- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആണ്‍കുഞ്ഞിനെ പ്രസവിക്കാനുള്ള സമ്മര്‍ദ്ദത്തെതുടര്‍ന്ന് ബിജെപി നേതാവായ യുവതി ആത്മഹത്യ ചെയ്തു; ഭര്‍ത്താവ് അറസ്റ്റില്‍
ഉത്തര്‍പ്രദേശിലെ ബിജെപി നേതാവായ യുവതിയെ ബുധനാഴ്ചയാണ് വീട്ടിനകത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
ലക്‌നൗ: ആണ്‍ കുഞ്ഞിന് ജന്മം നല്‍കാന്‍ ഭര്‍ത്താവും കുടുംബവും സമ്മര്‍ദ്ദം ചെലുത്തിയതിനെതുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബിജെപി നേതാവായ യുവതിയെ ബുധനാഴ്ചയാണ് വീട്ടിനകത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
ജില്ലാ പഞ്ചായത്ത് അംഗമായി ശ്വേത സിങ് ഗൗറിന്റെ ഭര്‍ത്താവ് ദീപക് സിങ്ങാണ് അറസ്റ്റിലായതെന്ന് ബന്ദ അഡീഷണല്‍ പോലിസ് സൂപ്രണ്ട് ലക്ഷ്മി നിവാസ് മിശ്ര പറഞ്ഞു. വാഹനപരിശോധനയ്ക്കിടെയാണ് ദീപക് അറസ്റ്റിലായത്.
വീട്ടിലെ മുറിക്കകത്ത് സീലിങ്ങ് ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസ്വാഭാവികതയൊന്നും കണ്ടെത്തിയിരുന്നില്ല. സഹോദരിയെ കൊലപ്പെടുത്തിയതാണെന്ന് കാണിച്ച് ഭര്‍ത്താവിനും ഭര്‍ത്താവിന്റെ അച്ഛനും അമ്മയ്ക്കുമെതിരെ സഹോദരന്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കാന്‍ തന്റെ സഹോദരിയെ ഇവര്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയതായും അതിന് കഴിയാതെ വന്നപ്പോള്‍ നിരന്തരം പരിഹസിച്ചതായും സഹോദരന്‍ പരാതിയില്‍ പറയുന്നു.
RELATED STORIES
തമിഴ്നാട് തേനിയില്‍ വാഹനാപകടം; മൂന്ന് മലയാളികള്‍ മരിച്ചു
28 Dec 2024 6:16 AM GMTപെരിയ ഇരട്ടക്കൊലപാതകം: 14 പ്രതികള്‍ കുറ്റക്കാര്‍
28 Dec 2024 5:52 AM GMTഉമര്‍ ഖാലിദ് ഇന്ന് ജയില്‍മോചിതനാകും; ഒരാഴ്ചത്തേക്കാണ് ജാമ്യം
28 Dec 2024 5:35 AM GMTമന്മോഹന് വിട നല്കി രാജ്യം; സംസ്കാരം അല്പസമയത്തിനകം
28 Dec 2024 5:26 AM GMTവിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന വയനാട് ഡി സി സി ട്രഷററും മകനും...
27 Dec 2024 6:04 PM GMTകോട്ടയം മെഡിക്കല്‍ കോളജില്‍ അംബുലന്‍സ് ഇടിച്ച് 79കാരന് മരിച്ചു
27 Dec 2024 4:39 PM GMT