Sub Lead

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിങ് റാവത്തിന് കൊവിഡ് പോസിറ്റീവ്

പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ എന്നിവരെ സന്ദര്‍ശിക്കാന്‍ ഡല്‍ഹിയിലേക്ക് പോകുന്നതിന്റെ മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിങ് റാവത്തിന് കൊവിഡ് പോസിറ്റീവ്
X

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിങ് റാവത്തിന് കൊവിഡ് 19 പോസിറ്റീവ്. തിങ്കളാഴ്ച്ച നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നെന്ന് അദ്ദേഹം തന്നേയാണ് ട്വീറ്റ് ചെയ്തത്. കൊവിഡ് പോസിറ്റീവ് ആണെന്ന് ട്വീറ്റ് ചെയ്ത മുഖ്യമന്ത്രി അടുത്ത് ഇടപഴകിയവരോട് പരിശോധന നടത്താനും നിര്‍ദേശിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ എന്നിവരെ സന്ദര്‍ശിക്കാന്‍ ഡല്‍ഹിയിലേക്ക് പോകുന്നതിന്റെ മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.

കൊവിഡ് പോസിറ്റീവ് ആണെന്നും മറ്റു ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും മുഖ്യമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.

Next Story

RELATED STORIES

Share it