Sub Lead

മാത്യു കുഴല്‍നാടനെതിരേ വിജിലന്‍സ് പ്രാഥമികാന്വേഷണത്തിന് അനുമതി

മാത്യു കുഴല്‍നാടനെതിരേ വിജിലന്‍സ് പ്രാഥമികാന്വേഷണത്തിന് അനുമതി
X

തിരുവനന്തപുരം: ചിന്നക്കനാലിലെ അനധികൃത ഭൂമിയിടപാട് സംബന്ധിച്ച് കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടനെതിരേ വിജിലന്‍സ് പ്രാഥമിക അന്വേഷണത്തിന് അനുമതി. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍ നല്‍കിയ പരാതിയിലാണ് ആഭ്യന്തര വകുപ്പ് അഡീഷനല്‍ സെക്രട്ടറി വിജിലന്‍സ് ഡയറക്ടര്‍ക്ക് അനുമതി നല്‍കിയത്. 1988ലെ അഴിമതി നിരോധന നിയമത്തിലെ 17ാം വകുപ്പ് പ്രകാരമാണ് അന്വേഷണം. ആറുകോടിയോളം രൂപ വിലമതിക്കുന്ന ഭൂമിയും ആഡംബര റിസോര്‍ട്ടും ബിനാമി ഇടപാടിലൂടെ സ്വന്തമാക്കിയെന്നാണ് കേസ്. ചിന്നക്കനാല്‍ വില്ലേജില്‍ 1.14 ഏക്കര്‍ സ്ഥലവും കെട്ടിടവും വില്‍പ്പന നടത്തിയതിലും രജിസ്റ്റര്‍ ചെയ്തതിലും ക്രമക്കേട് നടന്നെന്നും പരാതി ഉയര്‍ന്നിരുന്നു. മൂന്നരക്കോടി രൂപ വിലയുണ്ടെന്ന് മാത്യു കുഴല്‍നാടന്‍ തന്നെ സാക്ഷ്യപ്പെടുത്തുന്ന വസ്തുവകകളാണ് 1,92,60,000 രൂപയ്ക്ക് രജിസ്റ്റര്‍ ചെയ്തതെന്നും സ്ഥലപരിശോധനപോലും നടത്താതെ ഇടുക്കി രാജകുമാരി സബ് രജിസ്ട്രാര്‍ ഈ തുകയ്ക്കുമാത്രമായി 15,40,800 രൂപ മുദ്രവില ചുമത്തി രജിസ്‌ട്രേഷനും നടത്തിക്കൊടുത്തെന്നുമാണ് ആരോപണം. ഇതുവഴി യഥാര്‍ഥ സ്റ്റാംപ് ഡ്യൂട്ടിയും രജിസ്‌ട്രേഷന്‍ ഫീസുമായി വന്‍തുക തട്ടിപ്പ് നടത്തിയെന്നാണ് പരാതി.

Next Story

RELATED STORIES

Share it