- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വെള്ളാപ്പള്ളിയെ ആദരിക്കാനുള്ള ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കും

ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നല്‍കുന്ന സ്വീകരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. മലപ്പുറം ജില്ലക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ നടേശനെതിരെ വിമര്‍ശനം ഉയര്‍ന്നിരിക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ നടപടി. നടേശന്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് എത്തിയതിന്റെ മുപ്പതാം വാര്‍ഷികത്തില്‍ ചേര്‍ത്തല യൂണിയന്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രിക്ക് പുറമേ മന്ത്രിമാരായ പി രാജീവ്, സജി ചെറിയാന്‍, പി പ്രസാദ്, വി എന്‍ വാസവന്‍ എന്നിവരും പങ്കെടുക്കും. പരിപാടിക്ക് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി കടപ്പുറത്തെ വ്യാപാര സ്ഥാപനങ്ങള്‍ ഇന്ന് മുഴുവന്‍ സമയം അടച്ചിടണമെന്ന് പോലിസ് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
നടേശനെ ആദരിക്കുന്ന ചടങ്ങില്‍ നിന്നും മുഖ്യമന്ത്രി വിട്ടു നില്‍ക്കണമെന്ന് എസ്എന്‍ഡിപി യോഗ സംരക്ഷണ സമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടിരുന്നു. ഇത് തളളിയാണ് മുഖ്യമന്ത്രി നിലപാട് പ്രഖ്യാപിച്ചത്. എസ്എന്‍ഡിപി യോഗ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് കരിദിനാചരണം നടത്തും. കൊല്ലത്ത് എസ്എന്‍ഡിപി യോഗം ആസ്ഥാനത്തേക്ക് ധര്‍ണ നടത്തുന്ന പ്രവര്‍ത്തകര്‍ കഞ്ഞി വയ്പ്പ് സമരവും സംഘടിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
RELATED STORIES
പ്രമേഹത്തിന് കാരണം ഈ ഭക്ഷണങ്ങള്‍; ഐസിഎംആര്‍ പഠനം പറയുന്നത്
10 Oct 2024 10:21 AM GMTകാന്‍സര്‍ ഉണ്ടാക്കും; 467 ഭക്ഷ്യോല്പ്പന്നങ്ങളില് മാരകവിഷമെന്ന്...
9 May 2024 10:17 AM GMTസദ്യക്കൊപ്പം 'രസ'മില്ലാതെ എന്ത് രസം?
24 Aug 2022 8:51 AM GMTമഴക്കാല രോഗങ്ങളെ ചെറുക്കാന്‍ പനിക്കൂര്‍ക്കയില കറി
25 July 2022 8:22 AM GMTജാക്ക്ഫ്രൂട്ട് ഡ്രീം മില്‍ക് ഷേക്ക്;ഗുണമാണ് സാറേ നമ്മളെ മെയിന്‍
29 Jun 2022 9:36 AM GMTമാമ്പഴക്കാലമല്ലേ;ഒരു മാങ്ങാ ഇടിയപ്പം പരീക്ഷിച്ചാലോ?
18 May 2022 10:39 AM GMT