Sub Lead

കേന്ദ്രമന്ത്രിയെ കൊണ്ട് പാര്‍ട്ടിക്ക് ഗുണമില്ലെന്ന് വിമര്‍ശനം; ബിജെപി യോഗത്തില്‍ നിന്ന് വി മുരളീധരന്‍ ഇറങ്ങിപ്പോയി

ജില്ലാ ഭാരവാഹികള്‍ കൂട്ടത്തോടെ വിമര്‍ശനമുന്നയിച്ചതോടെയായിരുന്നു മുരളീധരന്റെ പ്രതിഷേധം. കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് ഉന്നയിച്ച വിമര്‍ശനമായിരുന്നു മന്ത്രിയെ കൂടുതല്‍ ചൊടിപ്പിച്ചത്.

കേന്ദ്രമന്ത്രിയെ കൊണ്ട് പാര്‍ട്ടിക്ക് ഗുണമില്ലെന്ന് വിമര്‍ശനം; ബിജെപി യോഗത്തില്‍ നിന്ന് വി മുരളീധരന്‍ ഇറങ്ങിപ്പോയി
X

കോഴിക്കോട്: ബിജെപി കോഴിക്കോട് ജില്ലാ നേതൃയോഗത്തില്‍ നിന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പ്രതിഷേധിച്ചിറങ്ങി. ബിജെപി സംസ്ഥാന നേതൃത്വം പരാജയമെന്നും കേന്ദ്രമന്ത്രിയെ കൊണ്ട് പാര്‍ട്ടിക്ക് ഗുണമില്ലെന്നും വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് മുരളീധരന്‍ ഇറങ്ങിപ്പോയത്.

ജില്ലാ ഭാരവാഹികള്‍ കൂട്ടത്തോടെ വിമര്‍ശനമുന്നയിച്ചതോടെയായിരുന്നു മുരളീധരന്റെ പ്രതിഷേധം. കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് ഉന്നയിച്ച വിമര്‍ശനമായിരുന്നു മന്ത്രിയെ കൂടുതല്‍ ചൊടിപ്പിച്ചത്. ഓണ്‍ലൈന്‍ യോഗത്തില്‍ നിന്ന് ലെഫ്റ്റ് അടിച്ച കേന്ദ്ര മന്ത്രി യോഗത്തിലും പ്രസംഗിച്ചിരുന്നില്ല.

അതേസമയം, കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന ബിജെപി അവലോകന യോഗത്തിലും വാക്‌പോരുണ്ടായിരുന്നു. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന ജില്ലാ തിരഞ്ഞെടുപ്പ് അവലോകന യോഗത്തിലായിരുന്നു സംസ്ഥാന നേതൃത്വത്തിനെതിരേ വിമര്‍ശനമുയര്‍ന്നത്.

കഴക്കൂട്ടത്തെ പാരജയത്തിന് കാരണം സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകിയതാണെന്നായിരുന്നു വിമര്‍ശനം. നെടുമങ്ങാട് വോട്ട് കുറഞ്ഞതിലും മണ്ഡലം കമ്മറ്റിയുടെ റിപോര്‍ട്ടിലും വിമര്‍ശനവുമായി സ്ഥാനാര്‍ത്ഥി ജെആര്‍ പത്മകുമാര്‍ രംഗത്തെത്തി. പിന്നാലെ മുന്‍ ജില്ലാ പ്രസിഡന്റ് എസ് സുരേഷും വിമര്‍ശനങ്ങളുമായി രംഗത്തെത്തിയതോടെ ജില്ലാ കോര്‍കമ്മിറ്റി വിളിച്ച് വീഴ്ച്ച ചര്‍ച്ചചെയ്യാന്‍ കെ സുരേന്ദ്രന്‍ നിര്‍ദേശിക്കുകയായിരുന്നു.

നേമത്തടക്കം അടിയുറച്ച ബിജെപി വോട്ടുകള്‍ ചോര്‍ന്നെന്നും യോഗം വിലയിരുത്തി. വട്ടിയൂര്‍ക്കാവില്‍ മൽസരിച്ച വിവി രാജേഷിന് പാര്‍ട്ടി വോട്ടുകള്‍ മാത്രമാണ് ലഭിച്ചതെന്നാണ് വിലയിരുത്തല്‍. ബിജെപി ശക്തികേന്ദ്രങ്ങളായ ഒമ്പത് വാര്‍ഡുകളില്‍ മാത്രമാണ് ഭൂരിപക്ഷം ലഭിച്ചത്. വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ നേടിയതിനേക്കാള്‍ കൂടുതല്‍ വോട്ട് തനിക്ക് കിട്ടിയെന്ന് രാജേഷ് അവകാശപ്പെട്ടത് അന്ന് സ്ഥാനാര്‍ത്ഥിയായിരുന്ന എസ് സുരേഷിനെ പ്രകോപിപ്പിച്ചു.

Next Story

RELATED STORIES

Share it