Sub Lead

ബിജെപിയിലെ ചേരിപ്പോരിനിടെ ഉത്തരാണ്ഡ് മന്ത്രിയെ പുറത്താക്കി

ഒരു മാസമായി തുടരുന്ന ആഭ്യന്തര കലഹത്തിനിടെ സംസ്ഥാന സര്‍ക്കാരിലെ മന്ത്രി ഹരക് സിംഗ് റാവത്തിനെ പാര്‍ട്ടിയിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നു പുറത്താക്കി ബിജെപി.

ബിജെപിയിലെ ചേരിപ്പോരിനിടെ ഉത്തരാണ്ഡ് മന്ത്രിയെ പുറത്താക്കി
X

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ, ഒരു മാസമായി തുടരുന്ന ആഭ്യന്തര കലഹത്തിനിടെ സംസ്ഥാന സര്‍ക്കാരിലെ മന്ത്രി ഹരക് സിംഗ് റാവത്തിനെ പാര്‍ട്ടിയിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നു പുറത്താക്കി ബിജെപി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ റാവത്തിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ആറ് വര്‍ഷത്തേക്ക് പുറത്താക്കിയതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

റാവത്തിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കുന്നത് സംബന്ധിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ ധാമിയും ഗവര്‍ണര്‍ക്ക് കത്തെഴുതിയതായി പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു.

തന്റെ കുടുംബാംഗങ്ങളില്‍ പലര്‍ക്കും ടിക്കറ്റിനായി അദ്ദേഹം സമ്മര്‍ദ്ദം ചെലുത്തിയതായും പാര്‍ട്ടിയിലേക്ക് മടങ്ങാന്‍ കോണ്‍ഗ്രസുമായും അദ്ദേഹം ബന്ധപ്പെട്ടിരുന്നതായും ബിജെപി വൃത്തങ്ങള്‍ അവകാശപ്പെട്ടു. ബിജെപി നേതൃത്വത്തോട് റാവത്ത് ഇടഞ്ഞുനില്‍ക്കുകയാണെന്ന റിപോര്‍ട്ടുകള്‍ ആഴ്ചകളായി പ്രചരിക്കുന്നുണ്ട്.

എന്നിരുന്നാലും, കഴിഞ്ഞ മാസം അവസാനം, പടലപ്പിണക്കത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി തന്റെ വീട്ടില്‍ അത്താഴത്തിന് റാവത്തിനൊപ്പമുള്ള ഒരു ചിത്രം ശ്രീ ധമി ട്വീറ്റ് ചെയ്തിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ മദന്‍ കൗശിക്, ജനറല്‍ സെക്രട്ടറി അജയ് കുമാര്‍, ആരോഗ്യമന്ത്രി ധന് സിങ് റാവത്ത്, എംഎല്‍എ ഉമേഷ് ശര്‍മ കൗ എന്നിവരും ഈ കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു.

ഫെബ്രുവരി 14ന് വോട്ടെടുപ്പ് നടക്കുന്ന ഉത്തരാഖണ്ഡില്‍ മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.

Next Story

RELATED STORIES

Share it