Sub Lead

ഈ വെള്ളപ്പൊക്കം മലയോരത്തല്ല; കൊവിഡ് 19 ആശുപത്രിയിലാണ്...!(വീഡിയോ)

രാത്രി പെയ്ത കനത്ത മഴയില്‍ താഴത്തെ നിലയില്‍ വെള്ളപ്പൊക്കമുണ്ടായി. മണിക്കൂറുകള്‍ക്കുള്ളില്‍ കാല്‍മുട്ടിന്റെ ആഴത്തില്‍ വെള്ളം കയറിയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഈ വെള്ളപ്പൊക്കം മലയോരത്തല്ല; കൊവിഡ് 19 ആശുപത്രിയിലാണ്...!(വീഡിയോ)
X

മുംബൈ: കുത്തിയൊലിക്കുന്ന വെള്ളപ്പൊക്കം കണ്ട് ഏതെങ്കിലും മലയോരപ്രദേശമാണെന്നു കരുതിയെങ്കില്‍ തെറ്റി. മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയിലെ കൊവിഡ് 19 ആശുപത്രിയാണ്. കാലവര്‍ഷത്തിനു മുമ്പ് പെയ്ത കനത്ത മഴയിലാണ് കൊവിഡ് 19 ആശുപത്രിയുടെ താഴത്തെ നിലയില്‍ വെള്ളപ്പൊക്കമുണ്ടാക്കിയത്. ഇതേത്തുടര്‍ന്ന് അര്‍ധരാത്രി രോഗികളെ മുകള്‍ നിലയിലേക്ക് മാറ്റുകയായിരുന്നു. ശനിയാഴ്ച രാത്രി പെയ്ത മഴ കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും തുടര്‍ന്നതായി കൊവിഡ് 19 രോഗികളെ ചികില്‍സിക്കുന്ന ഗോദാവരി മെഡിക്കല്‍ കോളജിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. രോഗികളില്‍ പലരും 50 വയസ്സിനു മുകളില്‍ പ്രായമുള്ളവരായതിനാല്‍ താഴത്തെ നിലയിലായിരുന്നു കഴിഞ്ഞിരുന്നത്. അവരോടൊപ്പം ബന്ധുക്കളുമുണ്ടായിരുന്നു. 'താഴത്തെ നിലയില്‍ 12 ഓളം രോഗികളുണ്ടായിരുന്നു. അപകടത്തില്‍പ്പെടുന്ന രോഗികള്‍ക്കായി ഇതേ നിലയില്‍ ഒരു അടിയന്തര വാര്‍ഡും ഉണ്ട്. രാത്രി പെയ്ത കനത്ത മഴയില്‍ താഴത്തെ നിലയില്‍ വെള്ളപ്പൊക്കമുണ്ടായി. മണിക്കൂറുകള്‍ക്കുള്ളില്‍ കാല്‍മുട്ടിന്റെ ആഴത്തില്‍ വെള്ളം കയറിയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. രോഗികളെ മുകളിലത്തെ നിലയിലേക്ക് മാറ്റിയെങ്കിലും ചില യന്ത്രസാമഗ്രികളും ഉപകരണങ്ങളും താഴത്തെ നിലയില്‍ തന്നെയാണുള്ളത്.



സ്ഥിതിഗതികള്‍ ഭയാനകമാണെന്ന് ജല്‍ഗാവ് ജില്ലയുടെ ചുമതലയുണ്ടായിരുന്ന മുന്‍ മന്ത്രിയും ബിജെപി നേതാവുമായ ഗിരീഷ് മഹാജന്‍ വിശേഷിപ്പിച്ചു. 'ഉദ്യോഗസ്ഥര്‍ക്ക് ഇതേക്കുറിച്ച് വ്യക്തതയോ ആസൂത്രണമോ ഇല്ല. മുന്നില്‍ നിന്ന് നയിക്കാന്‍ ആളുമില്ല. സംസ്ഥാന സര്‍ക്കാര്‍ ഇത്തരം വിഷയങ്ങളില്‍ പരിഗണന നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിക്ക് സമീപം ദേശീയപാത നിര്‍മിച്ചതാണ് വെള്ളപ്പൊക്കത്തിനു കാരണമെന്നും റോഡിന്റെ ഉയരം കൂട്ടിയതിനാല്‍ ആശുപത്രിയിലേക്ക് ഒരു ചരിവുണ്ടായതാണ് വെള്ളം കയറാന്‍ കാരണമെന്നും ഉദ്യോഗസ്ഥര്‍ കുറ്റപ്പെടുത്തി. ജില്ലയുടെ ചുമതലയുള്ള മന്ത്രി ഗുലാബ്രാവു പാട്ടീലും ഉദ്യോഗസ്ഥന്റെ വാദത്തോട് യോജിച്ചു. 'ദേശീയപാതയുടെ നാലുവരിപ്പാത ജോലികള്‍ ആശുപത്രിയിലേക്ക് വെള്ളം കയറാന്‍ കാരണമായി. സമാന സാഹചര്യം വീണ്ടും ഉണ്ടാവാതിരിക്കാന്‍ റോഡ് പണി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി.




Next Story

RELATED STORIES

Share it