Sub Lead

വിതുര പീഡനം: എല്ലാ കേസുകളിലും കുറ്റം സമ്മതിക്കാന്‍ അനുവദിക്കണമെന്ന് ഒന്നാം പ്രതി

വിതുര പീഡനം: എല്ലാ കേസുകളിലും കുറ്റം സമ്മതിക്കാന്‍ അനുവദിക്കണമെന്ന് ഒന്നാം പ്രതി
X

കോട്ടയം: കുപ്രസിദ്ധമായ വിതുര പീഡനത്തിലെ വിചാരണ നടക്കുന്ന എല്ലാ കേസുകളിലും കുറ്റം സമ്മതിക്കാന്‍ അനുവദിക്കണമെന്ന ഒന്നാം പ്രതിയുടെ ആവശ്യത്തില്‍ മേയ് ഏഴിന് കോടതി വാദം കേള്‍ക്കും. കൊല്ലം സ്വദേശിയായ സുരേഷ് എന്ന ഷംസുദ്ദീന്‍ മുഹമ്മദ് എന്ന ഷാജഹാനാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. ഇയാളെ ഒന്നാം പ്രതിയാക്കി രജിസ്റ്റര്‍ ചെയ്ത 24 കേസുകളില്‍ 23 എണ്ണവും വിചാരണയിലാണ്. ഒരു കേസില്‍ ശിക്ഷിക്കപ്പെട്ട ഇയാള്‍ 24 വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണ്.

1995ല്‍ വിതുര സ്വദേശിനിയായ പെണ്‍കുട്ടിയെ അകന്ന ബന്ധുവായ യുവതി വീട്ടില്‍നിന്നിറക്കിക്കൊണ്ടുവന്ന് ഒന്നാംപ്രതി സുരേഷിന് കൈമാറിയെന്നും എട്ടു മാസത്തിലേറെ നിരവധിപേര്‍ക്ക് കൈമാറി പീഡിപ്പിച്ചെന്നുമാണ് കേസ്. ഇതില്‍ ആദ്യ കേസിലാണ് ഇപ്പോള്‍ വിചാരണ. കേസില്‍ ഒന്നാംപ്രതി സുരേഷും രണ്ടാം പ്രതി മനോഹരനുമാണ്. കേസിന്റെ തുടക്കത്തില്‍ ഒളിവില്‍ പോയ സുരേഷിനെ പോലിസിന് പിടികൂടാനായില്ല. വിചാരണ പൂര്‍ത്തിയാക്കിയ കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ടതറിഞ്ഞ് 18 വര്‍ഷത്തിനുശേഷമാണ് ഇയാള്‍ കോടതിയില്‍ കീഴടങ്ങിയത്. പക്ഷേ, സുരേഷിനെ പെണ്‍കുട്ടി തിരിച്ചറിഞ്ഞിരുന്നു.അങ്ങനെയാണ് ശിക്ഷ വന്നത്.

Next Story

RELATED STORIES

Share it