Sub Lead

ദലിത് സ്ത്രീ ഉണ്ടാക്കിയ ഭക്ഷണം കഴിക്കില്ലെന്ന് വീണ്ടും വിദ്യാര്‍ഥികള്‍; ടിസി നല്‍കുമെന്ന മുന്നറിയിപ്പുമായി പ്രിന്‍സിപ്പല്‍

ചമ്പാവത് ജില്ലയില്‍ സുഖിധാങ്ങിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് ഭക്ഷണവിവാദം. ഭക്ഷണം കഴിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് പ്രിന്‍സിപ്പല്‍ പ്രേം സിങ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത്തരം വിവേചനം ഒഴിവാക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ദലിത് സ്ത്രീ ഉണ്ടാക്കിയ ഭക്ഷണം കഴിക്കില്ലെന്ന് വീണ്ടും വിദ്യാര്‍ഥികള്‍; ടിസി നല്‍കുമെന്ന മുന്നറിയിപ്പുമായി പ്രിന്‍സിപ്പല്‍
X

ന്യൂഡല്‍ഹി: ദലിത് പാചകക്കാരിയുണ്ടാക്കുന്ന ഉച്ചഭക്ഷണം വിദ്യാര്‍ഥികള്‍ കഴിക്കാത്തതിനെച്ചൊല്ലി ഉത്തരാഖണ്ഡില്‍ വീണ്ടും വിവാദം. കഴിഞ്ഞ ഡിസംബറിലും ഇതേ സ്‌കൂളില്‍ സമാന സംഭവം അരങ്ങേറിയിരുന്നു.

ചമ്പാവത് ജില്ലയില്‍ സുഖിധാങ്ങിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് ഭക്ഷണവിവാദം. ഭക്ഷണം കഴിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് പ്രിന്‍സിപ്പല്‍ പ്രേം സിങ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത്തരം വിവേചനം ഒഴിവാക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ദലിത് വിഭാഗക്കാരിയായ സുനിത ദേവിയാണ് സ്‌കൂളിലെ പാചകക്കാരി. ഇവര്‍ തയ്യാറാക്കുന്ന ഭക്ഷണം കഴിക്കില്ലെന്ന് കഴിഞ്ഞ ഡിസംബറില്‍ 40 വിദ്യാര്‍ഥികള്‍ പ്രഖ്യാപിച്ചിരുന്നു. അതിനടുത്ത ദിവസം സുനിത ദേവിയെ ജോലിയില്‍നിന്ന് നീക്കിയത് രാജ്യവ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിരുന്നു. മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി വിഷയത്തിലിടപെട്ടാണ് ജോലിയില്‍ തിരിച്ചെടുത്തത്. വിവേചനം അവസാനിപ്പിക്കാന്‍ പ്രാദേശിക ഭരണകൂടവും ഇടപെട്ടിരുന്നു.

എന്നാല്‍, മാസങ്ങള്‍ക്കുശേഷം കഴിഞ്ഞ മാര്‍ച്ചില്‍ ആറ്, ഏഴ്, എട്ട് ക്ലാസുകളില്‍ പഠിക്കുന്ന പത്തോളം വിദ്യാര്‍ഥികള്‍ വീണ്ടും ദലിത് പാചകക്കാരിയുണ്ടാക്കുന്ന ഭക്ഷണം കഴിക്കില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു. മുമ്പ് 40 വിദ്യാര്‍ഥികളുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ എണ്ണം കുറഞ്ഞിട്ടുണ്ട്. വീട്ടില്‍നിന്ന് കൊണ്ടുവരുന്ന ഭക്ഷണമാണ് ഇവര്‍ കഴിക്കുന്നത്.

Next Story

RELATED STORIES

Share it