Sub Lead

വട്ടിയൂര്‍ക്കാവില്‍ ഗൂഢാലോചന; സമഗ്രാന്വേഷണത്തിന് മൂന്നംഗ സമിതി

വട്ടിയൂര്‍ക്കാവില്‍ ഗൂഢാലോചന; സമഗ്രാന്വേഷണത്തിന് മൂന്നംഗ സമിതി
X

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ഥി വീണ എസ് നായരുടെ തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകള്‍ക്ക് പിന്നാലെ വോട്ട് അഭ്യര്‍ഥനയും വാഴത്തോട്ടത്തില്‍ കണ്ടെത്തിയ സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്താന്‍ കെപിസിസി മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി. ജോണ്‍സണ്‍, എല്‍കെ ശ്രീദേവി, പ്രഫ. സതീഷ് കൊച്ചുപറമ്പന്‍ എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയാണ് അന്വേഷിക്കുന്നത്. ഇന്ന് തന്നെ സ്ഥാനാര്‍തി വീണ നായരുടെ മൊഴി സംഘം രേഖപ്പെടുത്തും. ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ കൃത്യവിലോപം നടന്നതായി ആരോപണമുയര്‍ന്നിരുന്നു.

പ്രതികൂലമായ സാഹചര്യത്തിലാണ് സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്. ഈ സാഹചര്യത്തില്‍ പോസ്റ്ററുകളും അഭ്യര്‍ഥനകളും ആക്രിക്കടകളില്‍ നല്‍കുന്നത് ഗുരുതര വീഴ്ചയാണ്. പത്ത് ദിവസത്തിനകം കമ്മിറ്റി റിപോര്‍ട്ട് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.



Next Story

RELATED STORIES

Share it