- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ഹിന്ദുക്കള്‍ ജിഹാദിസ്റ്റ് ശക്തികളുടെ ഭീഷണിയില്‍'; ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ പുറത്തിറക്കി വിഎച്ച്പിയും ബജ്‌റംഗ്ദളും
ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകളുടെ പേരില്‍ ജിഹാദി ശക്തികളുടെ ഭീഷണിയോ ഇരകളോ ആയവര്‍ക്കായി വിശ്വഹിന്ദു പരിഷത്തും (വിഎച്ച്പി) ബജ്‌റംഗ്ദളും ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ പുറത്തുവിട്ടു.
ആര്‍എസ്എസ് അനുബന്ധ സംഘടനകള്‍ വിവിധ സംസ്ഥാനങ്ങള്‍ക്കായി ട്വിറ്ററില്‍ 35 ഹെല്‍പ്പ് ലൈന്‍ നമ്പറുകളാണ് പുറത്തുവിട്ടത്. എന്തെങ്കിലും ഭീഷണി നേരിടുകയോ 'ജിഹാദിസ്റ്റ് ശക്തികള്‍' ഇരയാക്കപ്പെടുകയോ ചെയ്താല്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ സമീപിക്കാന്‍ ആളുകളോട് ആവശ്യപ്പെട്ടു.
'ഭീഷണിയിലോ ജിഹാദിസ്റ്റ് ശക്തികളാല്‍ ഇരകളാക്കപ്പെട്ടവരോ ആയ ഹിന്ദുക്കള്‍ ഞങ്ങളുടെ ബജ്‌റംഗ് ദളിനെ (വഴി) ഹെല്‍പ്പ്‌ലൈന്‍ നമ്പറുകളിലേക്കോ അല്ലെങ്കില്‍ (വ്യക്തിപരമായി) അവരവരുടെ പ്രദേശങ്ങളിലേക്കോ സമീപിച്ചേക്കാം,' വിഎച്ച്പി ട്വീറ്റ് ചെയ്തു. 35 ഹെല്‍പ്പ് ലൈന്‍ നമ്പറുകളുടെ ഒരു ലിസ്റ്റ് പോസ്റ്റ് ചെയ്തു.
35 ഹെല്‍പ്പ് ലൈന്‍ നമ്പരുകളില്‍ ആറ് ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ ഉത്തര്‍പ്രദേശിനും മൂന്ന്, രാജസ്ഥാന്‍, ഗുജറാത്ത്, മൂന്ന് വീതം മഹാരാഷ്ട്ര, ബീഹാര്‍, ഒഡീഷ, പശ്ചിമ ബംഗാള്‍, കര്‍ണാടക, അസം എന്നിവയ്ക്കും ആന്ധ്രാപ്രദേശ്, ഡല്‍ഹി, ഹരിയാന, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ ഒന്ന് വീതവുമാണ്. ഉത്തരാഖണ്ഡ്, പഞ്ചാബ്, മധ്യപ്രദേശ്, കേരളം, തെലങ്കാന, ജാര്‍ഖണ്ഡ്, ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവ ഉള്‍ക്കൊള്ളുന്നതിനായി ബജ്‌റംഗ്ദള്‍ ഒരു ഹെല്‍പ്പ് ലൈന്‍ നമ്പറും പുറത്തിറക്കിയിട്ടുണ്ട്. ബാക്കിയുള്ള സംസ്ഥാനങ്ങളുടെ നമ്പറുകള്‍ ഉടന്‍ പുറത്തുവിടുമെന്നും വിഎച്ച്പി കൂട്ടിച്ചേര്‍ത്തു.
സോഷ്യല്‍ മീഡിയയിലെ തങ്ങളുടെ പോസ്റ്റുകളുടെ പേരില്‍ 'ഇസ്‌ലാമിക മതമൗലികവാദികളില്‍' നിന്ന് ഭീഷണി നേരിടുന്നവര്‍ക്കായി തങ്ങളുടെ യുവജന വിഭാഗം ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ പുറത്തിറക്കുമെന്ന് വിഎച്ച്പി പറഞ്ഞതിന് രണ്ട് ദിവസത്തിന് ശേഷമാണ് ഇത്.
മഹാരാഷ്ട്രയിലെ അമരാവതിയില്‍ ഉമേഷ് പ്രഹ്ലാദ് റാവു കോല്‍ഹെയെയും രാജസ്ഥാനിലെ ഉദയ്പൂരില്‍ കനയ്യ ലാല്‍ തെലിയെയും ക്രൂരമായി കൊലപ്പെടുത്തിയതിന് ശേഷം രാജ്യത്ത് അക്രമം വ്യാപിപ്പിക്കാനും ഭീകരാന്തരീക്ഷം സൃഷ്ടിക്കാനുമുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് വിഎച്ച്പി ജോയിന്റ് ജനറല്‍ സെക്രട്ടറി സുരേന്ദ്ര ജെയിന്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
അതേസമയം, ഉദയ്പൂരില്‍ കനയ്യ ലാലിനെ കൊലപ്പെടുത്തിയ പ്രതികള്‍ ബിജെപി പ്രവര്‍ത്തകരാണെന്ന വിവരവും പുറത്ത് വന്നിരുന്നു. പ്രവാചക നിന്ദക്കെതിരേ ഉയര്‍ന്നു വന്ന വിമര്‍ശനം വഴി തിരിച്ചുവിടാനാണ് ഉദയ്പൂരിലെ കൊലപാതകമെന്നും ആരോപണം ഉയരുന്നുണ്ട്.
RELATED STORIES
റെയില് പാളത്തിലിരുന്ന് പബ്ജി കളിച്ച മൂന്നു കുട്ടികള് ട്രെയ്ന് തട്ടി ...
3 Jan 2025 3:10 AM GMTഹിന്ദുത്വര് 2024ല് ഉപയോഗിച്ച പ്രധാന 'ജിഹാദ്' ആരോപണങ്ങള്
3 Jan 2025 2:07 AM GMTകൊവിഡിന് പിന്നാലെ ചൈനയില് മറ്റൊരു വൈറസും പടരുന്നു
3 Jan 2025 1:43 AM GMTപെരിയ ഇരട്ടക്കൊല കേസില് ശിക്ഷാ വിധി ഇന്ന്
3 Jan 2025 1:03 AM GMTആദ്യദിനം തന്നെ സര്ക്കാര് തീരുമാനം തിരുത്തി ഗവര്ണര്
3 Jan 2025 12:57 AM GMTഇസ്രായേല് സുരക്ഷിതമല്ല; 82700 ജൂതന്മാര് നാടുവിട്ടു
2 Jan 2025 4:35 PM GMT