Sub Lead

''മദ്‌റസകളുടെ ആധുനികവല്‍ക്കരണം'': ഉത്തരാഖണ്ഡിലെ 117 വഖ്ഫ് ബോര്‍ഡ് മദ്‌റസകളില്‍ രാമന്റെയും കൃഷ്ണന്റെയും കഥകള്‍ പഠിപ്പിക്കും

മദ്‌റസകളുടെ ആധുനികവല്‍ക്കരണം: ഉത്തരാഖണ്ഡിലെ 117 വഖ്ഫ് ബോര്‍ഡ് മദ്‌റസകളില്‍ രാമന്റെയും കൃഷ്ണന്റെയും കഥകള്‍ പഠിപ്പിക്കും
X

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് വഖ്ഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത 117 മദ്‌റസകളില്‍ ഹിന്ദു ഇതിഹാസങ്ങളായ രാമായണത്തിലെയും മഹാഭാരതത്തിലെയും രാമന്റെയും കൃഷ്ണന്റെയും കഥകള്‍ പഠിപ്പിക്കും. വഖ്ഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ മദ്‌റസകളും സ്‌റ്റേറ്റ് എജുക്കേഷന്‍ കൗണ്‍സിലിന്റെ അംഗീകാരം നേടണമെന്നും അവരുടെ കരിക്കുലം പഠിപ്പിക്കണമെന്നും ഏപ്രില്‍ 15ലെ ഉത്തരവില്‍ വഖ്ഫ് ബോര്‍ഡ് നിര്‍ദേശിച്ചു. മദ്‌റസകളെ ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് ഇത് ചെയ്യുന്നതെന്ന് വഖ്ഫ് ബോര്‍ഡ് അറിയിച്ചു. മദ്‌റസ നടത്തിപ്പുകാരോടും മുതവല്ലിമാരോടും മാനേജ്‌മെന്റ് കമ്മിറ്റികളോടും ജില്ലാ എജുക്കേഷന്‍ ഓഫിസര്‍മാരുമായി സഹകരിക്കാന്‍ നിര്‍ദേശിച്ചതായി വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ ഷദാബ് ഷംസ് പറഞ്ഞു.

''ഉത്തരാഖണ്ഡിലെ മറ്റു വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന അവസങ്ങള്‍ മദ്‌റസാ വിദ്യാര്‍ഥികള്‍ക്കും ലഭിക്കണം. രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ ഉത്തരാഖണ്ഡിലെ മറ്റ് വിദ്യാര്‍ഥികളെപ്പോലെ തന്നെ ശാസ്ത്രം, ഹിന്ദി, ഇംഗ്ലീഷ്, ഗണിതം, സംസ്‌കൃതം എന്നിവ പഠിപ്പിക്കും. രാമന്‍, കൃഷ്ണന്‍, ബുദ്ധന്‍, പ്രവാചകന്‍ മുഹമ്മദ് നബി എന്നിവരുടെ കഥകളും അവരെ പഠിപ്പിക്കും.''- ഷദാബ് ഷംസ് വിശദീകരിച്ചു.

ഉത്തരാഖണ്ഡിലെ സ്റ്റേറ്റ് സിലബസില്‍ സംസ്‌കൃത പഠനം നിര്‍ബന്ധമായതിനാല്‍ അത് മദ്‌റസ വിദ്യാര്‍ഥികളും പഠിക്കേണ്ടി വരും. സിലബസില്‍ ഉള്ള എല്ലാ കാര്യങ്ങളും മദ്‌റസ കുട്ടികള്‍ പഠിക്കേണ്ടി വരും. വഖ്ഫ് ബോര്‍ഡിന് കീഴിലേക്ക് 300 മദ്‌റസകളെ കൊണ്ടുവരാനാണ് ശ്രമമെന്നും ഷദാബ് ഷാംസ് പറഞ്ഞു.

Next Story

RELATED STORIES

Share it