Sub Lead

കശ്മീരിയായതിനാല്‍ യുവാവിന് ഡല്‍ഹിയില്‍ ഹോട്ടല്‍ മുറി നിഷേധിച്ചു (വീഡിയോ)

ഓണ്‍ലൈനായി ബുക്ക് ചെയ്ത ഹോട്ടലിലെത്തി ആധാര്‍ അടക്കമുള്ള രേഖകള്‍ കാണിച്ചിട്ടും റിസപ്ഷനിസ്റ്റ് യുവാവിന് പ്രവേശനം അനുവദിക്കാതിരിക്കുകയായിരുന്നു.

കശ്മീരിയായതിനാല്‍ യുവാവിന് ഡല്‍ഹിയില്‍ ഹോട്ടല്‍ മുറി നിഷേധിച്ചു (വീഡിയോ)
X

ന്യൂഡല്‍ഹി: കശ്മീരിയായതിനാല്‍ യുവാവിന് ഡല്‍ഹിയില്‍ ഹോട്ടല്‍ മുറി നിഷേധിച്ചതായി പരാതി. ഹോട്ടല്‍ ബുക്കിങ് ആപ്പായ ഓയോ റൂംസില്‍ പെട്ട ഡല്‍ഹിയിലെ ഹോട്ടലാണ് കശ്മീരിയായതിനാല്‍ യുവാവിന് റൂം നിഷേധിച്ചത്.

ഓണ്‍ലൈനായി ബുക്ക് ചെയ്ത ഹോട്ടലിലെത്തി ആധാര്‍ അടക്കമുള്ള രേഖകള്‍ കാണിച്ചിട്ടും റിസപ്ഷനിസ്റ്റ് യുവാവിന് പ്രവേശനം അനുവദിക്കാതിരിക്കുകയായിരുന്നു. കശ്മീരികള്‍ക്ക് റൂം നല്‍കരുതെന്ന് ഡല്‍ഹി പോലിസിന്റെ നിര്‍ദേശമുണ്ടെന്നായിരുന്നു റിസപ്ഷനിസ്റ്റായ യുവതിയുടെ വാദം. തന്റെ സീനിയര്‍ ജീവനക്കാരനുമായി സംസാരിച്ച ശേഷമായിരുന്നു യുവതി ഇക്കാര്യം അറിയിച്ചത്.

ജമ്മുകശ്മീര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ വക്താവായ നസീര്‍ ഖുയ്ഹാമിയാണ് വിവാദ സംഭവത്തിന്റെ വീഡിയോ പൊതുജനശ്രദ്ധയിലെത്തിച്ചത്. 'കശ്മീരി ഫയല്‍സി'ന്റെ അനന്തരഫലം' എന്ന കുറിപ്പോടെയാണ് ഇദ്ദേഹം എന്നാണ് നടന്നതെന്ന് വ്യക്തമല്ലാത്ത വീഡിയോ പങ്കുവെച്ചത്. കശ്മീരിയാകുന്നത് ഒരു ക്രിമിനല്‍ കുറ്റമായെന്നും രേഖകള്‍ നല്‍കിയിട്ടും കശ്മീരി യുവാവിന് ഡല്‍ഹിയിലെ ഹോട്ടല്‍ റൂം നിഷേധിക്കപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ മറുപടിയുമായി ഡല്‍ഹി പോലിസും ഓയോ റൂംസും രംഗത്തെത്തി. കശ്മീരികള്‍ പ്രവേശനം നല്‍കരുതെന്ന നിര്‍ദേശം തങ്ങള്‍ നല്‍കിയിട്ടില്ലെന്നാണ് ഡല്‍ഹി പോലിസ് ട്വിറ്ററില്‍ വ്യക്തമാക്കിയത്. പോലിസിന്റെ പേരില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നത് നടപടിക്ക് കാരണമാകുമെന്നും അവര്‍ അറിയിച്ചു.

വീഡിയോ വൈറലായതോടെ ഓയോ റൂംസ് വിവാദ ഹോട്ടലിനെ അവരുടെ പ്ലാറ്റ്‌ഫോമില്‍നിന്ന് നീക്കി. 'തങ്ങളുടെ റൂമുകളും ഹൃദയങ്ങളും എല്ലാവര്‍ക്കുമായി എല്ലായിപ്പോഴും തുറന്നു കിടക്കുകയാണ്. ഇപ്പോള്‍ നടന്നത് ഒത്തുതീര്‍പ്പില്ലെത്താനാകാത്ത കാര്യമാണ്. എന്താണ് ഹോട്ടലില്‍ അനുമതി നിഷേധിക്കാന്‍ കാരണമെന്ന് തങ്ങള്‍ അന്വേഷിക്കും. ഇക്കാര്യം ഞങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തിയതിന് നന്ദി' ഓയോ റൂംസ് ട്വിറ്ററില്‍ കുറിച്ചു.

Next Story

RELATED STORIES

Share it