- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ജയ് ശ്രീറാം വിളിച്ച് ജീവിക്കാന്‍ ഇന്ത്യ അവരുടെ തന്തയുടെ വകയാണോ?'; വൈറലായി മുസ് ലിം യുവതിയുടെ ചോദ്യം (വീഡിയോ)
ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ധിച്ചു വരുന്ന ഹിന്ദുത്വ ആക്രമണങ്ങള്‍ക്കെതിരേ രോഷാകുലയായി പ്രതികരിക്കുന്ന മുസ് ലിം യുവതിയുടെ വീഡിയോ വൈറലാവുന്നു. മുസ് ലിംകളെ ജയ് ശ്രീ റാം വിളിക്കാന്‍ നിര്‍ബന്ധിച്ച് മര്‍ദിക്കുന്നതും മുസ് ലിം പള്ളികള്‍ക്ക് മുകളില്‍ കാവിക്കൊടി ഉയര്‍ത്തുന്നതും ചോദ്യം ചെയ്യുന്ന വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
''ജയ് ശ്രീറാം വിളിച്ച് ജീവിക്കാന്‍ ഇന്ത്യ അവരുടെ തന്തയുടെ വകയാണോ?. ഞങ്ങള്‍ അവരോട് അല്ലാഹു അക്ബര്‍ എന്ന് വിളിക്കാന്‍ പറയുന്നുണ്ടോ?, മുസ് ലിം പള്ളികള്‍ക്ക് മുകളില്‍ കാവിക്കൊടി ഉയര്‍ത്തുന്നത് എന്തിനാണെന്നും മുസ് ലിംകള്‍ ക്ഷേത്രത്തിന് മുകളില്‍ അവരുടെ കൊടി ഉയര്‍ത്തുന്നുണ്ടോ എന്നും യുവതി ചോദിക്കുന്നുണ്ട്. രാജ്യത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്ന ഹിന്ദുത്വ ആക്രമണങ്ങളെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍. മുസ് ലിംകളെ ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിക്കുന്ന വീഡിയോ കാണിച്ചുകൊണ്ടായിരുന്നു യുവതിയുടെ ചോദ്യം.
യുവതിയുടെ ധീരമായ പ്രതികരണത്തെ പ്രശംസിച്ചു കൊണ്ട് പ്രമുഖ മാധ്യമ പ്രവര്‍ത്തക റാണാ അയ്യൂബ് വീഡിയോ തന്റെ ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 'നമ്മുടെ മേല്‍ അഴിച്ചുവിട്ട അതിക്രമത്തിനെതിരേ ശബ്ദിക്കുന്ന മുസ്‌ലിം സ്ത്രീകളെ ഓര്‍ത്ത് അഭിമാനിക്കുന്നു. സുബ്ഹാനല്ലാഹ്.
സഹോദരി, മൗനം ഇനി ഒരു ഓപ്ഷനല്ല, നമ്മുടെ പൂര്‍വ്വികര്‍ സ്വാതന്ത്ര്യത്തിനായി പോരാടിയ ഒരു രാജ്യത്ത് നമ്മുടെ നിലനില്‍പ്പിനെ നിയമവിരുദ്ധമാക്കാനാണ് അവര്‍ ശ്രമിക്കുന്നത്'. റാണാ അയ്യൂബ് ട്വീറ്റ് ചെയ്തു.
Proud of the Muslim women who are speaking out against the tyranny unleashed on us. Subhanallah sister. Silence is no longer an option, they are trying to delegitimise our existence in a country where our forefathers fought for its independence. #IndianMuslimsUnderAttack pic.twitter.com/NJgXLKayzk
— Rana Ayyub (@RanaAyyub) April 21, 2022
RELATED STORIES
പതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTഅല്ലു അര്‍ജുന്റെ വസതിയില്‍ ആക്രമണം; എട്ട് പേര് അറസ്റ്റില്‍
22 Dec 2024 1:42 PM GMTഭര്‍ത്താവില്‍ നിന്ന് 500 കോടി രൂപ ജീവനാംശം തേടി ഭാര്യ; 12 കോടി...
22 Dec 2024 12:05 PM GMTതടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTബംഗ്ലാദേശില്‍ നിന്നുള്ള മുസ്‌ലിം പൗരന്മാര്ക്ക് ചികില്‍സ...
22 Dec 2024 6:52 AM GMT''രാജ്യം ആരുടെയും തന്തയുടേതല്ല'' പരാമര്‍ശത്തിലെ രാജ്യദ്രോഹക്കേസ്...
22 Dec 2024 4:57 AM GMT