- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ട്രെയിനിലെ അക്രമം: അതീവ ദുഃഖകരവും ഞെട്ടിക്കുന്നതുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കോഴിക്കോട് ട്രെയിനില്‍ ഉണ്ടായ അക്രമ സംഭവം അതീവ ദുഃഖകരവും ഞെട്ടിക്കുന്നതുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പിഞ്ചു കുഞ്ഞടക്കം മൂന്ന് പേരുടെ ജീവനാണ് ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സില്‍ ഉണ്ടായ ആക്രമണത്തില്‍ പൊലിഞ്ഞത്. കമ്പാര്‍ട്‌മെന്റില്‍ ഉണ്ടായ യാത്രക്കാര്‍ക്കും പൊള്ളലേറ്റിറ്റുണ്ട്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്താനും കുറ്റകൃത്യത്തിന്റെ മുഴുവന്‍ വിവരങ്ങളും നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും പോലിസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനായി പ്രത്യേക അന്വേഷകസംഘം രൂപീകരിക്കും. അക്രമിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ പോലിസ് ഊര്‍ജ്ജിതമായി നടത്തുകയാണ്. സംസ്ഥാന പോലിസ് മേധാവി തന്നെ ഇതിന് മേല്‍നോട്ടം വഹിക്കുന്നുണ്ട്. റെയില്‍വേ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടികള്‍ എടുക്കും. യാത്രാസുരക്ഷയുടെ കാര്യത്തില്‍ സാധ്യമായ എല്ലാ നടപടികളും അടിയന്തര സ്വഭാവത്തോടെ സ്വീകരിക്കണമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തോട് ആവശ്യപ്പെടും. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
RELATED STORIES
യുഎസും ഇസ്രായേലും വിതരണം ചെയ്യുന്ന ധാന്യപ്പൊടിയില്‍ ഓക്സികോഡോണ്‍...
28 Jun 2025 3:25 AM GMTഇസ്രായേലി സൈന്യത്തിനെതിരായ ആക്രമണങ്ങളുടെ വീഡിയോ പുറത്ത് വിട്ട് ഹമാസ്...
28 Jun 2025 3:13 AM GMTജഗന്നാഥ് യാത്രയ്ക്കിടെ ശാഹി മസ്ജിദിന് നേരെ ചെരുപ്പെറിഞ്ഞു (വീഡിയോ)
28 Jun 2025 3:07 AM GMTഭക്ഷണം തേടിയെത്തിയ ഫലസ്തീനികളെ വെടിവച്ചു കൊന്നെന്ന് ഇസ്രായേലി സൈനികര്‍
28 Jun 2025 2:37 AM GMTപത്മശ്രീ പ്രദീപ്താനന്ദ്ജിക്കെതിരേ പീഡനക്കേസ്; പിന്തുണയുമായി ബിജെപി
28 Jun 2025 1:53 AM GMTജന്മാവകാശ പൗരത്വത്തില്‍ ട്രംപിന് അനുകൂലവിധി
28 Jun 2025 1:15 AM GMT