- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആളുമാറി ജപ്തി; ആർഎസ്എസ് അനുഭാവിയായ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു
ന്യൂഡൽഹി: ആളുമാറി ജപ്തി നോട്ടീസ് പതിച്ചതിനു പിന്നാലെ ആർഎസ്എസ് അനുഭാവിയായ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. മധ്യപ്രദേശ് ഭോപ്പാലിലെ ഇൻഡോർ ജില്ലാ ഭരണകൂടം അബദ്ധത്തിൽ വീട് പൊളിക്കുന്നതിനുള്ള നോട്ടീസ് ആളുമാറി പതിച്ചതിനെത്തുടർന്നുണ്ടായ മനോവിഷമത്തിലാണ് സാൻവർ തെഹസിൽ കേസരിപുര ഗ്രാമത്തിലെ പച്ചക്കറി വ്യാപാരിയും മൂന്ന് മക്കളുടെ പിതാവുമായ ഹരീഷ് ലലാവത്ത് തൂങ്ങിമരിച്ചത്. ഒരു കൊലക്കേസിൽ പ്രതിചേർക്കപ്പെട്ട അയൽവാസികൾക്ക് അയക്കേണ്ട നോട്ടീസാണ് ഹരീഷിന്റെ വീട്ടിൽ ആളുമാറി പതിച്ചത്. ഇതോടെ മാനസികമായി തളർന്ന ഹരീഷ് ലലാവത്ത് വീട് വിട്ടിറങ്ങുകയായിരുന്നു. ഞായറാഴ്ച രാവിലെ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള മരത്തിൽ 50കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മാതാവുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് ഗുരുദത്ത് സവാലിയ എന്ന 52കാരനെ കൊലപ്പെടുത്തിയ കേസിൽ അഞ്ചുപേരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഒരു ദിവസം ഉച്ചയ്ക്ക് മാതാവ് തനിച്ചായിരുന്ന സമയത്ത് സവാലിയ വീട്ടിലേക്ക് കയറുന്നത് കണ്ട സണ്ണി ബൈരാഗി എന്നയാളും കൂട്ടാളികളും ഇരുമ്പ് വടികൊണ്ട് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ് ഒരു ദിവസത്തിന് ശേഷം ഗുരുദത്ത് സവാലിയ മരണപ്പെട്ടു. തുടർന്ന് ഹരീഷ് ലലാവത്തിന്റെ അയൽവാസികളായ സണ്ണി ബൈരാഗി, നിലേഷ് ബൈരാഗി, ഗോലു ബൈരാഗി, ഇവരുടെ കൂട്ടാളി രാജേന്ദ്ര കിഷോർ തുടങ്ങി അഞ്ചുപേരെ കൊലപാതകം, വധശ്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. കേസെടുത്തതിനു പിന്നാലെ പ്രതികളുടെ വീടുകൾ പൊളിച്ചുമാറ്റണമെന്ന് മരിച്ചയാളുടെ കുടുംബം പോലിസിനോട് ആവശ്യപ്പെട്ടു. അനധികൃത നിർമാണം ആരോപിച്ചായിരുന്നു നടപടി. ഒരു ചുവരിൽ ഇരുഭാഗത്തുമായി മൂന്ന് വീടുകളാണുള്ളത്. ഇത് മനസ്സിലാക്കാതെ മുനിസിപ്പാലിറ്റി അധികൃതർ പൊളിച്ചുമാറ്റൽ നോട്ടീസ് ആളുമാറി ഹരീഷ് ലലാവത്തിന്റെ വീട്ടിൽ പതിച്ചെന്നാണ് പറയുന്നത്. ലലാവത്തിനും രണ്ട് സഹോദരന്മാർക്കും അവരുടെ പിതാവിൽ നിന്ന് പാരമ്പര്യമായി ലഭിച്ചതാണ് വീട്. വീടിന്റെ മധ്യഭാഗമാണ് അദ്ദേഹത്തിന് ലഭിച്ചത്. എട്ട് വർഷം മുമ്പ് അദ്ദേഹത്തിന്റെ സഹോദരങ്ങൾ അവരുടെ ഭാഗം വിറ്റ് പോയി. ഇത് വാങ്ങിയത് ഇപ്പോൾ കൊലക്കേസിൽ പെട്ടവരാണ്. കൊലക്കേസിൽ സാക്ഷി പറയാൻ സവാലിയയുടെ കുടുംബം പിതാവിനെ സമ്മർദ്ദത്തിലാക്കിയിരുന്നെന്നും അല്ലാത്തപക്ഷം പ്രതിയോടൊപ്പം തന്റെയും വീട് പൊളിക്കാൻ ജില്ലാ ഭരണകൂടത്തെ നിർബന്ധിക്കുമെന്ന് പറഞ്ഞതായും ലാലാവത്തിന്റെ മകൾ റാണു ആരോപിച്ചു. സാക്ഷിയാവാൻ പിതാവ് വിസമ്മതിച്ചപ്പോൾ ഞങ്ങളുടെ വീട്ടിൽ നോട്ടീസ് ഇടാൻ അവർ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും വീട് പൊളിച്ചുമാറ്റുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും പെൺകുട്ടി പറഞ്ഞു.
