- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'നിനക്കൊക്കെ ഭ്രാന്താണോ' ?; മാധ്യമപ്രവര്‍ത്തകരോട് ആക്രോശിച്ച് കേന്ദ്രമന്ത്രി അജയ് മിശ്ര, മൈക്ക് തട്ടിപ്പറിച്ചു (വീഡിയോ)
ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ മകന്‍ ആശിഷ് മിശ്രക്കെതിരേ വധശ്രമത്തിന് കേസെടുത്തതുമായി ബന്ധപ്പെട്ട് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ആക്രോശിച്ച് കേന്ദ്രമന്ത്രി അജയ് മിശ്ര. 'ഈ മണ്ടന്‍ ചോദ്യങ്ങള്‍ തന്നോട് ചോദിക്കരുത്', 'നിനക്കൊക്കെ ഭ്രാന്താണോ ?' എന്ന് പറഞ്ഞാണ് മന്ത്രി അധിക്ഷേപിച്ചത്. അതിനിടെ ചോദ്യം ചോദിച്ച ഒരു മാധ്യമപ്രവര്‍ത്തകനെ കേന്ദ്രമന്ത്രി പിടിച്ചുതള്ളുന്നതും മര്‍ദ്ദിക്കാന്‍ ശ്രമിക്കുന്നതും മൈക്ക് തട്ടിപ്പറിച്ചെടുക്കുകയും ചെയ്തു.
#WATCH | MoS Home Ajay Kumar Mishra 'Teni' hurls abuses at a journalist who asked a question related to charges against his son Ashish in the Lakhimpur Kheri violence case. pic.twitter.com/qaBPwZRqSK
— ANI UP (@ANINewsUP) December 15, 2021
മാധ്യമങ്ങളോട് മൈക്ക് മാറ്റാന്‍ പറയുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ എല്ലാവരും കള്ളന്‍മാരാണെന്നും മന്ത്രി പറയുന്നു. മകന്‍ ആശിഷ് മിശ്രയെ ജയിലില്‍ സന്ദര്‍ശിക്കാനായി കേന്ദ്രമന്ത്രി ലഖിംപൂര്‍ ഖേരിയിലെത്തിയപ്പോഴാണ് സംഭവമുണ്ടായത്.
ഒക്‌ടോബര്‍ മൂന്നിന് ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ടത് ആസൂത്രിതമായ ഗൂഢാലോചനയാണെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപോര്‍ട്ടിന് പിന്നാലെ മിശ്രയെ കേന്ദ്രമന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്ന പ്രതിപക്ഷ ആവശ്യം ശക്തമായിട്ടുണ്ട്. ആഷിഷ് മിശ്ര ഓടിച്ച വാഹനമാണ് കര്‍ഷകരെ ഇടിച്ചത്. കൊലപാതകം നടത്തുക എന്ന ഉദ്ദേശത്തോടെയാണെന്നും ഇത് അശ്രദ്ധമൂലമുള്ള മരണമല്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു.
RELATED STORIES
എ പി അസ്ലം ഹോളി ഖുര്‍ആന്‍ അവാര്‍ഡ് വിതരണവും ഖുര്‍ആന്‍ സമ്മേളനവും
22 Dec 2024 3:15 PM GMT2019ലെ പ്രളയം: ദുരിതാശ്വാസ തുക തിരിച്ചുനല്‍കാന്‍ നോട്ടീസ്;...
22 Dec 2024 2:43 AM GMTതാനൂര്‍ ബോട്ട് ദുരന്തം: ഇരകളെ സര്‍ക്കാര്‍ വഞ്ചിച്ചു: വെല്‍ഫെയര്‍...
21 Dec 2024 9:51 AM GMTഅംബേദ്കര്‍ അവഹേളനം: അമിത്ഷായെ പുറത്താക്കുക; എസ്ഡിപിഐ പ്രതിഷേധിച്ചു
20 Dec 2024 2:47 PM GMTഅന്‍വര്‍ പഴഞ്ഞി എസ്ഡിപിഐ മലപ്പുറം ജില്ലാ പ്രസിഡന്റ്
19 Dec 2024 2:09 PM GMTമുടിവെട്ടാനായി വീട്ടില്‍ നിന്നിറങ്ങി; കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം...
18 Dec 2024 11:14 AM GMT