- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ട്രംപിന്റെ 'മുസ്‌ലിം നിരോധനം' നീക്കാന്‍ യുഎസ് ജനപ്രതിനിധി സഭയില്‍ വോട്ടെടുപ്പ്
നോ ബാന്‍ ആക്റ്റ് എന്ന് വിളിക്കുന്ന ബില്ലിന് ഡെമോക്രാറ്റിക് പ്രതിനിധികള്‍ക്കിടയില്‍ വിശാലമായ പിന്തുണയുണ്ട്. റിപ്പബ്ലിക്കന്‍മാരുടെയും വൈറ്റ്ഹൗസിന്റേയും എതിര്‍പ്പ് അവഗണിച്ച് ഡെമോക്രാറ്റുകള്‍ക്ക് ആധിപത്യമുള്ള സഭയില്‍ ബില്ല് പാസാവാന്‍ സാധ്യതയുണ്ട്.
വാഷിങ്ടണ്‍: മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് പ്രവേശനം നിരോധിച്ച പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിവാദ ഉത്തരവ് റദ്ദാക്കുന്ന നിയമനിര്‍മ്മാണത്തില്‍ യുഎസ് ജനപ്രതിനിധി സഭയില്‍ ഇന്ന് വോട്ടെടുപ്പ് നടക്കും.
നോ ബാന്‍ ആക്റ്റ് എന്ന് വിളിക്കുന്ന ബില്ലിന് ഡെമോക്രാറ്റിക് പ്രതിനിധികള്‍ക്കിടയില്‍ വിശാലമായ പിന്തുണയുണ്ട്. റിപ്പബ്ലിക്കന്‍മാരുടെയും വൈറ്റ്ഹൗസിന്റേയും എതിര്‍പ്പ് അവഗണിച്ച് ഡെമോക്രാറ്റുകള്‍ക്ക് ആധിപത്യമുള്ള സഭയില്‍ ബില്ല് പാസാവാന്‍ സാധ്യതയുണ്ട്.
വീണ്ടും ഒന്നിക്കാനാവാത്ത മാതാപിതാക്കള്‍, വീണ്ടും ഒന്നിക്കാന്‍ കഴിയാത്ത കുടുംബങ്ങള്‍, ജീവിതത്തിന്റെ അനര്‍ഘ നിമിഷങ്ങള്‍ നഷ്ടപ്പെടുന്ന മുത്തശ്ശിമാര്‍ തുടങ്ങി മുസ്‌ലിം നിരോധനം മൂലം കുടുംബങ്ങളില്‍ നിന്നും പ്രിയപ്പെട്ടവരില്‍ നിന്നും വേര്‍പിരിഞ്ഞ് കഴിയുന്ന
ദശലക്ഷക്കണക്കിന് പേര്‍ ഇന്നു രാജ്യത്തുണ്ടെന്ന് ബില്ലിനെ പിന്തുണയ്ക്കുന്ന ഗ്രൂപ്പായ മുസ്‌ലിം അഡ്വക്കേറ്റ്‌സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫര്‍ഹാന ഖേര പറഞ്ഞു. യുഎസ് കുടിയേറ്റ നിയമത്തിലെ വിവേചന വിരുദ്ധ വ്യവസ്ഥകള്‍ വിപുലീകരിക്കുന്ന ബില്ല് ഭാവിയില്‍ യുഎസ് പ്രസിഡന്റുമാര്‍ക്ക് മതത്തെ അടിസ്ഥാനമാക്കി പ്രവേശനം തടയാനുള്ള കഴിവ് പരിമിതപ്പെടുത്തും. മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റത്തിന് നിരോധനം ഏര്‍പ്പെടുത്തിയ ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവുകള്‍ അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ബില്ല്.
ഇറാന്‍, ലിബിയ, സൊമാലിയ, സിറിയ, യമന്‍ എന്നീ രാജ്യങ്ങളെ ലക്ഷ്യമിട്ടായിരുന്നു പ്രസിഡന്റിന്റെ പ്രാരംഭ നിരോധനമെങ്കിലും ഇത് നിയമവിരുദ്ധമായ മത വിവേചനത്തിന് തുല്യമാണെന്ന വിമര്‍ശനമുയര്‍ന്നതോടെ വെനസ്വേലയെയും ഉത്തര കൊറിയയെയും ഉള്‍പ്പെടുത്തുന്നതിനായി ട്രംപ് നിരോധനം വിപുലീകരിച്ചു. പിന്നീട് നൈജീരിയ, സുദാന്‍, മ്യാന്‍മര്‍, മറ്റ് മൂന്ന് രാജ്യങ്ങള്‍ എന്നിവയേയും പട്ടികയില്‍ ഉള്‍പ്പെടുത്തി.
അതേസമയം, നിയമനിര്‍മ്മാണം റിപ്പബ്ലിക്കന്‍ നേതൃത്വത്തിലുള്ള സെനറ്റില്‍ പാസാവാന്‍ സാധ്യതയില്ല.
RELATED STORIES
ഭാര്യയേയും ഭാര്യമാതാവിനെയും വെട്ടിക്കൊന്ന് യുവാവ്
4 Nov 2024 5:37 PM GMTജനകീയ ഡോക്ടര്‍ക്ക് ജിദ്ദ പൗര സമൂഹത്തിന്റെ യാത്രാ മംഗളം
4 Nov 2024 4:59 PM GMTവയനാട് ദുരന്തബാധിതര്‍ക്ക് ടൗണ്‍ഷിപ്പ്: എസ്റ്റേറ്റുകള്‍...
4 Nov 2024 4:23 PM GMTവെസ്റ്റ്ബാങ്കില്‍ ഫലസ്തീനി വീടുകള്‍ക്കും കാറുകള്‍ക്കും തീയിട്ട് ജൂത...
4 Nov 2024 4:14 PM GMTയഹ്യാ സിന്‍വാര്‍ പോരാടിയത് മൂന്നു ദിവസം ഭക്ഷണം പോലും കഴിക്കാതെയെന്ന്...
4 Nov 2024 3:57 PM GMTപെറുവില്‍ ഫുട്ബോള്‍ മല്‍സരത്തിനിടെ മിന്നലേറ്റ് കളിക്കാരന് മരിച്ചു
4 Nov 2024 3:36 PM GMT