐസ്ലന്‍ഡ്‌സ്, ന്യൂ ജെഴ്‌സി, മേരിലാന്‍ തുടങ്ങിയ താരതമ്യേന ചെറിയ സ്‌റ്റേറ്റുകളും ബൈഡനൊപ്പം നിന്നു.

തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തു വന്ന അഭിപ്രായ സര്‍വേകളിലെല്ലാം ജോ ബൈഡന് മുന്‍തൂക്കം ഉള്ളതായിട്ടായിരുന്നു പ്രവചിച്ചിരുന്നത്. 2016 ലും സമാനമായ രീതിയില്‍ അഭിപ്രായ സര്‍വേകള്‍ പിന്തുണച്ചിരുന്നത് ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റനെ ആയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ വിജയം സ്വന്തമാക്കിയത് ഡൊണാള്‍ഡ് ട്രംപ് ആയിരുന്നു.

Next Story

RELATED STORIES

Share it