Sub Lead

വാളയാര്‍: പെണ്‍കുട്ടികളുടെ പിതാവിനോട് കുറ്റം ഏറ്റെടുക്കാന്‍ ഡിവൈഎസ്പി നിര്‍ബന്ധിച്ചെന്ന് കുടുംബം

വാളയാര്‍: പെണ്‍കുട്ടികളുടെ പിതാവിനോട് കുറ്റം ഏറ്റെടുക്കാന്‍ ഡിവൈഎസ്പി നിര്‍ബന്ധിച്ചെന്ന് കുടുംബം
X

പാലക്കാട്: വാളയാറില്‍ സഹോദരിമാര്‍ പീഡനത്തിനിരയായി ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ പോലിസിനെതിരേ ഗുരുതര ആരോപണവുമായി പെണ്‍കുട്ടികളുടെ കുടുംബം. കുറ്റമേറ്റെടുക്കാന്‍ ഡിവൈഎസ്പി സോജന്‍ നിര്‍ബന്ധിച്ചുവെന്ന് പെണ്‍കുട്ടികളുടെ അച്ഛന്‍ വെളിപ്പെടുത്തി. പലരും ഇത്തരത്തില്‍ കുറ്റം ഏറ്റെടുക്കാറുണ്ടെന്നും സോജന്‍ പറഞ്ഞു. ഇതില്‍ മനംനൊന്ത് മക്കള്‍ മരിച്ച അതേ സ്ഥലത്ത് താനും ആത്മഹത്യക്ക് ശ്രമിച്ചുവെന്നും അച്ഛന്‍ പറഞ്ഞു.

കേസില്‍ ഉന്നതനായ ഒരു പ്രതി കൂടി ഉണ്ടെന്നും ഈ പ്രതിയെ രക്ഷപ്പെടുത്താനാണ് ഡിവൈഎസ്പി സോജന്‍ ശ്രമിച്ചതെന്നും അമ്മയും ആരോപിച്ചു.

Next Story

RELATED STORIES

Share it