- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വടകര: തോല്‍വി ഉറപ്പായതോടെ യുഡിഎഫ് മാഫിയയെപ്പോലെ പ്രവര്‍ത്തിക്കുന്നുവെന്ന് എം വി ഗോവിന്ദന്‍

ഇടുക്കി: വടകരയില്‍ തോല്‍വി ഉറപ്പായതോടെ യുഡിഎഫ് മാഫിയയെപ്പോലെ പ്രവര്‍ത്തിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇടുക്കിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജയ്‌ക്കെതിരായ സാമൂഹികമാധ്യമങ്ങളിലെ വ്യക്തിഹത്യാ പ്രചാരണത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷ സ്ഥാനാര്‍ഥി കെ കെ ശൈലജ വന്‍ ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന ജനങ്ങളുടെ നിശ്ചദാര്‍ഢ്യം യുഡിഎഫ് തിരിച്ചറിഞ്ഞു. ഇതോടെ. രാഷ്ട്രീയപരമായി അവരെ നേരിടാനാവില്ലെന്നായതോടെ നിരവധി വഴികളിലൂടെ സ്ഥാനാര്‍ഥിയുടെ അറിവോടെ യുഡിഎഫിന്റെ തണലില്‍ അവര്‍ മാഫിയ സംഘം പോലെ പ്രവര്‍ത്തിക്കുകയാണ്. ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചു. പാനൂര്‍ സ്‌ഫോടനത്തില്‍ ഏര്‍പ്പെട്ടയാള്‍ എന്ന തരത്തില്‍ മറ്റൊരു ചിത്രം പ്രചരിപ്പിച്ചു. കാന്തപുരത്തിന്റെ വ്യാജ ലെറ്റര്‍പാഡ് ഉപയോഗിച്ച് വ്യാജവാര്‍ത്ത സൃഷ്ടിച്ചു. യൂത്ത് കോണ്‍ഗ്രസിന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഭവത്തില്‍ എങ്ങനെ കൃത്രിമരേഖകള്‍ ഉണ്ടാക്കിയെന്നത് ഇപ്പോഴും കേരളം ചര്‍ച്ച ചെയ്ത് പൂര്‍ത്തിയാക്കിയിട്ടില്ല. ഇത്തരം കാര്യങ്ങളിലും, അശ്ലീല പ്രചeരണത്തിലും കുപ്രസിദ്ധി നേടിയിട്ടുള്ളൊരു സംഘം രാഷ്ട്രീയരംഗത്തേക്ക് വരുന്നുവെന്നത് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലില്ലാത്തൊരു ശ്രമമാണ്. എല്‍ഡിഎഫിന്റെ ഏറ്റവും പ്രമുഖയായ നേതാവാണ് കെ കെ ശൈലജ. ഇതിനെ ശക്തമായ രീതിയില്‍ കേരളത്തിലെ സ്ത്രീകളും പുരോഗമന മനസ്സുള്ള സമൂഹവും യുഡിഎഫിന് തിരിച്ചടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
RELATED STORIES
പൊറോട്ട കൊടുക്കാത്തതിന് കടയുടമയുടെ തല അടിച്ചു പൊട്ടിച്ചു
12 May 2025 3:42 AM GMTപരിചയക്കാരുടെ പേരില്‍ ഇന്‍ഷുറന്‍സ് പോളിസിയെടുത്ത് കൊല നടത്തി...
12 May 2025 3:34 AM GMTമദ്യപിക്കാന്‍ വെള്ളം നല്‍കാത്തതിന് ആറുവയസുള്ള മകനെ കൊന്നയാള്‍...
12 May 2025 2:38 AM GMTവിഎച്ച്പി നേതാവിനെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്നു
12 May 2025 2:16 AM GMTഖത്തര്‍ അമീര്‍ ട്രംപിന് ജംബോ ജെറ്റ് നല്‍കുമെന്ന് റിപോര്‍ട്ട്
12 May 2025 2:01 AM GMTയുഎസ് പൗരനായ ഐഡന്‍ അലക്സാണ്ടറെ വിട്ടയക്കുമെന്ന് ഹമാസ്
12 May 2025 12:55 AM GMT