- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുതിര്‍ന്ന തെലുങ്ക് നടന്‍ കൃഷ്ണ അന്തരിച്ചു

ഹൈദരാബാദ്: തെലുങ്ക് സൂപ്പര്‍ താരം മഹേഷ് ബാബുവിന്റെ പിതാവും മുതിര്‍ന്ന തെലുങ്ക് നടനുമായ കൃഷ്ണ (80) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ഹൈദരാബാദിലെ സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലായിരുന്നു. തുടര്‍ന്ന് ഹൃദയാഘാതം സംഭവിക്കുകയും ചൊവ്വാഴ്ച രാവിലെ നാലോടെ അന്ത്യം സംഭവിക്കുകയുമായിരുന്നു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ 1942 മെയ് 31നാണ് കൃഷ്ണയുടെ ജനനം. ഘട്ടമനേനി ശിവരാമ കൃഷ്ണമൂര്‍ത്തി എന്നാണ് മുഴുവന്‍ പേര്. 1960 കളില്‍ തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരമായിരുന്നു കൃഷ്ണ.
350 ലേറെ സിനിമകള്‍ ചെയ്തു. സംവിധായകനും നിര്‍മാതാവും കൂടിയാണ്. 1961 ല്‍ പുറത്തിറങ്ങിയ കുല ഗൊത്രലു എന്ന സിനിമയിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് ചുവടുവയ്ക്കുന്നത്. ഗുഡാചാരി 116 എന്ന ചിത്രം സൂപ്പര്‍താര പദവി അദ്ദേഹത്തിന് നേടിക്കൊടുത്തു. സാക്ഷി, മരപുരാനി കഥ, സത്രീ ജന്മ, െ്രെപവറ്റ് മാസ്റ്റര്‍, നിലവു ദൊപ്പിടി, അല്ലൂരി സീതാ രാമ രാജു, വിചിത്ര കുടുംബം, ബ്രഹ്മാസ്ത്രം, സിംഹാസനം, മൊഡ്ഡു ബിദ, റൗഡി നമ്പര്‍ 1, ഗുഡാചാരി 117, ഇന്‍സ്‌പെക്ടര്‍ രുദ്ര, വരസു, റൗഡി അണ്ണയ്യ, നമ്പര്‍ വണ്‍, സുല്‍ത്താന്‍, രാവണ, വംസി, അയോധ്യ, കന്തസാമി തുടങ്ങിയവയാണ് മറ്റു സിനിമകള്‍. 2016 ല്‍ പുറത്തിറങ്ങിയ ശ്രീ ശ്രീ ആണ് കൃഷ്ണ അഭിനയിച്ച അവസാന ചിത്രം.
1980കളില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന അദ്ദേഹം എംപിയായെങ്കിലും മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മരണത്തോടെ രാഷ്ട്രീയത്തില്‍ നിന്നും പിന്‍വാങ്ങി. 2009ല്‍ രാജ്യം പദ്മഭൂഷണ്‍ നല്‍കിയ ആദരിച്ചു. കൃഷ്ണയുടെ ആദ്യഭാര്യയും നടന്‍ മഹേഷ് ബാബുവിന്റെ അമ്മയുമായ ഇന്ദിരാ ദേവി സപ്തംബറിലാണ് മരിക്കുന്നത്. മൂത്ത മകന്‍ രമേഷ് ബാബു ജനുവരിയിലും മരണപ്പെട്ടു. അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയും നടിയുമായ വിജയ നിര്‍മല 2019ലാണ് മരിക്കുന്നത്. മറ്റ് മക്കള്‍: പത്മാവതി, മഞ്ജുള, പ്രിയദര്‍ശിനി.
RELATED STORIES
പത്തൊമ്പതുകാരിയെ പീഡിപ്പിച്ച സേവാഭാരതി മുന്‍ ജോയിന്റ് സെക്രട്ടറി...
25 April 2025 5:06 PM GMT''ഒരാത്മാവിന്റെയും സത്തയുടെയും സൃഷ്ടിയിലെ അംഗങ്ങളാണ് എല്ലാ മനുഷ്യരും'' ...
25 April 2025 4:27 PM GMTപ്രായപൂര്‍ത്തിയാകാത്ത മൂന്നു സഹോദരിമാരെ പീഡിപ്പിച്ച 17കാരന്...
25 April 2025 4:20 PM GMT''ഉപയോഗം വഴിയുള്ള വഖ്ഫ് ഏപ്രില്‍ എട്ട് വരെ രജിസ്റ്റര്‍ ചെയ്തവക്ക്...
25 April 2025 4:02 PM GMTആയത്തുല്ല അലി ഖാംനഇയുമായി നേരില്‍ ചര്‍ച്ച നടത്താന്‍ തയ്യാറെന്ന് ട്രംപ്
25 April 2025 3:43 PM GMTലഹരിയിലെ സര്‍ക്കാര്‍ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി എക്സൈസ് ഓഫിസിലേക്ക് ...
25 April 2025 3:17 PM GMT