Sub Lead

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി അറസ്റ്റില്‍; അറസ്റ്റിലായത് ഐഎന്‍ടിയുസി പ്രാദേശിക നേതാവ് ഉണ്ണി

സംഭവത്തിന്റെ ഗൂഢാലോചനയിലടക്കം ഉണ്ണിക്ക് പങ്കുണ്ടോ എന്ന് പോലിസ് സംശയിക്കുന്നു. പ്രതികള്‍ക്ക് രക്ഷപെടാന്‍ സൗകര്യം ഒരുക്കിക്കൊടുത്തതിലും ഇയാള്‍ക്ക് പങ്കുണ്ടെന്നും അന്വേഷണ സംഘത്തിന് സംശയമുണ്ട്.

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി അറസ്റ്റില്‍; അറസ്റ്റിലായത് ഐഎന്‍ടിയുസി പ്രാദേശിക നേതാവ് ഉണ്ണി
X

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതികളിലൊരാള്‍ അറസ്റ്റില്‍. ഐഎന്‍ടിയുസി പ്രാദേശിക നേതാവായ ഉണ്ണിയാണ് അറസ്റ്റിലായത്. കൊലപാതകത്തില്‍ ഇയാള്‍ക്ക് നേരിട്ട് പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മദപുരത്തെ മലയുടെ മുകളില്‍ ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. മദപുരത്തെ ഒരു മലയുടെ മുകളിലാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നതെന്ന് പോലിസ് പറയുന്നു. ഇവിടെ നിന്നാണ് പിടിയിലായത്. രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ നാല് പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. കേസില്‍ അറസ്റ്റിലായ നാല് പ്രതികളും റിമാന്‍ഡിലാണ്.

സംഭവത്തിന്റെ ഗൂഢാലോചനയിലടക്കം ഉണ്ണിക്ക് പങ്കുണ്ടോ എന്ന് പോലിസ് സംശയിക്കുന്നു. പ്രതികള്‍ക്ക് രക്ഷപെടാന്‍ സൗകര്യം ഒരുക്കിക്കൊടുത്തതിലും ഇയാള്‍ക്ക് പങ്കുണ്ടെന്നും അന്വേഷണ സംഘത്തിന് സംശയമുണ്ട്. ഇതോടെ വെഞ്ഞാറമൂട് ഇരട്ട കൊലപാതകക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി.

ഓഗസ്റ്റ് 31ന് പുലര്‍ച്ചെയായിരുന്നു തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടില്‍ കൊലപാതകം നടന്നത്. കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ മിഥിലാജ് (30) വെമ്പായം സ്വദേശിയും ഹഖ് മുഹമ്മദ് (24) കലിങ്കുംമുഖം സ്വദേശിയുമാണ്. ഹഖ് മുഹമ്മദിന്റെയും മിഥിലാജിന്റെയും മരണകാരണം നെഞ്ചിലേറ്റ ആഴത്തിലുള്ള കുത്താണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം നിഗമനം. മുഖത്തും തലയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മുറിവുകളുണ്ട്.


Next Story

RELATED STORIES

Share it