Sub Lead

വടക്കഞ്ചേരി അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധ; പ്രാഥമിക റിപ്പോര്‍ട്ട് ഗതാഗതമന്ത്രിക്ക് കൈമാറി

വടക്കഞ്ചേരി അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധ; പ്രാഥമിക റിപ്പോര്‍ട്ട് ഗതാഗതമന്ത്രിക്ക് കൈമാറി
X

പാലക്കാട്: വടക്കഞ്ചേരി അഞ്ചുമൂര്‍ത്തിമംഗലം വാഹനാപകടത്തിന് കാരണം ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ അശ്രദ്ധയെന്ന് റിപ്പോര്‍ട്ട്. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്ത് ഗതാഗതമന്ത്രി ആന്റണി രാജുവിന് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിലാണ് അപകടകാരണം വ്യക്തമാക്കുന്നത്. പുലര്‍ച്ചെ വേളാങ്കണി യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ഡ്രൈവര്‍ രാത്രി വീണ്ടും വാഹനം ഓടിച്ചതായും ഇടതുവശത്തു കൂടി കാറിനെ മറികടക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അതിനിടെ വാഹനാപകടത്തില്‍ അറസ്റ്റിലായ ഡ്രൈവര്‍ ജോമോനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കും. ഇന്നലെ വൈകീട്ടോടെയാണ് തിരുവനന്തപുരത്തേക്ക് കടക്കാന്‍ ശ്രമിച്ച ജോമോനെ കൊല്ലം ചവറയില്‍ വച്ച് പോലിസ് പിടികൂടിയത്. വടക്കഞ്ചേരി പോലിസിന് കൈമാറിയ പ്രതിയെ ഇന്ന് വിശദമായി ചോദ്യം ചെയ്യും.

വടക്കഞ്ചേരി അപകടത്തില്‍ പോലിസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്. ആലത്തൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് പോലിസ് അന്വേഷണം.

ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കുന്നതും, െ്രെഡവറുടെ ലൈസന്‍സ് റദ്ദാക്കുന്നതും ഉള്‍പ്പെടെയുള്ള നടപടികള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടാവും. നിയമവിരുദ്ധമായി ബൂഫറുകള്‍ ഘടിപ്പിച്ചിട്ടുള്ള വാഹനങ്ങള്‍ കണ്ടെത്തി നടപടി എടുക്കുന്നതിനും സ്പീഡ് ഗവര്‍ണര്‍ ഇല്ലാത്ത വാഹനങ്ങള്‍ക്ക് എതിരായ നടപടിയുമെല്ലാം മോട്ടോര്‍ വാഹന വകുപ്പ് സ്വീകരിക്കും. നിലവില്‍ െ്രെഡവര്‍ ജോമോനെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

Next Story

RELATED STORIES

Share it