- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുപിയിലെ മഥുരയില് മുസ് ലിം പള്ളിക്കു നേരെ ആക്രമണം; മിനാരവും മതിലും തകര്ത്തു
കഴിഞ്ഞ വെള്ളിയാഴ്ച ഹരിദ്വാറിലെ പള്ളിയും മദ്റസയുമായി പ്രവര്ത്തിക്കുന്ന കെട്ടിടത്തിനു നേരെ ബജ്റംഗ്ദള് അനുയായികള് ആക്രമണം നടത്തിയിരുന്നു.

ന്യൂഡല്ഹി: ഉത്തര്പ്രദേശിലെ മഥുര ജില്ലയിലെ ഒരു ഗ്രാമത്തില് മുസ് ലിം പള്ളിക്കു നേരെ ആക്രമണം. മഥുര ജില്ലയിലെ നൗഗോണ് പ്രദേശത്തെ പള്ളിയുടെ രണ്ട് മിനാരങ്ങളും ചുറ്റുമതിലും അജ്ഞാതര് തകര്ത്തതായി ഹിന്ദി ദിനപത്രം ജാഗരണ് റിപോര്ട്ട് ചെയ്തു. തിങ്കളാഴ്ച രാത്രിക്കും ചൊവ്വാഴ്ച രാവിലെയ്ക്കും ഇടയിലാണ് സംഭവം. രാത്രിയില് പള്ളിയില് ആരും ഉണ്ടാവാറില്ലായിരുന്നു. രാവിലെ പള്ളിയില് പ്രഭാത നമസ്കാരം നടത്താന് വന്നപ്പോഴാണ് വിശ്വാസികള് പള്ളി ആക്രമിക്കപ്പെട്ട സംഭവം അറിഞ്ഞത്. സംഭവത്തില് അജ്ഞാതരായ അക്രമികള്ക്കെതിരേ പരാതി നല്കിയിട്ടുണ്ട്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലിസ് പരിശോധന തുടങ്ങി. തകര്ക്കപ്പെട്ട മിനാരം ഉള്പ്പെടെ പോലിസ് പരിശോധിച്ചു. ക്രമസമാധാനം തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താന് സംഭവസ്ഥലത്ത് പോലിസിനെ വിന്യസിച്ചിട്ടുണ്ട്. അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്ട്ടുകള്. കഴിഞ്ഞ വെള്ളിയാഴ്ച ഹരിദ്വാറിലെ പള്ളിയും മദ്റസയുമായി പ്രവര്ത്തിക്കുന്ന കെട്ടിടത്തിനു നേരെ ബജ്റംഗ്ദള് അനുയായികള് ആക്രമണം നടത്തിയിരുന്നു.
Vandalise Village Mosque in UP's Mathura District
RELATED STORIES
ദുബൈയിൽ നിര്യാതനായി
1 April 2025 5:55 PM GMTവഖഫ് ഭേദഗതി ബില്: കേരളാ എംപിമാർ എതിർത്ത് വോട്ട് ചെയ്യണം - സി പി എ...
1 April 2025 3:44 PM GMTകുന്നുംകൈ ഗൾഫ് കോർഡിനേഷൻ ഈദ് സംഗമം നടത്തി.
1 April 2025 3:39 PM GMTവഖഫ്: എം പി മാരെ ഭീഷണിപ്പെടുത്തരുത് - ഐ എസ് എം
1 April 2025 3:17 PM GMTയുഎസിൻ്റെ ഡ്രോൺ വെടിവച്ചിട്ട് ഹൂത്തികൾ (വീഡിയോ)
1 April 2025 2:41 PM GMT'എല്ലാവരും അസ്വസ്ഥരാണ്': പൊളിക്കുന്ന വീട്ടിൽ നിന്ന് പെൺകുട്ടി...
1 April 2025 11:38 AM GMT