Sub Lead

കത്തി കാണിച്ച് വിമാനം റാഞ്ചിയ യുഎസ് പൗരനെ സഹയാത്രികന്‍ വെടിവെച്ചു കൊന്നു (വീഡിയോ)

കത്തി കാണിച്ച് വിമാനം റാഞ്ചിയ യുഎസ് പൗരനെ സഹയാത്രികന്‍ വെടിവെച്ചു കൊന്നു (വീഡിയോ)
X

ബെലിസ്: കരീബിയന്‍ രാജ്യമായ ബെലിസില്‍ കത്തി കാണിച്ച് വിമാനം റാഞ്ചിയ യുഎസ് പൗരനെ വിമാനത്തിലുണ്ടായിരുന്ന മറ്റൊരാള്‍ വെടിവെച്ചു കൊന്നു. പതിനാലു പേരുമായി പോവുകയായിരുന്ന കൊറോസല്‍ എന്ന സ്ഥലത്ത് നിന്ന് സാന്‍ പെഡ്രോയിലേക്ക് പോവുന്ന ചെറു വിമാനമാണ് അകിന്‍യെല സവ ടെയ്‌ലര്‍ എന്നയാള്‍ കത്തികാണിച്ച് റാഞ്ചിയത്. രണ്ടു യാത്രക്കാരെ ഇയാള്‍ കുത്തുകയും ചെയ്തു.

വിമാനത്തില്‍ ഇന്ധനം നിറയ്ക്കണമെന്നും തന്നെ മറ്റേതെങ്കിലും രാജ്യത്തേക്ക് കൊണ്ടുപോവണമെന്നു ഇയാള്‍ ആവശ്യപ്പെട്ടു. ഇതോടെ വിമാനം ആകാശത്ത് രണ്ടു മണിക്കൂറോളം വട്ടം ചുറ്റി. പോലിസിന്റെ ഹെലികോപ്റ്ററും ഒപ്പം സഞ്ചരിച്ചു. ഏതു വിമാനത്താവളത്തിലാണ് വിമാനം ഇറങ്ങുക എന്നറിയാത്തതിനാല്‍ എല്ലാ വിമാനത്താവളങ്ങളിലും പോലിസിനെ വിന്യസിക്കേണ്ടിയും വന്നു. എന്നാല്‍, വിമാനം ആകാശത്തുള്ളപ്പോള്‍ തന്നെ മറ്റൊരു യാത്രക്കാരന്‍ കൈയ്യിലുണ്ടായിരുന്ന തോക്ക് കൊണ്ട് ടെയ്‌ലറെ വെടിവച്ചു കൊന്നു. ഇതോടെ വിമാനം ബെലിന് വിമാനത്താവളത്തില്‍ ഇറക്കി.

Next Story

RELATED STORIES

Share it