- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിസാ കാലാവധി ഓഗസ്ത് 31 വരെ ദീര്‍ഘിപ്പിച്ച് കുവൈത്ത്; വിദേശികള്‍ക്ക് നാട്ടില്‍ ഒരുവര്‍ഷം വരെ അവധിക്ക് നില്‍ക്കാന്‍ അനുമതി
വാണിജ്യ, ടൂറിസം, കുടുംബ സന്ദര്‍ശന വിസകളില്‍ പ്രവേശിച്ച എല്ലാവര്‍ക്കും ആര്‍ട്ടിക്കിള്‍ 14 (താല്‍ക്കാലിക വിസ) പ്രകാരം ഓഗസ്റ്റ് 31 വരെ കാലാവധി നീട്ടി നല്കും.
കുവൈത്ത് സിറ്റി: കൊവിഡ് പ്രതിസന്ധി കാരണം പല രാജ്യങ്ങളിലെയും വ്യോമ ഗതാഗതം ആരംഭിക്കാത്തതിനാല്‍ ദുരിതത്തിലായവര്‍ക്ക് ആശ്വാസമായി കുവൈത്ത് സര്‍ക്കാര്‍. സന്ദര്‍ശന വിസകളില്‍ എത്തി കാലാവധി അവസാനിച്ചവര്‍ക്ക് ഓഗസ്ത് 31 വരെ സ്വമേധയാ വിസാ കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കാന്‍ കുവൈത്ത് സര്‍ക്കാര്‍ തീരുമാനിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
വാണിജ്യ, ടൂറിസം, കുടുംബ സന്ദര്‍ശന വിസകളില്‍ പ്രവേശിച്ച എല്ലാവര്‍ക്കും ആര്‍ട്ടിക്കിള്‍ 14 (താല്‍ക്കാലിക വിസ) പ്രകാരം ഓഗസ്റ്റ് 31 വരെ കാലാവധി നീട്ടി നല്കും. നേരത്തെ സന്ദര്‍ശക വിസയില്‍ എത്തിയവര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രവേശിച്ച് പ്രതിമാസം 1 കെഡി നിരക്കില്‍ പിഴ നല്‍കി പുതുക്കാമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. കൊവിഡ് പ്രതിസന്ധിയും അതുമൂലമുള്ള നിയന്ത്രണങ്ങളും നീണ്ട് പോകുന്ന ഘട്ടത്തില്‍ മലയാളികള്‍ അടക്കമുള്ള നൂറുക്കണക്കിന് ഇന്ത്യക്കാര്‍ക്ക് പുതിയ തീരുമാനം ആശ്വാസമാകും.
കര്‍ഫ്യൂ മൂലം താമസ വിസ പുതുക്കാന്‍ സാധിക്കാത്ത വിദേശികള്‍ക്കും പിഴയില്‍ നിന്നും ഇളവുകള്‍ ലഭിക്കും. പുതിയ വിസയില്‍ എത്തി വിരലടയാളം പോലുള്ള തടസ്സങ്ങള്‍ നേരിടുന്ന വിവിധ വിഭാഗം വിസക്കാരുടെയും കാലാവധി ഓഗസ്ത് 31 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. രാജ്യത്തിന് പുറത്തേക്ക് അവധിക്ക് പോയ വിദേശികള്‍ക്ക് 12 മാസത്തിനുള്ളില്‍ രാജ്യത്ത് പ്രവേശിച്ചാല്‍ മതിയെന്നും ആഭ്യന്തരം മന്ത്രാലയം നിര്‍ദ്ദേശിച്ചു. നേരത്തെ ആറ് മാസത്തിനുള്ളില്‍ രാജ്യത്തിന് പുറത്ത് പോയവര്‍ തിരിച്ച് വന്നില്ലെകില്‍ താമസ വിസ റദ്ദാകുമായിരുന്നു. ഇതാണ് കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്. പുതിയ തീരുമാനം ആയിരക്കണക്കിന് വിദേശികള്‍ക്ക് ആശ്വാസമാകും.
RELATED STORIES
അമ്മുസജീവിന്റെ തലയോട്ടിയും വാരിയെല്ലുകളും പൊട്ടിയെന്ന്...
22 Dec 2024 6:33 AM GMTസിപിഎം പച്ചയ്ക്ക് വര്‍ഗീയത പറയുന്നു; നിലപാട് തിരുത്തണമെന്ന് പി കെ...
22 Dec 2024 5:50 AM GMTഹൂത്തികളെ ആക്രമിക്കാന്‍ പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMT''രാജ്യം ആരുടെയും തന്തയുടേതല്ല'' പരാമര്‍ശത്തിലെ രാജ്യദ്രോഹക്കേസ്...
22 Dec 2024 4:57 AM GMTഈജിപ്തില്‍ സ്വര്‍ണ നാവുള്ള മമ്മികള്‍ കണ്ടെത്തി; മരണാനന്തരം...
22 Dec 2024 4:09 AM GMTമുസ്ലിം യുവാവിനെ ബലമായി ''ഹിന്ദുമതത്തില്‍'' ചേര്‍ത്തു;...
22 Dec 2024 3:43 AM GMT