Sub Lead

വ്‌ലോഗര്‍ റിഫ മെഹ്നുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യും

വ്‌ലോഗര്‍ റിഫ മെഹ്നുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യും
X

വ്‌ലോഗര്‍ റിഫ മെഹ്നുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. ഇത് സംബന്ധിച്ച അന്വേഷണ സംഘം ആര്‍ഡിഒക്ക് കത്ത് നല്‍കി. റിഫയുടെ ദൂരൂഹമരണത്തില്‍ ഭര്‍ത്താവിനെതിരേ പോലിസ് കഴിഞ്ഞയാഴ്ചയാണ് കേസെടുത്തത്. ആത്മഹത്യ പ്രേരണാ കുറ്റത്തിനാണ് റിഫയുടെ ഭര്‍ത്താവ് മെഹ്നാസിനെതിരെ കാക്കൂര്‍ പോലിസ് കേസെടുത്തത്. കേസിന്റെ അന്വേഷണ ചുമതല താമരശ്ശേരി ഡിവൈഎസ്പി അഷ്‌റഫിനാണ്. റിഫയുടെ മരണത്തില്‍ കോഴിക്കോട് റൂറല്‍ എസ്പിക്ക് റിഫയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് പോസ്റ്റ് മോര്‍ട്ടത്തിന് അന്വേഷണ സംഘം അനുമതി ചോദിച്ചത്. മാര്‍ച്ച് ഒന്നിന് ദുബായ് ജാഹിലിയയിലെ ഫഌറ്റിലാണ് റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

യൂട്യൂബിലെ വീഡിയോകളുടെ പേരില്‍ മെഹ്‌നാസ് റിഫയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നാണ് പോലിസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. കാക്കൂര്‍ പോലിസ് പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പത്ത് വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് മെഹ്നാസിനെതിരെ ചുമത്തിയത്.

Next Story

RELATED STORIES

Share it