1961ലെ മധ്യപ്രദേശ് മുനിസിപ്പാലിറ്റി നിയമം ലംഘിച്ച് അനുമതിയില്ലാതെ നിർമ്മിച്ച അനധികൃത നിർമാണം എന്നു പറഞ്ഞാണ് 24 മണിക്കൂറിനുള്ളിൽ വീട് പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. ഇതോടെ, മനോവിഷമത്തിലായ ലലാവത്ത് തഹസിൽദാർ ഒാഫീസിൽ പരാതി നൽകി. അയൽവാസികളുമായി ചേർന്ന് മേൽക്കൂരയും മതിലുകളും ഉള്ളതിനാൽ തെറ്റ് തിരുത്തണമെന്നും തന്റെ വീട് പൊളിക്കരുതെന്നും ആവശ്യപ്പെട്ട് ജനുവരി 19ന് റവന്യൂ രജിസ്ട്രിക്ക് രേഖകൾ നൽകുകയും ചെയ്തു. ലലാവത്തിന്റെ പക്കൽ നിന്ന് ആത്മഹത്യാ കുറിപ്പും 500 രൂപയും കണ്ടെടുത്തതായി പോലീസും വ്യക്തമാക്കി. സാൻവർ പോലീസ് സ്റ്റേഷൻ ഹൗസ് ഒാഫീസറുടെ പേരിലുള്ള ആത്മഹത്യാ കുറിപ്പിൽ തന്റെ മരണത്തിന് ഉത്തരവാദികളായ അഞ്ച് ഗ്രാമീണരുടെ പേരും പറയുന്നുണ്ട്. എന്റെ വീട് പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്നും നിരാശ കാരണമാണ് ഞാൻ ആത്മഹത്യ ചെയ്യാൻ നിർബന്ധിതനായതെന്നും കുറിപ്പിൽ പറയുന്നുണ്ട്. സാൻവർ മുനിസിപ്പാലിറ്റി അധികൃതർ അയച്ച പൊളിച്ചുമാറ്റൽ നോട്ടീസിൽ ലാലാവത്തിന്റെയോ മക്കളുടെയോ പേരുകൾ ഉണ്ടായിരുന്നില്ല. പകരം അയൽവാസികളായ സണ്ണി ബൈരാഗി, നിലേഷ് ബൈരാഗി, ഗോലു ബൈരാഗി, ഇവരുടെ കൂട്ടാളി രാജേന്ദ്ര കിഷോർ എന്നിവരുടെ പേരുകളാണ് ഉണ്ടായിരുന്നത്.
