Sub Lead

യുഎസിലെ പ്രതിഷേധം: വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസിക്കു പുറത്തുള്ള ഗാന്ധി പ്രതിമ തകര്‍ത്തു

ജോര്‍ജ് ഫ്‌ലോയിഡ് എന്ന ആഫ്രോ-അമേരിക്കന്‍ യുവാവ് പോലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതിനു പിന്നാലെ രാജ്യമാകെ അലയടിക്കുന്ന പ്രതിഷേധത്തില്‍ പങ്കുള്ളവരാണ് പ്രതിമ തകര്‍ത്തതിനു പിന്നിലെന്നാണ് ആരോപണം.

യുഎസിലെ പ്രതിഷേധം: വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസിക്കു പുറത്തുള്ള ഗാന്ധി പ്രതിമ തകര്‍ത്തു
X

വാഷിങ്ഗ്ടണ്‍: വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസിക്ക് പുറത്തുള്ള മഹാത്മാഗാന്ധിയുടെ പ്രതിമ അജ്ഞാതന്‍ തകര്‍ത്തു. ജോര്‍ജ് ഫ്‌ലോയിഡ് എന്ന ആഫ്രോ-അമേരിക്കന്‍ യുവാവ് പോലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതിനു പിന്നാലെ രാജ്യമാകെ അലയടിക്കുന്ന പ്രതിഷേധത്തില്‍ പങ്കുള്ളവരാണ് പ്രതിമ തകര്‍ത്തതിനു പിന്നിലെന്നാണ് ആരോപണം. സംഭവത്തില്‍ യുഎസ് പാര്‍ക്ക് പോലിസ് അന്വേഷണം ആരംഭിച്ചു.

സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് കാത്തിരിക്കുകയാണെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ജോര്‍ജ് ഫ്‌ലോയിഡിന്റെ കസ്റ്റഡി കൊലപാതകം സമീപദശകങ്ങളില്‍ യുഎസ് ദര്‍ശിച്ച ഏറ്റവും വലിയ പ്രതിഷേധങ്ങളിലേക്കാണ് രാജ്യത്തെ നയിച്ചത്.

ലംഘിച്ച്, മിനിയാപൊളിസിലെ ജോര്‍ജ്ജ് ഫ്‌ലോയിഡിന്റെ കസ്റ്റഡി കൊലപാതകത്തിനെതിരെ കര്‍ഫ്യൂ ലംഘിച്ച് തെരുവിലിറങ്ങിയവര്‍ വാഹനങ്ങളും കെട്ടിടങ്ങളും അഗ്നിക്കിരയാക്കിയിരുന്നു. ഹ്യൂസ്റ്റണ്‍ സ്വദേശിയായ 46 കാരനെ മെയ് 25ന് ഒരു വെള്ളക്കാരനായ പോലിസ് ഉദ്യോഗസ്ഥന്‍ കഴുത്തില്‍ കാല്‍മുട്ടമര്‍ത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Next Story

RELATED STORIES

Share it