- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ധനവിലയിലെ പകല്‍കൊള്ള: വിമാനത്തിനുള്ളില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും മഹിളാ കോണ്‍ഗ്രസ് നേതാവും തമ്മില്‍ തര്‍ക്കം (വീഡിയോ)
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് നാല് മാസം ഇന്ധന വില വര്‍ധിപ്പിച്ചിരുന്നില്ല. ഫല പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഒരാഴ്ച കഴിഞ്ഞതോടെയാണ് എണ്ണക്കമ്പനികള്‍ വീണ്ടും വില വര്‍ധിപ്പിച്ച് തുടങ്ങിയത്. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് കരുതുന്നത്.
ന്യൂഡല്‍ഹി: ഇന്ധനവില വര്‍ധനയെ ചൊല്ലി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും മഹിളാ കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് നെറ്റാ ഡിസൂസയും തമ്മില്‍ വിമാനത്തിനുള്ളില്‍ തര്‍ക്കം. പാചകവാതക വില വര്‍ധനയെ കുറിച്ച് മന്ത്രിക്ക് നേരെ നെറ്റാ ഡിസൂസ ചോദ്യങ്ങള്‍ ഉന്നയിച്ചു. എന്നാല്‍ വാക്‌സിന്‍, ക്ഷേമപ്രവര്‍ത്തനങ്ങള്‍ എന്നിവയെ കുറിച്ചാണ് മന്ത്രി മറുപടി നല്‍കിയത്.
ഗുവാഹത്തിയിലേക്കുള്ള യാത്രക്കിടെയാണ് ഇരുവരും ഏറ്റുമുട്ടിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
നെറ്റാ ഡിസൂസ ട്വിറ്ററില്‍ പങ്കുവെച്ച ദൃശ്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. സ്മൃതി ഇറാനിയും മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി. വിമാനത്തില്‍ നിന്ന് ഇറങ്ങി നടന്നുപോകുമ്പോള്‍ ഇരുവരും ഇന്ധനവില വര്‍ധനയെ സംബന്ധിച്ച് പരസ്പരം തര്‍ക്കിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നതിന്റെയും വീഡിയോയാണ് പുറത്തുവന്നത്.
കോണ്‍ഗ്രസ് നേതാവ് വഴി തടയുകയാണെന്ന് സ്മൃതി ഇറാനി പറയുന്നത് വീഡിയോയില്‍ കാണാം. പാചകവാതകത്തിന്റെ ദൗര്‍ലഭ്യത്തെക്കുറിച്ചും ഗ്യാസ് ഇല്ലാത്ത സ്റ്റൗകളെക്കുറിച്ചും ചോദിച്ചപ്പോള്‍ 'ദയവായി കള്ളം പറയരുത്' എന്നായിരുന്നു മന്ത്രിയുടെ മറുപടി.
Faced Modi Minister @smritiirani ji, enroute to Guwahati.
— Netta D'Souza (@dnetta) April 10, 2022
When asked about Unbearable Rising Prices of LPG, she blamed Vaccines, Raashan & even the poor!
Do watch the video excerpts, on how she reacted to common people's misery ! 👇 pic.twitter.com/NbkW2LgxOL
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് നാല് മാസം ഇന്ധന വില വര്‍ധിപ്പിച്ചിരുന്നില്ല. ഫല പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഒരാഴ്ച കഴിഞ്ഞതോടെയാണ് എണ്ണക്കമ്പനികള്‍ വീണ്ടും വില വര്‍ധിപ്പിച്ച് തുടങ്ങിയത്. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് കരുതുന്നത്.
RELATED STORIES
ആലപ്പുഴയില് അസാധാരണ രൂപ വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞ് അതീവ...
15 Jan 2025 7:35 AM GMTഅരവിന്ദ് കെജ് രിവാളിന് ഖലിസ്ഥാന് അനുകൂലികളുടെ ഭീഷണിയെന്ന്...
15 Jan 2025 7:17 AM GMTഅഴിമതി ആരോപണം; ഷെയ്ഖ് ഹസീനയുടെ മരുമകള് ബ്രിട്ടീഷ് മന്ത്രിസ്ഥാനം...
15 Jan 2025 7:05 AM GMTകല്ലറ അനുയോജ്യമായ സമയത്ത് പൊളിക്കും: ജില്ലാ കലക്ടര്
15 Jan 2025 6:31 AM GMTആറ്റിങ്ങല് ഇരട്ടക്കൊലക്കേസ്; രണ്ടാം പ്രതി അനുശാന്തിക്ക് ജാമ്യം
15 Jan 2025 6:05 AM GMTഇംഗ്ലിഷ് പ്രീമിയര് ലീഗില് ലിവര്പൂളിന് ഞെട്ടല്; നോട്ടിങ്ഹാം...
15 Jan 2025 5:56 AM GMT