പൊളിക്കൽ നോട്ടീസിനെ കുറിച്ചറിഞ്ഞ പിതാവ് അങ്ങേയറ്റം അസ്വസ്ഥനായിരുന്നുവെന്നും ഞങ്ങളുടെ വീട് പൊളിക്കുമെന്ന് ഭയപ്പെട്ടതായും വീട് പൊളിച്ചാൽ എവിടെ താമസിക്കുമെന്ന് അദ്ദേഹം ചോദിച്ചതായും മൂത്തമകൻ ആകാശ് പറഞ്ഞു. വാഹനങ്ങൾക്ക് സ്റ്റിക്കറൊട്ടിക്കുന്ന കടയിൽ ജോലി ചെയ്യുന്ന ആകാശ് 2009 മുതൽ ആർഎസ്എസ് പോഷക സംഘടനയായ സേവാഭാരതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്. "പൊളിക്കൽ നോട്ടീസിന്റെ പേരിൽ ഗുരുദത്തിന്റെ കുടുംബം അദ്ദേഹത്തെ നിരന്തരം വേദനിപ്പിച്ചു. അത് ഭയന്ന് പിതാവ് വീട്ടിൽ തന്നെ കഴിയുകയായിരുന്നു. കാറിന്റെ ശബ്ദം കേട്ടാൽ പോലും പിതാവ് ബുൾഡോസറാണെന്ന് ഭയന്ന് ഉറക്കത്തിൽ നിന്ന് ഞെട്ടിപ്പോയിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. നിരാശയും പരിഭ്രാന്തിയും വേട്ടയാടിയ ലലാവത്ത് ജനുവരി 21നാണ് വീടുവിട്ടിറങ്ങിയത്. പിറ്റേന്ന് പോലിസ് നടത്തിയ തിരച്ചിലിലാണ് മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 24 മണിക്കൂറിനുള്ളിൽ 'അനധികൃത നിർമ്മാണം' നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം 1961 ലെ നിയമത്തിലെ 187/223 വകുപ്പ് ഇത് നീക്കം ചെയ്യാൻ മുനിസിപ്പാലിറ്റിക്ക് അധികാരം നൽകണമെന്നും ആവശ്യപ്പെട്ട് പ്രതികൾക്ക് നോട്ടീസ് നൽകിയതായി സാൻവർ സബ്ഡിവിഷണൽ മജിസ്ട്രേറ്റ് രവി ശ്രീവാസ്തവയും സ്ഥിരീകരിച്ചു.
ആളുമാറി ജപ്തി നോട്ടീസ്: ആർഎസ്എസ്സുകാരൻ ജീവനൊടുക്കി്യുഢലഴലമേയഹല ഢലിറീൃ ഇീാാശേെ ടൗശരശറല ഛ്ലൃ ങശമെേസലി ഉലാീഹശശേീി ചീശേരല്യു
ആളുമാറി ജപ്തി നോട്ടീസ് പതിച്ചതിനു പിന്നാലെ ആർഎസ്എസ് അനുഭാവിയായ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. മധ്യപ്രദേശ് ഭോപ്പാലിലെ ഇൻഡോർ ജില്ലാ ഭരണകൂടം അബദ്ധത്തിൽ വീട് പൊളിക്കുന്നതിനുള്ള നോട്ടീസ് ആളുമാറി പതിച്ചതിനെത്തുടർന്നുണ്ടായ മനോവിഷമത്തിലാണ് സാൻവർ തെഹസിൽ കേസരിപുര ഗ്രാമത്തിലെ പച്ചക്കറി വ്യാപാരിയും മൂന്ന് മക്കളുടെ പിതാവുമായ ഹരീഷ് ലലാവത്ത് തൂങ്ങിമരിച്ചത്.
RELATED STORIES
ഡല്‍ഹിയില്‍ 111 കര്‍ഷകര്‍ കൂടി നിരാഹാര സമരത്തിലേക്ക്; ദല്ലേവാളിന്റെ...
15 Jan 2025 1:32 AM GMTപത്തനംതിട്ട പീഡനം: വിദേശത്തുള്ള പ്രതികള്‍ക്കായി റെഡ് കോര്‍ണര്‍...
15 Jan 2025 1:23 AM GMTകോണ്‍ഗ്രസിന്റെ പുതിയ ദേശീയ ആസ്ഥാനമന്ദിരം ഇന്ന് ഉദ്ഘാടനം ചെയ്യും
15 Jan 2025 1:13 AM GMTബന്ദിമോചനം ആവശ്യപ്പെട്ട് ഇസ്രായേലില്‍ വന്‍ പ്രതിഷേധം; സര്‍ക്കാര്‍...
15 Jan 2025 12:38 AM GMTനഷ്ടമില്ലാതെ അധിനിവേശം നടത്താന്‍ കഴിയുമെന്ന മിഥ്യാധാരണ ഇസ്രായേല്‍...
14 Jan 2025 6:14 PM GMTജാമ്യവ്യവസ്ഥ ലംഘിച്ച് വിദേശത്ത് പോയി; പികെ ഫിറോസിന്റെ വാറന്റിനെതിരായ...
14 Jan 2025 5:07 PM GMT