- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിമെന്‍ ഇന്‍ സിനിമ കലക്റ്റീവില്‍ നിന്ന് വിധു വിന്‍സെന്റ് പിന്മാറി
യുവ നടിക്കെതിരേയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് 2017ല്‍ വിമെന്‍ ഇന്‍ കലക്റ്റീവ് രൂപീകരിച്ചത്

കോഴിക്കോട്: മലയാള സിനിമാ രംഗത്തെ സ്ത്രീകളുടെ സുരക്ഷയും അവകാശങ്ങളും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ മൂന്നുവര്‍ഷം രൂപീകരിച്ച വിമെന്‍ ഇന്‍ സിനിമ കലക്റ്റീവില്‍ നിന്ന് സംവിധായക വിധു വിന്‍സെന്റ് പിന്മാറി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വിധു വിന്‍സെന്റ് അറിയിച്ചത്. വ്യക്തിപരവും രാഷ്ട്രീയപരവുമായ കാരണങ്ങളാല്‍ വിമെന്‍ ഇന്‍ സിനിമാ കലക്റ്റീവിനോടൊപ്പമുള്ള യാത്ര അവസാനിപ്പിക്കുകയാണെന്ന് അവര്‍ അറിയിച്ചു. പലപ്പോഴും ഡബ്ല്യുസിസിയുടെ നിലപാടുകള്‍ മാധ്യമ ലോകവുമായി പങ്കുവച്ചിരുന്ന ഒരാളെന്ന നിലയില്‍ മാധ്യമ സുഹൃത്തുക്കള്‍ ഇതൊരു അറിയിപ്പായി കരുതുമല്ലോ. സ്ത്രീകള്‍ക്ക് സിനിമ ചെയ്യാനും സ്ത്രീ സൗഹാര്‍ദ്ദപരമായ അന്തരീക്ഷം സിനിമക്ക് അകത്തും പുറത്തും സൃഷ്ടിക്കാനും ഡബ്ല്യുസിസി തുടര്‍ന്നും നടത്തുന്ന യോജിപ്പിന്റെ തലങ്ങളിലുള്ള ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും. ഒപ്പം മുന്നോട്ടുള്ള യാത്രയില്‍ ആത്മവിമര്‍ശനത്തിന്റെ കരുത്ത് ഡബ്ല്യുസിസിക്കുണ്ടാകട്ടെ എന്നും ആശംസിക്കുന്നു എന്നാണ് ഫേസ് ബുക്കില്‍ കുറിച്ചത്.
വിമെന്‍ ഇന്‍ സിനിമ കലക്റ്റീവ് രൂപീകരിച്ചതു മുതല്‍ വിധു വിന്‍സെന്റ് മുന്‍നിരയില്‍ പ്രവര്‍ത്തിച്ചിരുന്നു. യുവ നടിക്കെതിരേയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് 2017ല്‍ വിമെന്‍ ഇന്‍ കലക്റ്റീവ് രൂപീകരിച്ചത്. വിഷയത്തില്‍ താരസംഘടനയായ അമ്മസ്വീകരിച്ച നിലപാടുകള്‍ക്കെതിരേ ഡബ്ല്യുസിസി ശക്തമായി രംഗത്തുവന്നിരുന്നു.
RELATED STORIES
രാജസ്ഥാന് റോയല്‍സ് വിജയവഴിയില്‍; ചെന്നൈ സൂപ്പര്‍ കിങ്സിന് ആറ് റണ്‍...
30 March 2025 6:32 PM GMTകുളുവില്‍ മണ്ണിടിച്ചില്‍; വാഹനങ്ങളുടെ മുകളിലേക്ക് മരം കടപുഴകി വീണു,...
30 March 2025 6:21 PM GMTഫുട്ബോള്‍ ഇതിഹാസങ്ങള്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം ബ്രസീലിനൊപ്പം
30 March 2025 6:14 PM GMTമനാമ ഈദ് ഗാഹ് മൂസാ സുല്ലമി നേതൃത്വം നൽകി
30 March 2025 4:18 PM GMTഉംറ യാത്രയ്ക്കിടെ വാഹനാപകടത്തിൽ മൂന്നു മരണം
30 March 2025 2:27 PM GMT*കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ*
30 March 2025 2:09 PM GMT